ന്താരാഷ്ട്ര പുസ്തകദിനമായ ഏപ്രില്‍ 23 ന് അക്ഷരപ്രേമികള്‍ക്കായി മാതൃഭൂമി ഡോട്ട് കോം പ്രത്യേക പേജ് ഒരുക്കുന്നു. ആഴവും പരപ്പുമുള്ള വായനയ്ക്കൊപ്പം മിനിക്കഥാ മത്സരം, കുട്ടികള്‍ക്കു വേണ്ടി കഥ പറച്ചില്‍ മത്സരം, കവിതാലാപന മത്സരം എന്നിവയും സംഘടിപ്പിക്കുന്നു. 

നിങ്ങള്‍ കവിത ചൊല്ലുന്ന വീഡിയോ കുട്ടികള്‍ കഥ വായിക്കുന്ന ഓഡിയോ അല്ലെങ്കില്‍ വീഡിയോ എന്നിവ മത്സരത്തിനായി അയക്കാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിക്കും. ഏറ്റവും മികച്ച സൃഷ്ടിക്ക് സമ്മാനവും ലഭിക്കും. പുസ്തകങ്ങളാണ് സമ്മാനമായി ലഭിക്കുക. 

അയക്കുന്ന വീഡിയോ അല്ലെങ്കില്‍ ഓഡിയോ പരമാവധി ദൈര്‍ഘ്യം കുറഞ്ഞവയായിരിക്കണം. മിനക്കഥ മത്സരത്തിന് അയക്കുന്ന സൃഷികള്‍ മൗലികമായിരിക്കണം. ചുരുങ്ങിയ വാക്കുകളില്‍ ഏതു വിഷയത്തിലും കഥകള്‍ എഴുതാം.

നിങ്ങളുടെ സൃഷ്ടികള്‍ വാട്ട്സ് ആപ്പിലോ (7907802277) മെയിലിലോ (contest@mpp.co.inഅയക്കാം. സൃഷികള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 26.