നോവലിസ്റ്റ്, കഥാകാരന്, സംവിധായകന്, അധ്യാപകന്, മാധ്യമ പ്രവര്ത്തകന് എന്നിങ്ങനെ സാംസ്കാരികലോകത്തിന്റെ നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്ഗ്ഗാത്മകപ്രതിഭയാണ് സി. രാധാകൃഷ്ണന്. പരപ്പൂര് മഠത്തില്‍ മാധവന് നായരുടെയും ചക്കുപുരയില്‍ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരില്‍ ജനനം.
തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍, ആലോചന, നാടകാന്തം, കന്നിവിള, കാനല്‍ത്തുള്ളികള്‍ തുടങ്ങിയ ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
എഴുത്തച്ഛന് പുരസ്കാരം ,വള്ളത്തോള്‍ പുരസ്കാരം, അമൃത കീര്‍ത്തി പുരസ്കാരം, മൂര്‍ത്തീദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ പുരസ്കാരം തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ സി. രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്.