ഹിന്ദു ഐക്യവേദി നേതാവ് ശികലയുടെ ലിസ്റ്റില്‍ പെടാനുള്ള ചില എഴുത്തുകാരുടെ വ്യഗ്രത കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഴുത്തുകാരന്‍ ഇങ്ങനെ തരം താഴരുതെന്ന് അഭ്യര്‍ത്ഥനയും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുന്നുണ്ട്. 

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം 

ശശികലയുടെ ലിസ്റ്റില്‍ പെടാനുള്ള ചില എഴുത്തുകാരുടെ വ്യഗ്രത കാണുമ്പോള്‍ ചിരിയാണ് വരുന്നത്. 

കൊളംബിയയുടെ പ്രസിഡന്റ് ആയിരുന്ന സെസാര്‍ ഗവീരിയയുടെ സഹോദരന്‍ ഹുവാന്‍ കാര്‍ലോസ് ഗവീരിയയെ 1995ല്‍ വിമത സംഘടബ തട്ടിക്കൊണ്ടു പോയി. നോബല്‍ സമ്മാന ജേതാവ് ഗബ്രിയേല്‍ ഗാര്‍സ്സിയ മാര്‍ക്കേസ് പ്രസിഡന്റ് ആവണം എന്നായിരുന്നു അവരുടെ ആവശ്യം. 

എന്നാല്‍ ആ ആവശ്യം ചിരിച്ചു തള്ളിക്കൊണ്ട് മാര്‍ക്കേസ് ചോദിച്ചത് റിപ്പബ്ലിക്കിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന പദവി ആരെങ്കിലും തലയില്‍ ഏറ്റുമോ എന്നാണ്. 

ബെന്യാമിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക​

ശശികല കൊന്നിട്ടാണെങ്കിലും വേണ്ടില്ല ഒന്ന് പ്രശസ്തനായാല്‍ മതി എന്ന് ഫേസ്ബുക്കില്‍ നിലവിളിക്കുന്ന എഴുത്തുകാര്‍ ആയിരുന്നു ആ സ്ഥാനത്ത് എന്ന് ഒന്നാലോചിച്ചു നോക്കൂ.. പിറ്റേന്ന് രാവിലെ തന്നെ പെട്ടിയും തൂക്കി ദില്ലിയില്‍ എത്തിയേനേം. പ്ലീസ് എഴുത്തുകാരന്‍ ഇങ്ങനെ തരം താഴരുത്..