രു ജോലി സ്വപ്നം കാണുന്ന ബഹുഭൂരിപക്ഷം ഉദ്യോഗാര്‍ഥികളുടെയും സ്വപ്നമാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറുക എന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ചെറുതല്ലാത്ത പരിശ്രമം ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകണം. ചോദ്യങ്ങളുടെ നിലവാരത്തില്‍ മറ്റ് മത്സരപരീക്ഷകളെക്കാള്‍ ഒട്ടും പിന്നിലല്ല കേരള പി.എസ്.സി നടത്തുന്ന പരീക്ഷകള്‍.  മത്സരാര്‍ഥികളുടെ ബാഹുല്യം കൂടിയാകുമ്പോള്‍ ഇത് കടുത്തതാകുന്നു.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുമയുള്ള ചോദ്യങ്ങളും സമീപനങ്ങളുമുണ്ടാകുന്നു എന്നതും പലപ്പോഴും പി.എസ്.സി പരീക്ഷയെ കഠിനമാക്കുന്നു. അതിനാല്‍ തന്നെ റാങ്കില്‍ മുന്നിലെത്തി, ജോലി നേടണമെങ്കില്‍ പഴുതടച്ചുള്ള പരിശീലനം ആവശ്യമാണ്. ചിട്ടയായ പഠന രീതിയും തുടര്‍ പരിശീലനങ്ങളും ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. ഇതിന് മികച്ച പഠന സഹായികളുണ്ടെങ്കില്‍ പഠനം മികവുറ്റതാക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ആശ്രയിക്കാവുന്ന ചില പുസ്തകങ്ങള്‍ പരിചയപ്പെടാം. 

കണക്കിന്റെ രസതന്ത്രം

ഗണിതശാസ്ത്രക്രിയകള്‍ ലഘൂകരിക്കുന്ന വസ്തുനിഷ്ഠമായ ചേരുംപടിചേര്‍ക്കല്‍ തന്ത്രങ്ങളാണ് മനോജ്കുമാര്‍ പി.വിയുടെ 'കണക്കിന്റെ രസതന്ത്രം' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭിന്നസംഖ്യകള്‍, കൃത്യങ്കങ്ങള്‍, ശതമാനം, ശരാശരി, അംശബന്ധവും അനുപാതവും, സമയവും ജോലിയും, ബീജഗണിതം, സമയവും ജോലിയും, കലണ്ടര്‍, പലിശയും കൂട്ടുപലിശയും, ജ്യാമിതീയ രൂപങ്ങള്‍, ശ്രേണികള്‍, ത്രികോണമിതി, അളവുകളും തൂക്കങ്ങളും എന്നിങ്ങനെ അടിസ്ഥാന ഗണിതക്രിയകളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണക്കിലെ അടിസ്ഥാനതത്ത്വങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നതിനൊപ്പം എളുപ്പവഴി കണ്ടെത്തി വേഗം വര്‍ധിപ്പിക്കുനും പുസ്തകം സഹായിക്കുന്നു. ബുദ്ധിശക്തി വര്‍ധിപ്പിക്കാനുള്ള നൂതനതന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്ന 'കണക്കിന്റെ രസതന്ത്രം' രസകരമായ ചില തന്ത്രവിദ്യകളിലൂടെ കണക്കിനെ ആസ്വാദ്യകരവും ലളിതവുമാക്കുന്നു. 

പുസ്തകം വാങ്ങാം

കണക്കിലെ എളുപ്പവഴികള്‍ 

കണക്കില്‍ അഭിരുചി വരുത്താനും കണക്കിന്റെ മാസ്മരിക ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഉപകരിക്കുന്ന പുസ്തകമാണ് ടി. ശിവദാസിന്റെ കണക്കിലെ എളുപ്പവഴികള്‍. കടുകട്ടിയെന്ന് വിചാരിക്കുന്ന ഓരോ ഗണിത ക്രിയകളും മനസിലാക്കാന്‍ എത്രയോ എളുപ്പവഴികളുണ്ട്. ആ പുതുവഴികള്‍ പറഞ്ഞുതരുകയാണ് ഈ പുസ്തകം. അതുവഴി കണക്കില്‍ അഭിരുചി വളര്‍ത്താനും എളുപ്പവഴികള്‍ കണ്ടെത്താനും വേഗത വര്‍ധിപ്പിക്കാനും പുസ്തകം സഹായിക്കുന്നു. 

