MBIFL 2020 MBIFL 2020

 

നിങ്ങളാകാം അടുത്ത കാരിക്കേച്ചർ

സിനിമാ രംഗത്തേയും രാഷ്ട്രീയ രംഗത്തേയുമൊക്കെ പ്രമുഖരുടെ കാരിക്കേച്ചറുകൾ നമ്മൾ ഒരു പാട് കണ്ടിട്ടുണ്ടാവും എന്നാൽ നമ്മളെ തന്നെ കാരിക്കേച്ചറായി കാണാൻ എങ്ങനെയുണ്ടാവും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ! എന്നാലിനി അധികം ചിന്തിച്ച് സമയം കളയേണ്ട ആ ചിത്രം നേരിട്ട് തന്നെ കണ്ടു കളയാം. കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായാണ് 'ലൈവ് കാരിക്കേച്ചർ സ്കെച്ചിങ്' സെക്ഷൻ ഒരുക്കിയിരിക്കുന്നത്. 'ക കോർണർ' എന്ന് പേര് നൽകിയിരിക്കുന്ന കാരിക്കേച്ചർ കോർണറിലേക്ക് ചെന്നാൽ നിങ്ങളെയും കാരിക്കേച്ചറാക്കി വരച്ച് തരും അവിടെയുള്ള ടീംസ്. ഇന്ത്യയിലെ തന്നെ പ്രമുഖരായ കാരിക്കേച്ചർ സ്കെച്ചിങ് വിദഗ്ധരാണ് കാരിക്കേച്ചറുകൾ വരയ്ക്കാനായി ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്. സൗജന്യമായാണ് കാരിക്കേച്ചറുകൾ വരച്ച് നൽകുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented