മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് ജ്ഞാനപീഠം അധ്യക്ഷ പ്രതിഭാറായ് മാതൃഭൂമി ഡോട്ട് കോമിന് അയച്ച സന്ദേശം വായിക്കാം

 ഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചവേളയില്‍ പുരസ്‌കാരസമിതി അധ്യക്ഷ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും സന്നിഹിതയാവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. അദ്ദേഹത്തെ നേരില്‍ കാണാനും അനുഗ്രഹം നേടാനും കഴിയാതെ പോയതിലുള്ള മനസ്താപം എക്കാലവും എന്നിലുണ്ടാകും. സാഹിത്യലോകത്തിന് അക്കിത്തം നല്കിയ മഹത്തായ സംഭാവനകള്‍ ലോകം ഉള്ളിടത്തോളം കാലം നിലനില്‍ക്കുകയും അക്കിത്തം അനശ്വരനാവുകയും ചെയ്യും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Content Highlights: Jnanapith chairperson prathibhaRay writes her condolences for the demise of Akkithamm