ജനമനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനായ മഹാബലിയോട് വൈദിക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളതെന്ന് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. അവരുടെ ഗൂഢാലോചനയുടെ ഫലമാകാം കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന മഹാബലിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അശോകന്‍ ചെരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 

കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന 'മഹാബലി' വേഷത്തെ ഓണാഘോഷച്ചടങ്ങുകളില്‍ വീണ്ടും കാണാനാവുന്നു. ലജ്ജ തോന്നുന്നു. എങ്ങനെയുണ്ടായി ഈ വ്യാജ മാവേലി രൂപം എന്നു നിശ്ചയമില്ല. 

ജനമനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനോട് വൈദിക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളത്. അവരുടെ ഗൂഢാലോചനയുടെ ഫലമാകാം ഇത്. കുടവയര്‍ അവര്‍ക്കാണ്! ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ നാറുന്ന തറ്റുടുത്ത് നാണംകെട്ടു നില്‍ക്കുന്ന ആ അഭിനവ വാമനന്മാര്‍ക്ക്.

അശോകന്‍ ചെരുവിലിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

നന്മയുടേയും ദ്രാവിഡമായ കരുത്തിന്റെയും പ്രതീകമായ യഥാര്‍ത്ഥ മഹാബലിയെ നമ്മുടെ മനസ്സുകളില്‍ നിന്നെടുത്ത് നാം തന്നെ സ്ഥാപിക്കണം.