EP Unniമൗലികമായ വരകള്‍ കൊണ്ട് ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റാണ് ഇ.പി. ഉണ്ണി. 1954ല്‍ പാലക്കാടില്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം. 1973-ല്‍ ശങ്കര്‍ വാരികയില്‍ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നു. 1977-ല്‍ ദി ഹിന്ദുവില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ കാലയളവില്‍ സണ്‍ഡേ ടൈംസിലും ഇക്കോണമിക് ടൈംസിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിലെ ചീഫ് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റാണ്. മലയാളത്തിലെ  വാരികകളിലും മാസികകളിലും ഇ.പി. ഉണ്ണിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പൈസസ് ആന്റ് സോള്‍സ്, ബിസിനസ് ആസ് യൂഷ്വല്‍ (രാഷ്ട്രീയ കാര്‍ട്ടൂണ്‍ പരമ്പര) എന്നിവ ഇ.പി. ഉണ്ണിയുടെ പുസ്തകങ്ങളാണ്.

 

Content Highlight: EP Unni MBIFL 2020