OK Johnnyമാധ്യമപ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനും ഡോക്യൂമെന്ററി സംവിധായകനും. ആദ്യഡോക്യുമെന്ററിയായ 'ദ ട്രാപ്ഡ്' ഏറ്റവും മികച്ച നരവംശശാസ്ത്രചിത്രത്തിനുളള രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹമായി. രണ്ടാമത്തെ ചിത്രം 'സൈലന്റ് സ്‌ക്രീംസ്ഃ എ വില്ലേജ് ക്രോണിക്കിള്‍' സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുളള 1997-ലെ രാഷ്ട്രപതിയുടെ അവാര്‍ഡും, മികച്ച ഡോക്യുമെന്റി സിനിമയ്ക്കുളള കേരള സംസ്ഥാന അവാര്‍ഡും നേടി. ഭൂട്ടാന്‍ ദിനങ്ങള്‍ എന്ന ഗ്രന്ഥത്തിന് യാത്രാ വിവരണ ഗ്രന്ഥത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. നിശ്ശബ്ദനിലവിളികള്‍ ഒരു ഗ്രാമപുരാവൃത്തം, കാവേരിയോടൊപ്പം എന്റെ യാത്രകള്‍, വയനാട് രേഖകള്‍, സിനിമയുടെ വര്‍ത്തമാനം എന്നിവ ഒ.കെ. ജോണിയുടെ പ്രധാനകൃതികളാണ്.

 Content Highlight: OK Johnny MBIFL 2020