രോ വിഭവവും ഒരു അനുഭവമാണ്. നാവിലെ രസമുകളങ്ങളില്‍ തട്ടി മനസിലേക്ക് ഓടിക്കയറി ഓര്‍മ്മയില്‍ പടരുന്ന അനുഭവം. സംഗീതം പോലെ, മനോഹരമായ നൃത്തം പോലെ, വര്‍ണ്ണങ്ങളില്‍ ചാലിച്ച ചിത്രം പോലെ. അപ്പോള്‍ അത് സൃഷ്ടിക്കുന്നവരെ കലാകാരന്മാര്‍ എന്നല്ലാതെ എന്ത് വിളിക്കും. രുചിയുടെ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരന്മാര്‍. 

എന്നാല്‍ ഒരു സാധാരണ വീട്ടമ്മയെ സംബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുക എന്നത് ഒരു കലയായി അവര്‍ കരുതാറില്ല. അവരെ സംബന്ധിച്ചിടത്തോളം ദിനചര്യയിടെ ഭാഗം മാത്രമാണ് പാചകം. എന്നാല്‍ അതിലുപരിയായി പാചകത്തെ ഒരു കലയായും അവേശമായും കരുതുന്ന ഒരുപാട് പേരുണ്ട്. ഒപ്പം പാചകത്തില്‍ തപ്പിതടയുന്നവരും മറ്റ് വഴികളില്ലാതെ പാചകം ചെയ്യേണ്ടി വരുന്നവരും. എല്ലാവരും എന്തെങ്കിലും തരത്തിലുള്ള ഭക്ഷണം എപ്പോഴെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാകും. അതിനാല്‍ തന്നെ എനിക്ക് പാചകം അറിയില്ല എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. 

പുതു വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും അത് രുചുകരമെന്ന് കഴിക്കുന്നവര്‍ പറയുമ്പോഴുമാണ് ഓരോ പാചകവും വിജയിക്കുന്നത്. ഒരു വിഭവം വിജയിച്ചാല്‍ അടുത്തത് പഠിക്കുക എന്നതാണല്ലോ പൊതു രീതി. ഇവിടെയും അത് തന്നെയാണ് ചെയ്യുക. അതിന് സഹായകമാകുന്നത് പാചക പരിപാടികളും പുസ്തകങ്ങളുമാണ്. ഇത്തരത്തില്‍ പാചകം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന പുസ്തകമാണ് തെസ്‌നിം അസീസിന്റെ ടേസിറ്റി ട്രീറ്റ്.

ടേസിറ്റി ട്രീറ്റ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

tasty treatസ്‌നാക്ക്‌സുകള്‍, സാന്‍വിച്ചുകള്‍, ചിക്കന്‍ വിഭവള്‍, മീന്‍ വിഭവങ്ങള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍, സലാഡുകല്‍, റൈസുകള്‍, റൊട്ടികള്‍, കബാബുകള്‍, ചോക് ലേറ്റുകള്‍, പായസം, ഡെസേര്‍ട്ട, പുഡ്ഡിങുകള്‍, സൂപ്പുകള്‍, ഡ്രിങ്കുകള്‍, നൂഡില്‍സ്, പാസ്ത, മക്രോണി, കേക്കുകള്‍, കുക്കീസുകള്‍ എന്നിങ്ങനെ എല്ലാത്തരത്തിലുള്ളവര്‍ക്കും തയ്യാറാക്കാവുന്ന വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ് പുസ്തകത്തിലുള്ളത്. 

തെസ്‌നിം അസീസിന്റെ പാചക പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുക്കറി ഷോകളിലൂടെ പ്രശസ്തയായ തെസ്‌നിം അസീസിന്റെ പാചകക്കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകം രുചികരവും ആരോഗ്യകരവുമായ വിഭവങ്ങള്‍ തയ്യാറാക്കുന്നതുന് പ്രയോജനപ്പെടുന്ന ഉത്തമ പാചക സഹായി തന്നെയാണ്.