ത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആശങ്ക പങ്കുവെച്ച് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. പരേതാത്മാവായ ലങ്കേഷുമായി നടത്തിയ സംഭാഷണമെന്ന രീതിയിലാണ് സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്." അവര്‍ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു. ബുദ്ധിമതികളായ സ്ത്രീകളോട്, അനുസരിക്കാന്‍ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും! "- സംഭാഷണത്തിനിടയില്‍ ലങ്കേഷ് തനിക്ക് മുന്നറിയിപ്പ് തന്നതായി സുഭാഷ് ചന്ദ്രന്‍ കുറിക്കുന്നു

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം 

ലങ്കേഷിന്റെ മകള്‍ ഗൗരി
മകള്‍ക്ക് ഗൗരി എന്നു പേരിട്ട ലങ്കേഷ് എന്ന എഴുത്തുകാരനുമായി ഈ രാത്രി ഞാന്‍ മുഖാമുഖം ഇരിക്കുന്നു. കഥാകൃത്തും കവിയും നാടകകൃത്തും സിനിമാക്കാരനുമൊക്കെയായ അദ്ദേഹം രണ്ടായിരത്തില്‍ മരിച്ചിട്ടും ഇപ്പോള്‍ എന്റെ മുന്നില്‍ ഇരിക്കുന്നു; മരണത്തേക്കാള്‍ വലിയ മരവിപ്പോടെ. 
എന്റെ മകള്‍ ഗൗരിയെ അവര്‍ കൊന്നു!, അദ്ദേഹം പറയുന്നു. 
നീയും എഴുത്തുകാരനല്ലേ?, അദ്ദേഹം പരേതാത്മാക്കളുടെ ശബ്ദത്തില്‍ തിരക്കുന്നു. 
നിന്റെ മക്കളും ബാംഗ്ലൂരിലല്ലേ?, അദ്ദേഹം നിര്‍ദ്ദയം ചോദിക്കുന്നു. 
അവരും പത്രപ്രവര്‍ത്തകരാകാനും സത്യം എഴുതാനും കൊതിക്കുന്നവരല്ലേ?, അദ്ദേഹം കണ്ണീരടരാതെ ശ്രദ്ധിക്കുന്നു. 
ഓര്‍ത്തോളൂ, അദ്ദേഹം പൂര്‍ത്തിയാക്കുന്നു: അവര്‍ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു. 
ബുദ്ധിമതികളായ സ്ത്രീകളോട്, അനുസരിക്കാന്‍ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും!