വി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരു പാവം കവിയെ ഭയപ്പെടുന്നെങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണര്‍ത്ഥമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

കുരീപ്പുഴ ശ്രീകുമാറിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം. 

നിസ്സഹായകനായ നിര്‍മമനായ ഒരു പാവം കവിയെ നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണര്‍ത്ഥം. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയം. ആ ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭ്രാന്തില്‍.

benyamin fb post