ഴമുള്ള കിണർ പോലെയാണ്
ചില മനുഷ്യർ
പടവുകളേറെ ഇറങ്ങിയാലേ
വെളളം കാണാനാകൂ
മനസ്സിലേക്കൊരു തൊട്ടിയിട്ടാൽ
കിണറരികിൽ തട്ടി
വെള്ളത്തിലെത്താൻ
പണിയേറെ വേണം
ഒടുക്കം
തുള്ളിത്തുളുമ്പി
തൊട്ടിയിൽ ശേഷിക്കുന്നത്
ഒരു തുള്ളിയാവും
ചിലർ അകം മുഴുവനും തുറക്കും
ചിലർ വലവച്ചടയ്ക്കും
ചിലരിൽ ഗപ്പികളോടും
ഇലകൾ ചാഞ്ചാടും
എങ്കിലും തന്നിലേക്കൊരു
തലവെട്ടം അത് ഉറ്റ്നോക്കിയിരിക്കും!
കുഞ്ഞുങ്ങൾ
വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ
ഉറക്കത്തിൽ വിളിച്ചുണർത്തുന്ന
തൊട്ടിയിളക്കങ്ങൾ
ഞരങ്ങുന്ന കപ്പി
ചത്ത് മരവിച്ച വെള്ളം
സോപ്പ് മണക്കുന്ന കിണറ്റിൻകര!
കിണറുപോലെയാണ് മനസ്സുകൾ
ആഴമെത്രയുണ്ടെന്ന് ഇറങ്ങിയാലറിയാം
എത്തിഎത്ര നോക്കിയാലും
അതൊരു വിഷാദരോഗിയേപ്പോലെ
മിണ്ടാതെ ഒറ്റയിരിപ്പാണ്!

ContentHighlights: World Poetry Day Poem Kinar By M Sandhya