രു യൂറോപ്യന്‍ ടീമും ലാറ്റിനമേരിക്കന്‍ ടീമും തമ്മിലുള്ള കാല്‍പ്പന്തുകളി മത്സരത്തില്‍ മലയാളി എന്തിനാണ് രണ്ടാമത്തെ കൂട്ടര്‍ക്കുവേണ്ടി ആര്‍പ്പിടുന്നതെന്ന ചോദ്യവുമായി എഴുത്തുകാരന്‍ എസ്. ഹരീഷ്. തന്റെ പിന്തുണ ഇത്തവണയും ഒരു യൂറോപ്യന്‍ രാജ്യത്തിനാണെന്നും ഹോളണ്ടില്ലാത്തതുകൊണ്ട് അത് ഫ്രാന്‍സാണെന്നും അദ്ദേഹം കുറിച്ചു. 

എസ്. ഹരിഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഒരു യൂറോപ്യന്‍ ടീമും ലാറ്റിനമേരിക്കന്‍ ടീമും തമ്മിലുള്ള കാല്‍പ്പന്തുകളി മത്സരത്തില്‍ മലയാളി എന്തിനാണ് രണ്ടാമത്തെ കൂട്ടര്‍ക്കുവേണ്ടി ആര്‍പ്പിടുന്നത്? 

നമ്മള്‍ ചുറ്റും നോക്കിയാല്‍ കാണുന്നതെല്ലാം യൂറോപ്യന്‍ ചിന്തയുടെ ബാക്കിയാണ്. ധരിക്കുന്ന പാന്റും ഷര്‍ട്ടും യൂറോപ്യന്‍ വേഷം. മോട്ടോര്‍ വാഹനങ്ങളും കമ്പ്യൂട്ടറും ടാറിട്ടറോഡും ടി വിയും കഴിക്കുന്ന മരുന്നുകളും യൂറോപ്യന്‍ കണ്ടുപിടുത്തം. നോവലും ചെറുകഥയും യൂറോപ്യന്‍ സാഹിത്യ രൂപങ്ങള്‍.നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം അവിടുന്ന് വന്നതാണ്. കമ്യൂണിസം യൂറോപ്യന്‍ ചിന്തയാണ്.

ഇനി ലാറ്റിനമേരിക്കയില്‍ നിന്നുവന്ന കപ്പയും കൈതച്ചക്കയുമാണെങ്കില്‍ കൊണ്ടുവന്നത് സായിപ്പാണ്. പക്ഷേ നമ്മള്‍ ബ്രസീലും അര്‍ജ്ജന്റീനയും നമ്മളുമായി എന്തോ സാദൃശ്യങ്ങളുണ്ടെന്ന് തെറ്റിദ്ധരിച്ച് അവര്‍ക്കായി ഫ്‌ലെക്‌സുകള്‍ വെക്കുന്നു. 

ഇനി നമ്മളെപ്പോലെ അവരും ദരിദ്രരും കോളനിവാഴ്ച അനുഭവിച്ചവരുമാണെന്നാണെങ്കില്‍ ആ പരിഗണന ആദ്യം നല്‌കേണ്ടത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കല്ലേ. അതുകൊണ്ട് ഈയുള്ളവന്‍ ഇത്തവണയും ഒരുയൂറോപ്യന്‍ രാജ്യത്തിന്റെ കൂടെയാണ്. ഹോളണ്ടില്ലാത്തതുകൊണ്ട് ഫ്രാന്‍സ്. ഹല്ല പിന്നെ!

fb