കാണാം.. പൊല്‍പ്പായ മനയിലെ കല്യാണവരകള്‍

ഫോട്ടോയും വീഡിയോയും വിവാഹാഘോഷത്തിന്റെ അനിവാര്യഘടകമായിത്തീര്‍ന്ന ഇക്കാലത്ത് തന്റെ രേഖാചിത്രങ്ങളിലൂടെ ഒരു നമ്പൂതിരി വിവാഹം പകര്‍ത്തുകയാണ് ആര്‍ട്ടിസ്റ്റ് മദനന്‍. . ആയനിയൂണും ആയിരം തിരി തെറുക്കലും അപ്പം തട്ടിപ്പറിച്ചു കൊണ്ടുള്ള കുഞ്ഞുങ്ങളുടെ ഓട്ടവുമൊക്കെയായി നിരവധി ചടങ്ങുകളുണ്ട് നമ്പൂതിരി കല്യാണത്തിന്. അവ ആര്‍ട്ടിസ്റ്റ് മദനന്റെ വരകളിലൂടെ തെളിയുന്നു.

 

ഇനി വിവാഹദിനത്തിലെ ചിത്രങ്ങള്‍. രണ്ടാം ദിവസം തൃശ്ശൂര്‍ കല്യാണ ഓഡിറ്റോറിയത്തില്‍ നടന്ന കുടമാളൂര്‍ ജനാര്‍ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരി.
വരന്റെ പുണ്യാഹച്ചടങ്ങ്
വധുവിന്റെ പുണ്യാഹച്ചടങ്ങ്
വധുവിന്റെ അച്ഛന്‍ വരന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചടങ്ങ്‌
വിവാഹത്തിന്റെ മംഗളകരമായ പരിസമാപ്തിക്കായി വധുവിന്റെ പിതാവ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നു.
വധുവിനെ അടുത്തിരുത്തി വരന്‍ ഹോമങ്ങള്‍ക്കായി അഗ്നി ജ്വലിപ്പിച്ചപ്പോള്‍
വരനും വധുവും വിവാഹവേദിയില്‍, ഹോമങ്ങള്‍ പുരോഗമിക്കുന്നു
വിവാഹ ചടങ്ങുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്‌റ്റേജിന്റെ പിന്‍ഭാഗത്ത് ഇരിക്കുന്നവര്‍.
കല്യാണച്ചടങ്ങിനൊടുവില്‍ ഉരുളിയിലെ അപ്പം തട്ടിപ്പറിക്കാനൊരുങ്ങുന്ന കുട്ടികള്‍.ഇതും ചടങ്ങിന്റെ ഭാഗമാണ്.
വരന്റെയും വധുവിന്റെയും ബന്ധുക്കളുടെ ആര്‍പ്പുവിളി. കല്യാണം കഴിഞ്ഞതായുള്ള അറിയിപ്പാണിത്.
വരന്റെ വീട്ടിലെത്തിയ വധു. ഈ ചടങ്ങില്‍ വരന്റെ ബന്ധുക്കളാണ് പെണ്ണിന്റെ സമീപത്തുണ്ടാവുക.
വിവാഹത്തിന്റെ മൂന്നാം ദിവസം, മുതുക്കുടി ചടങ്ങിനോട് അനുബന്ധിച്ച് കോഴിക്കോട് അഴകൊടി ദേവിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന തിരുവാതിരകളി