വെടിപ്പാക്കൽ
രിച്ചുകളയേണ്ടതിനെ തന്നെയാണോ
ഈ അഗ്നി ചാമ്പലാക്കുന്നത്
അഗ്നി അതിൽ ശരിക്കും സന്തോഷിക്കുന്നുണ്ടോ?
ചിലനേരത്തെ
നാളങ്ങളുടെ നൃത്തം കാണുമ്പോൾ
അങ്ങനെ തോന്നുന്നു.

പാരസ്പര്യം
നിക്കെന്നെ
കാണാൻ പറ്റാത്ത മട്ടിലല്ലോ കണ്ണിന്റെ നില.
എന്നാൽ നിന്നെ നന്നായി കാണാനാകുന്നുണ്ടെനിക്ക്,
നിനക്ക് എന്നെയും.
അതു നന്നായെന്നിപ്പോൾ തോന്നുന്നു
അല്ലായിരുന്നെങ്കിൽ നമ്മളുണ്ടാകുമായിരുന്നോ?

പൊരുൾ
ഞ്ഞുകട്ടയിൽ വിരൽ തൊട്ടപ്പോൾ
പൊള്ളുന്നു എന്നു നീ പറഞ്ഞു
തീക്കട്ടയിൽ തൊട്ടപ്പോഴും
അതു തന്നെ പറഞ്ഞു
വിപരീതങ്ങൾ എന്ന് അവയെ നാം വെറുതെ വിളിക്കുന്നു
രഹസ്യമായ് ഒന്നെന്ന് സമ്മതിക്കുന്നു.

Content Highlights: World Poetry Day Tree Poems by Poet Veeran Kutty