ആഫിക്കന്‍ രാജ്യങ്ങളാണ് നാളത്തെ നമ്മുടെ ഗള്‍ഫ് എന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. ടാന്‍സാനിയയിലെ മലയാളി സംഘടനയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ കൊച്ചിന്‍ പോര്‍ട്ട് ഹെല്‍ത്ത് സെന്ററില്‍ ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം 

ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് എല്ലോ ഫീവര്‍ വാക്സിന്‍ എടുക്കാനായി കൊച്ചിന്‍ പോര്‍ട്ട് ഹെല്‍ത്ത് സെന്ററില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പോകാനായി വാക്‌സിന്‍ എടുക്കാന്‍ വന്നവരുടെ നീണ്ട ക്യൂ.

കെനിയ, ടാന്‍സാനിയ മൊസാംബിക്, കാമറൂണ്‍, മലാവി, എന്നീ രാജ്യങ്ങളിലേക്കെല്ലാം ഇന്ന് മലയാളികള്‍ വ്യാപകമായി തൊഴില്‍ തേടി പോകുന്നു. നമ്മുടെ അടുത്ത കുടിയേറ്റഭൂമിക ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്ന് 'കുടിയേറ്റം' എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചതിനെ സാധൂകരിക്കുന്ന കാഴ്ച. 

ബെന്യാമിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാന്‍ പോകുന്നത്, ടാന്‍സാനിയയിലേക്കാണ് . അവിടുത്തെ മലയാളി സംഘടനയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍. അവിടെ സജീവമായ മലയാളി സമൂഹങ്ങള്‍ രൂപപ്പെടുന്നതിന്റെ ഉദാഹരണ മായി അതിനെ കാണാം. നാളത്തെ നമ്മുടെ ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെ.