കേരളസര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസറും മലയാളമഹാനിഘണ്ടുവിന്റെ എഡിറ്ററും ആയിരുന്നു. കൃഷ്ണലീല, സര്‍വാന്റീസിന്റെ സ്പാനിഷ് നോവലിനെ ആധാരമാക്കി ഡോണ്‍ കിഹോത്തെ എന്നീ ആട്ടക്കഥകള്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിയൊന്ന് ആട്ടക്കഥകള്‍ സമാഹരിച്ച് വ്യാഖ്യാനപഠനങ്ങളോടുകൂടി പ്രസിദ്ധീകരിച്ചു. കൂടിയാട്ടത്തിന്റെ ആശ്ചര്യചൂഡാമണിനാടക ത്തിന്റെ സമ്പൂര്‍ണ്ണമായ ആട്ടപ്രകാരവും ക്രമദീപികയും വ്യാഖ്യാനപഠനങ്ങളോടുകൂടി പ്രസിദ്ധീകരിച്ചു. കൂടിയാട്ടം, ചൊല്ലിയാട്ടം, കൂടിയാട്ടം രജിസ്റ്റര്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഈ രംഗത്ത് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. വി. രാമന്‍പിള്ളയുടെയും ഒ. ചന്തുമേനോന്റെയും നോവലുകള്‍ സംശോധിതസംസ്കരണം ചെയ്ത് വ്യാഖ്യാനപഠനങ്ങളോടെ പ്രകാശനം ചെയ്തു. കേരളസര്‍ക്കാരിന്റെ സംസ്കാരകേരളം അവാര്‍ഡ്, കേരളകലാമണ്ഡല ത്തിന്റെ വള്ള േത്താള് അവാര്‍ഡ്, മുകുന്ദരാജാസ്മൃതിപുരസ്കാരം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മാധവമുദ്രാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.