തൃശ്ശൂര്‍: കഥകളിയുടെ കല്ലുവഴിച്ചിട്ടയിലെ സമഗ്രശോഭയാണ് കലാമണ്ഡലം ഗോപിയെന്ന് കഥകളി വിദഗ്ധരുടെ വിലയിരുത്തല്‍. ഗോപിയെന്ന നടനെയും കലാകാരനെയും വിവിധ തലങ്ങളിലൂടെ വിലയിരുത്തുന്ന 13 പ്രബന്ധങ്ങളാണ് ഹരിതത്തിന്റെ ഭാഗമായി 'കലാമണ്ഡലം ഗോപി-കളരിയും അരങ്ങും' എന്ന വിഷയത്തിലുള്ള സെമിനാറില്‍ ചര്‍ച്ച ചെയ്തത്.

പട്ടിക്കാംതൊടിയും പിന്നീടുള്ളവരും ഏറ്റെടുത്ത കല്ലുവഴിയുടെ അന്തസ്സാരം ഗോപിയില്‍ കാണാം. എങ്കിലും അതൊന്നും ആരംഭകാലത്തുള്ളതോ വികസിച്ചു വന്നതോ അല്ല, പകരം സമകാലികമായ സൗന്ദര്യാവസ്ഥയാണ് ഗോപിയിലുള്ളത്. എഴുതിയകാലത്തെ നളചരിതമല്ല ഗോപി ആടുന്നത്. കെ.പി.എസ്. മേനോന്‍ എഴുതിയതുപോലെ ഗോപിക്കുശേഷം ഒരു തുടര്‍പൂര്‍ത്തീകരണത്തിന് സാധ്യതയുണ്ടോ എന്ന സന്ദേഹവും ചിലര്‍ പങ്കിട്ടു.

ormayile pacha kalamandalam gopiഡോ.എം.എന്‍. വിനയകുമാര്‍ വിഷയാവതരണം നടത്തി. കലാമണ്ഡലം റാം മോഹന്‍ മോഡറ്ററായി. കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, ഡോ.എം.വി. നാരായണന്‍, കെ.ബി.

ആനന്ദ്രാജ്, ഡോ.ടി.എസ്. മാധവന്‍കുട്ടി, പ്രൊഫ. ജോര്‍ജ് എസ്. പോള്‍, പ്രൊഫ. ഞായത്ത് ബാലന്‍, വി. കലാധരന്‍, ഡോ.എന്‍.പി. വിജയകൃഷ്ണന്‍, ഡോ. സദനം ഹരികുമാര്‍, ഡോ. വിശ്വനാഥന്‍നായര്‍, പി.എം. നാരായണന്‍, ഡോ. മനോജ് കുറൂര്‍, കലാമണ്ഡലം ജോണ്‍ തുടങ്ങിയവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.