യ്പും മധുരവും
ഇലത്തുള്ളിയോളം
ഈ ഭൂവിനോളം
പ്രപഞ്ചത്തോളം
അതിനുമപ്പുറം
അളവറിവ് തീരുന്നു,
ജീവന്റെ വേവിനൊപ്പം
തിളച്ചൊട്ടിയ ചിലതിനെ
ഉരിച്ചെടുക്കുമ്പോഴൊക്കെ,
നീറി പിടിവിട്ടഴുകിയ മുറിവ്
പുതിയ തൊലി പുതയ്ക്കുന്നു.
നിന്റെ തീക്ഷ്ണ സൗന്ദര്യമെന്നെ ചൊടിപ്പിക്കുന്നു,
ലഹരി വീർത്ത ചുവന്ന കണ്ണുകളോടെ
നിന്നെ ബലാൽക്കാരം ചെയ്ത്
സ്വസ്ഥമാവാനുള്ളൊരെന്റെ മോഹം
വൃഥാവിലായിക്കൊണ്ടേയിരിക്കുന്നു.
ഉണരുമ്പോഴൊക്കെ
നിന്റെ ചൂടിലമർന്ന്
ഞാൻ കിടക്കുന്നു,
കണ്ണുനീരൊഴുക്കുന്നു
കാൽവിരലുകളിൽ ചുണ്ടു ചേർത്ത്
നാണമില്ലാതെ പശ്ചാത്തപിക്കുന്നു,
പിൻനടത്തങ്ങളില്ലാത്ത വഴിയിലെന്നെ നീ
കുടഞ്ഞു കടലിലെറിയുന്നു
ദിവാചിന്തകളിൽ തിരയിലലിഞ്ഞ്
ഞാൻ മേഘങ്ങളിലേറുന്നു,
വന്യമായ പെയ്ത്തിൽ
നീയെനിക്കടിമപ്പെടുന്നു,
നീയെന്നെ കോറിയിടുന്നു,
നാമിഴുകിച്ചേരുന്ന സീൽക്കാരങ്ങളിൽ
ജീവിതമേ
നിന്റെ സുഗന്ധങ്ങൾ
പൂത്തു കൊണ്ടേയിരിക്കുന്നു.
സുഖത്തണുപ്പിലെന്റെ
ബോധമൂരിയെറിഞ്ഞ്,
ചിറകറ്റു ചഷകങ്ങളിൽ
നുരകളായൊഴുകി....