ര്‍ത്താവ് ബെഡ്ഡിലിരുന്ന് സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നു. അധ്യാപികയായ ഭാര്യ തൊട്ടടുത്തുതന്നെ കസേരയിലിരുന്ന് തന്റെ ക്ലാസിലെ കുട്ടികളുടെ ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കുന്നു. ഗെയിമില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന യുവാവ് ഭാര്യയുടെ വിതുമ്പല്‍ ശബ്ദം കേട്ടാണ് തലയുയര്‍ത്തിയത്. 
'എന്തുപറ്റി? എന്തിനാ കരയുന്നത്.' ഭര്‍ത്താവ് ചോദിച്ചു. അപ്പോഴും ശ്രദ്ധ ഗെയിമില്‍ തന്നെ. 

'ഞാനിന്നലെ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് കൊടുത്തിരുന്നു. എന്റെ ആഗ്രഹം എന്നതായിരുന്നു ഉപന്യാസത്തിന്റെ വിഷയം. ആ പേപ്പറുകള്‍ നോക്കുകയായിരുന്നു.' 
'അതിനെന്തിനാ കരയുന്നത്?' ഭര്‍ത്താവ് ആരാഞ്ഞു. 
'ഇതു നോക്കൂ'
അത്തരത്തിലൊരു ഉത്തരപ്പേപ്പര്‍ ഭാര്യ ഭര്‍ത്താവിനെ കാണിച്ചു.

ഒരു സ്മാര്‍ട്ട് ഫോണാകാനാണ് എന്റെ ആഗ്രഹം. എന്നെക്കാളധികമായി എന്റെ അച്ഛനും അമ്മയും സ്‌നേഹിക്കുന്നത് സ്മാര്‍ട്ട്‌ഫോണിനെയാണ്. എനിക്കുവേണ്ടി ചെലവിടാന്‍ വര്‍ക്ക് ഒട്ടും സമയമില്ല. വളരെ സൂക്ഷിച്ചാണ് അവര്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ടുനടക്കുന്നത്. പക്ഷേ എന്നെ ശ്രദ്ധിക്കാനും എന്റെ കൂടെ സമയം ചിലവഴിക്കാനും പലപ്പോഴും അവര്‍ മറന്നുപോകുന്നു. എന്റെ മാതാപിതാക്കള്‍ എങ്കിലും അത്യാവശ്യകാര്യം ചെയ്യുന്നതിനിടയില്‍ സ്മാര്‍ട്ട് ഫോണ്‍ ബെല്ലടിച്ചാല്‍ ആദ്യത്തെ ബെല്ലില്‍ തന്നെ അവര്‍ ഫോണെടുക്കും. എന്നാല്‍ ഞാന്‍ കരഞ്ഞാല്‍ പോലും കുറേ നേരം കഴിഞ്ഞായിരിക്കും ആരെങ്കിലും വന്നെടുക്കുന്നത്. ചിലപ്പോള്‍ കരഞ്ഞാലും ആരും വന്നെടുക്കില്ല. 

വിജയം, ഇനി എനിക്ക് സ്വന്തം എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

vijayam ini enikku swanthamഓഫീസില്‍ നിന്ന് വീട്ടിലെത്തിയാല്‍ സ്മാര്‍ട്ട് ഫോണുമായി ചെലവഴിക്കാന്‍ അച്ഛന് സമയമുണ്ട്. പക്ഷേ എന്റെ കൂടെയിരിക്കാന്‍ ഒട്ടും സമയമില്ല. എന്റെ അച്ഛനും അമ്മയും സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നു. പക്ഷേ എന്നോടൊപ്പമില്ല. അതുകൊണ്ട് എന്റെ ആഗ്രഹം ഒരു സ്മാര്‍ട്ട് ഫോണായിത്തീരുകയെന്നതാണ്. 

ഇത് ഒരു കുട്ടിയുടെയോ, മാതാപിതാക്കളുടെയോ മാത്രം കാര്യമല്ല. മനുഷ്യന്റെ അധ്വാനം കുറയ്ക്കാനും ജീവിതത്തിന്റെ വേഗത കൂട്ടാനും സഹായിക്കുന്ന അതേ സാങ്കേതികവിദ്യ വളരെ വലിയ തോതില്‍ ജീവിതത്തില്‍ ഹാനികരമായ മാറ്റങ്ങളും വരുത്തുന്നുണ്ട്. മദ്യവും മയക്കുമരുന്നും പോലെ വെര്‍ച്വല്‍ ലോകത്തിന്റെയും അടിമകളായി മനുഷ്യന്‍ മാറിയിരിക്കുകയാണ്. ഇത് നിസാരമായല്ല നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് സെബിന്‍ എസ്. കൊട്ടാരത്തിന്റെ 'വിജയം, ഇനി എനിക്ക് സ്വന്തം.'

സെബിന്‍ എസ്. കൊട്ടാരത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കുടുംബ ജീവിതത്തില്‍, ജോലിയില്‍, ബിസിനസില്‍, പഠനരംഗത്ത് എന്നിങ്ങനെ എങ്ങനെ വിജയം കൈവരിക്കാമെന്ന് ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും ലളിതമായ ഭാഷയില്‍ വ്യക്തമാക്കകയാണ് സെബിന്‍ എസ്. കൊട്ടാരത്തിന്റെ 'വിജയം, ഇനി എനിക്ക് സ്വന്തം' എന്ന പുസ്തകത്തില്‍. കഴിവുകള്‍ മികവുറ്റതാക്കാന്‍, മനസ്സില്‍ ശാന്തി നിറയ്ക്കാന്‍, അലസത അകറ്റാന്‍, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍, വേദനകളെ വിജയങ്ങളാക്കാന്‍, കുറവുകളെ കഴിവുകളാക്കാന്‍, അസാധ്യങ്ങളെ സാധ്യമാക്കാന്‍ പ്രചോദനാന്മകമായ പുസ്തകമാണിത്. ഡോള്‍ഫിന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: vijayam ini enikku swantham, sebin s kottaram, malayalam self help books, self help books