രു ധനികനായ അറബ് വ്യാപാരി അയാളുടെ ആഡംബര കാറില്‍ കാലിഫോര്‍ണിയ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ കാര്‍ പെട്ടന്നു നിന്നു. വ്യാപാരി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വണ്ടിക്കനക്കമില്ല. ഒരു മെക്കാനിക്കിനെയും തേടി താമസിയാതെ അയാള്‍ അടുത്ത ടൗണിലേക്കു നടന്നു. 

ജീര്‍ണവസ്ത്രധാരിയായ ഒരു മെക്കാനിക്കിനൊപ്പം മൂപ്പര്‍ തിരിച്ചു കാറിനരികിലെത്തി. സമയം തെല്ലും പാഴാക്കാതെ അയാള്‍ ബോണറ്റു തുറന്നു. അയാളുടെ കണ്ണുകള്‍ ബോണറ്റിലാകെ പരതിനടന്നു. നോട്ടം ക്രമേണ ഒരു സ്ഥലത്തേക്കു ചുരുങ്ങിവന്നു. പിന്നെ വലിയ താമസമുണ്ടായില്ല. ചുറ്റികയെടുത്തു മൃദുവായി ചെറിയൊരു യന്ത്രഭാഗത്തില്‍ ഒരു തട്ട്. കാറിനു ജീവന്‍ കൈവന്നു. 

അറബി അയാളുടെ പ്രതിഫലം ചോദിച്ചു- 'എന്തു വേണം?' 
'സാര്‍ ആയിരം ഡോളര്‍.'
മെക്കാനിക്കിന്റെ പ്രതിഫലം കേട്ടു ഞെട്ടിത്തരിച്ച അറബി വെറുതേയൊന്നു ചുറ്റികയെടുത്തു മുട്ടിയതിന് ആയിരം ഡോളറോ എന്നു ചോദിച്ചു പോയി
അപ്പോഴാണ് തന്റെ ആയിരം ഡോളറിന്റെ ബ്രേക്കപ്പു മെക്കാനിക്ക് പറഞ്ഞു കൊടുത്തത്. 

'കാറിന്റെ പ്രശ്‌നമെന്തെന്ന് നിങ്ങള്‍ക്ക് പറഞ്ഞുതന്നതിന് ഒരു ഡോളര്‍. ചുറ്റികയെടുത്ത് ഞാന്‍ പ്രയോഗിക്കുവാന്‍ ചിലവിട്ട ഊര്‍ജത്തിന് രണ്ടു ഡോളര്‍. അപ്പോഴെത്രയായി? മൂന്നു ഡോളര്‍. ഇനി ബാക്കിയെത്രയാണ്'? 
അറബി: 'ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റിയേഴു ഡോളര്‍'. 
'എവിടെയിടിക്കണം, എത്ര ശക്തിയില്‍ ഇടിക്കണം എന്നു കണ്ടെത്താനായി വേണ്ടിവന്ന ഏകാഗ്രതയുടെ ഫീസാണ് ആ തൊള്ളായിരത്തി തൊണ്ണൂറ്റിയേഴു ഡോളര്‍.' 

വിജയപഥം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'ഏകാഗ്രം' എന്ന വാക്കിന്റെ മൂര്‍ച്ച തന്നെ നോക്കുക. ഏകാഗ്രമാകാനുള്ള മനസാണ് വാനരനും നരനും തമ്മിലുള്ള വ്യത്യാസം. ഓരോ നിമിഷവും കാത്തിരിക്കുന്ന പുത്തന്‍ വെല്ലുവിളികളെ മറികടക്കാന്‍ നമുക്ക് അത്യാവശ്യം വേണ്ട കഴിവുകളിലൊന്നാണ് ഏകാഗ്രത. ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികളാണ് ജീവതത്തിലുടനീളം നമ്മെ കാത്തിരിക്കുന്നത്. അത് വ്യക്തിജീവിതത്തിലോ തൊഴില്‍മേഖലയിലോ ആകാം. 

vijayapadhamചില വെല്ലുവിളികളെ സമൃദ്ധമായി കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കാം എന്നാല്‍ മറ്റ് ചിലത് അങ്ങനെയാകണം എന്നില്ല. എന്നാല്‍ എല്ലായിപ്പോഴും അങ്ങനെയായിരിക്കും എന്ന മുന്‍വിധിയുടെ ആവശ്യമില്ല. ജീവിതത്തിന്റെ വിജയപഥത്തിലേറാന്‍ നിങ്ങള്‍ക്കും സാധിക്കും. ശ്രദ്ധയും സ്ഥിരതയുമുള്ള മനസ്സ് മാത്രമാണ് ഇതിനാവശ്യമെന്നു മാത്രം. ഇതിനുള്ള മാര്‍ഗങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് മാനേജ്മെന്റ് വിദഗ്ധന്‍ ദേബാശിഷ് ചാറ്റര്‍ജിയുടെ വിജയപഥം.

ദേബാശിഷ് ചാറ്റര്‍ജിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമകാലികസംഭവങ്ങളെയും വ്യക്തിത്വങ്ങളെയും ഉദാഹരിച്ചാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ഓരോ കുറിപ്പും. ദൈര്‍ഘ്യം കുറഞ്ഞവയാണ് എന്നതിനാല്‍ തന്നെ വിരസമാകില്ല ഈ കുറിപ്പുകള്‍. വിശ്വാസ്യത, ഐക്യം, പ്രായോഗികബുദ്ധി എന്നിങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ ഗുണങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് തരാന്‍ സാധിക്കുന്നതാണ് പുസ്തകം.

മാതൃഭൂമി ദിനപത്രത്തിലെ വിജയപഥം പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്ന കോളമാണ് അതേപേരില്‍ തന്നെ പുസ്തകരൂപത്തിലെത്തിയിരിക്കുന്നത്. വി മധുസൂദനന്‍ ആണ് പരിഭാഷ. കോഴിക്കോട് ഐ.ഐ.എമ്മില്‍ ഡയറക്ടറായിരുന്ന ദേബാശിഷ്, ലീഡര്‍ഷിപ്പില്‍ രണ്ടു ദശകത്തിലേറെ അധ്യാപന പാരമ്പര്യമുള്ള വ്യക്തി കൂടിയാണ്.