ദ്യമായി വായിച്ച പുസ്തകം മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവലാണ്. എന്നാല്‍ വളരെ നേരത്തെ വായിച്ചിരുന്നതില്‍ അതിനെ കുറിച്ചുള്ള ഓര്‍മകള്‍ പരിമിതമാണ്- മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ബെന്യമിന്‍ പറയുന്നു.

ഓര്‍മയില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന ആദ്യ പുസ്തകം ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നതാണ്. പ്രീഡിഗ്രി പഠനകാലത്താണ് ഞാന്‍ ആ പുസ്തകം വായിക്കുന്നത്. കോളേജ് ലൈബ്രറിയില്‍ നിന്ന് ലഭിച്ച ആ പുസ്തകത്തിലേയ്ക്ക് എന്നെ ആകര്‍ഷിച്ചത് അതിന്റെ പേരാണ്. 

റൊമൈന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്റ്റോഫാണ് എന്റെ പ്രിയ പുസ്തകം. എം. ടി. വാസുദേവന്‍ നായരുടെ ഒരു ലേഖനത്തില്‍ നിന്നാണ് ഈ പുസ്തകത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. അദ്ദേഹത്തോട് ഈ പുസ്തകത്തെക്കുറിച്ച് പറയുന്നത് വൈക്കം മുഹമ്മദ് ബഷീറും. അദ്ദേഹത്തെപ്പോലെ ഒരാള്‍ ശുപാര്‍ശിച്ച ആ പുസതകം വായിക്കണമെന്ന് തോന്നി. 

വിഖ്യാത സംഗീതജ്ഞന്‍ ബീഥോവന്റെ ജീവിതം പറയുന്ന പുസ്തകം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളും വിഷയവത്കരിക്കുന്നു- ബെന്യമിന്‍ കൂട്ടിച്ചേര്‍ക്കുന്നു.