രു പുരസ്‌കാരം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും അതിലുപരി യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. 

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

അവാര്‍ഡുകള്‍ കിട്ടുന്നത് ഏതൊരെഴുത്തുകാരനും ഇഷ്ടമുള്ള കാര്യമാണ്. അജ്ഞാതരായ ചിലരുടെ സ്‌നേഹമായാണ് ഞാനതിനെ നോക്കിക്കാണുന്നത്. അതവന്റെ മുന്നോട്ടുള്ള യാത്രയില്‍ പാഥേയമായി തീരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു പുരസ്‌കാരം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ഇതുവരെ തോന്നിയിട്ടില്ല. അതിലുപരി യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ ഇനിയും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനെപ്പോഴും ആഗ്രഹിക്കാറുണ്ട്. 

അക്കാര്യത്തില്‍ മലയാളത്തിലെ ഭാഗ്യമുള്ള എഴുത്തുകാരില്‍ ഒരാളായാണ് ഞാന്‍ എന്നെ കാണുന്നത്. അമേരിക്കയില്‍ രണ്ടു തവണ, സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്ട്രേലിയ, അയര്‍ലന്റ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, പാലസ്ഥീന്‍, ഇസ്രായേല്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലെ അനേകം നഗരങ്ങളും സന്ദര്‍ശ്ശിക്കാന്‍ അവസരം ഉണ്ടാക്കിയത് വായനക്കാരാണ്. 

ബെന്യാമിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഒരു കൂട്ടം വായനക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. മറ്റൊരു കൂട്ടര്‍ യാത്രയ്ക്ക് അവസരം ഒരുക്കുന്നു. രണ്ടും സ്‌നേഹപ്രകടനങ്ങള്‍ തന്നെ. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഏറെ പുരസ്‌കാരങ്ങള്‍ ലഭിച്ചതായാണ് ഞാന്‍ കരുതുന്നത്.

പിന്‍കുറിപ്പ്: ആടുജീവിതം മാന്‍ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസിന്റെ ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ അതിന്റെ  ഷോര്‍ട്ട് ലിസ്റ്റിലും കൂടെ ഉള്‍പ്പെടണേ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്. രണ്ടായിരുന്നു കാരണം. ഒന്ന് സിംഗപ്പൂര്‍ വരെ യാത്ര പോകാം. അതിലുപരിയായി എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമൂകും ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാം. പക്ഷേ നടന്നില്ല. ഞാന്‍ വെീൃ േഹശേെ ല്‍ പെട്ടതുമില്ല. ഓര്‍ഹന്‍ പാമൂക് സിംഗപ്പൂരില്‍ എത്തിയതുമില്ല. അതോടെ ആ വിഷമം പോയിക്കിട്ടി.