പുസ്തകം വാങ്ങാം

പി.എസ്.സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍

പി.എസ്.സി പരീക്ഷകളില്‍ ഏറ്റവുമധികം ചോദ്യങ്ങള്‍ ഉണ്ടാകുക പൊതുവിജ്ഞാനത്തില്‍ നിന്നാണ്. അതിന് പുറമേ ഗണിതശാസ്ത്രത്തില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ പി.എസ്.സി ആവര്‍ത്തിച്ച ചോദ്യങ്ങള്‍ മനസിലാക്കുന്നത് ഇക്കാര്യത്തില്‍ ഗുണകരമാകും. ഇവിടെയാണ് പി.എസ്.സി. ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രസക്തി. മുന്‍ വര്‍ഷങ്ങളില്‍ പി.എസ്.സി ആവര്‍ത്തിച്ച ചോദ്യങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലര്‍ക്ക് എന്നിങ്ങനെ എല്ലാത്തരം പി.എസ്.സി പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന 2222 ചോദ്യങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പൊതുവിജ്ഞാനത്തിനൊപ്പം ഇംഗ്ലീഷിലെയും ഗണിതശാസ്ത്രത്തിലേയും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

പുസ്തകം വാങ്ങാം

പി.എസ്.സി കാപ്സ്യൂള്‍

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലര്‍ക്ക് എന്നിങ്ങനെ എല്ലാത്തരം പി.എസ്.സി പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പി.എസ്.സി കാപ്സ്യൂള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യയിലെ ഉത്സവങ്ങള്‍, വിമാനക്കമ്പനികളും വിമാനത്താവളങ്ങളും, ഇന്ത്യന്‍ കായികതാരങ്ങള്‍, ചാരസംഘടനകള്‍, പര്‍വതങ്ങള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, ദുരന്തങ്ങള്‍, ഇന്ത്യന്‍ പാര്‍ലമെന്റ് എന്നിങ്ങനെ എഴുപതോളം മേഖലകളില്‍ നിന്നുള്ള 1500 ഓളം വിജ്ഞാനശകലങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  സുനിത വി, ജയകര്‍ ടി.എസ്. എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയിരക്കുന്നത്.  

പുസ്തകം വാങ്ങാം

ഹൂ ഈസ് ഹൂ പി.എസ്.സി. കംപാനിയന്‍

മത്സരപരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നതുമായ ചോദ്യങ്ങളാണ് പ്രമുഖ വ്യക്തികളെക്കുറിച്ചുള്ളവ. ഇത്തരത്തിലുള്ള ചോദ്യങ്ങളില്ലാതെ മത്സരപരീക്ഷകള്‍ ഉണ്ടാകാറില്ലെന്നുതന്നെ പറയാം. പി.എസ്.സി. നടത്തിയിട്ടുള്ള ചില പരീക്ഷകളില്‍ പൊതുവിജ്ഞാന വിഭാഗത്തില്‍ പകുതിയിലേറെ ഇത്തരം ചോദ്യങ്ങളുള്ള പരീക്ഷകളുമുണ്ടായിട്ടുണ്ട്. ഹൂ ഈസ് ഹൂ പി.എസ്.സി. കംപാനിയന്‍ പല മേഖലകളിലുള്ള വ്യക്തികളില്‍ പ്രാധാന്യമുള്ളവരെ അവതരിപ്പിക്കുന്നു. 

പുസ്തകം വാങ്ങാം

മാതൃഭൂമി തൊഴില്‍വാര്‍ത്ത എല്‍.ഡി.സി. ക്വസ്റ്റ്യന്‍ ബാങ്ക്

2004 മുതല്‍ 2016 വരെയുള്ള 12 വര്‍ഷങ്ങളിലെ എല്‍ഡിസി ലെവല്‍ പരീക്ഷകളുടെ സമ്പൂര്‍ണ സമാഹാരമാണ് മാതൃഭൂമി തൊഴില്‍ വാര്‍ത്ത എല്‍ഡിസി ക്വസ്റ്റ്യന്‍ ബാങ്ക്. കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം ചോദ്യങ്ങളുടെ ഉത്തരങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. പഠനശേഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലിക്കാന്‍ ഒഎംആര്‍ ഷീറ്റും പുസ്‌കതത്തിന് ഒപ്പമുണ്ട്. 

പുസ്തകം വാങ്ങാം

എല്‍.ഡി.സി. ഫാക്ട് ഫയല്‍ 

എല്‍.ഡി.സി പരീക്ഷ വിജയം സ്വപ്നം കാണുന്നവര്‍ക്കായി മാതൃഭൂമി പുറത്തിറക്കിയ പുസ്തകമാണ് മാതൃഭൂമി തൊഴില്‍ വാര്‍ത്ത എല്‍.ഡി.സി ഫാക്ട് ഫയല്‍. സാമൂഹിക വികസന പദ്ധതികള്‍, ഭരണഘടന, നവോത്ഥാനം, സാമ്പത്തികം, പരിസ്ഥിതി, പി.എസ്.സി അടുത്തിടെ പരീക്ഷകളില്‍ പ്രാമുഖ്യം നല്‍കുന്ന മേഖലകള്‍ക്ക് പുസ്തകത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിരിക്കുന്നു. എല്‍.ഡി.സി പരീക്ഷയുടെ അഭിഭാജ്യഘടകങ്ങളായ ഗണിതം, റിസണിങ്, ഇംഗ്ലീഷ്, മലയാളം എന്നിവക്കും പുസ്തകത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ നിന്നുള്ള പരമാവധി വസ്തുതകള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനൊപ്പം മാതൃകാ ചോദ്യപ്പേപ്പറുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുസ്തകം വാങ്ങാം

Content Highlights: Some PSC exam preparation books