CV Balakrishnan

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. 1952-ല്‍  കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍, ആയുസ്സിന്റെ പുസ്തകം, കണ്ണാടിക്കടല്‍, കാമമോഹിതം,ലൈബ്രേറിയന്‍, എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍  തുടങ്ങിയ നോവലുകളും എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, എള്ളിന്‍പാടങ്ങള്‍ പൂവിടുമ്പോള്‍ തുടങ്ങിയ നോവലെറ്റുകളും ഭൂമിയെപറ്റി അധികം പറയേണ്ട, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, പ്രണയകാലം, മഞ്ഞുപ്രതിമ, ഉറങ്ങാന്‍ വയ്യ തുടങ്ങിയ കഥാസമാഹാരങ്ങളും മേച്ചില്‍പ്പുറങ്ങള്‍, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയ ലേഖനസമാഹാരങ്ങളും പരല്‍മീന്‍ നീന്തുന്ന പാടം എന്ന ആത്മകഥയും ഏതേതോ സരണികളില്‍ എന്ന യാത്രവിവരണവും  പുറത്തിറങ്ങിയിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളുടെ കഥയും മറ്റൊരാള്‍, ഓര്‍മ മാത്രം, വെള്ളിവെളിച്ചത്തില്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. പത്മപ്രഭ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.