തൃശ്ശൂര്‍: മനുഷ്യജന്മത്തിലെ വിസ്മയമാണ് കലാമണ്ഡലം ഗോപിയെന്ന് നടന്‍ മോഹന്‍ലാല്‍. കണ്ണടച്ചാലും കര്‍ണശപഥത്തിലെ ഗോപിയാശാന്റെ രൂപമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം ഗോപിക്ക് പിറന്നാളാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു ലാല്‍.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥത്തില്‍ അര്‍ജുനവേഷം മാത്രം കെട്ടുന്ന കുഞ്ഞുക്കുട്ടന്റെ ഭാവമാറ്റങ്ങള്‍ക്ക് ലാലിനെ ഒരുക്കിയത് ഗോപിയായിരുന്നു. സിനിമയില്‍ കഥകളിക്കാരനാകുന്നതിനുമുമ്പ് കലാമണ്ഡലത്തില്‍ കര്‍ണശപഥം കണ്ടപ്പോള്‍ അതുവരെ കണ്ടത് മാത്രമായിരുന്നില്ല കഥകളിയെന്നു തോന്നി. അന്നു കണ്ട ഗോപിയാശാന്റെ രൂപം ഒരിക്കലും മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ormayile pacha kalamandalam gopi'കഥകളിനടനായ ഗോപിയാശാന്‍ കഥകളിക്കാരനായല്ല, എന്റെ അമ്മായിയച്ഛനായാണ് സിനിമയില്‍ അഭിനയിച്ചത്. കഥകളിയറിയാത്ത താന്‍ കഥകളിക്കാരനായും.' കാലം കൈമുദ്രചാര്‍ത്തിയ ഹരിതഭാവമാണ് കലാമണ്ഡലം ഗോപി. ചിട്ടയായ ഗുരുകുല സമ്പ്രദായവും സ്വന്തമായ ആവിഷ്‌കാര ശൈലിയും സമന്വയിച്ചതിന്റെ പരിണിതഫലമാണിത്.

കഥകളിക്ക് കേരളത്തില്‍ ആസ്വാദകര്‍ കുറഞ്ഞെന്ന് തോന്നിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ വിദേശങ്ങളില്‍ ധാരാളം ആസ്വാദകര്‍ ഉണ്ടാകുന്നത് ആശ്വാസകരമാണ്. ഇതിന് കാരണക്കാരന്‍ ആശാന്‍കൂടിയാണ്-മോഹന്‍ലാല്‍ പറഞ്ഞു. യങ് ബോയ് എന്നാണ് ഡോ.ബി.ആര്‍. ഷെട്ടി ഗോപിയെ വിശേഷിപ്പിച്ചത്.