ജീവിതത്തില്‍ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സമ്പത്തിനോട് നിയതമായ ആഭിമുഖ്യവും മനോഭാവവും വെച്ചുപുലര്‍ത്തുന്നവര്‍ വിരളമാണ്. ഓരോ വ്യക്തിയിലും സമ്പത്തിനോട് വ്യത്യസ്ത മനോഭാവങ്ങളാണ് കാണാന്‍ സാധിക്കുക. പണത്തെപ്പറ്റി അതിയായി ആലോചിക്കുന്നവര്‍, പണം വര്‍ജിക്കാന്‍ ശ്രമിക്കുന്നവര്‍, പണത്തെ സര്‍വത്തിലും ഉപരിയായി കണക്കാക്കുന്നവര്‍, പൊങ്ങച്ചത്തിന് ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ ജനങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ സമൂഹം. 

ഓരോരുത്തരുടെയും വരുമാനവും ചെലവുകളും വ്യത്യസ്തമാണ്. ചിലര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് തുച്ഛമായ വരുമാണ് ലഭിക്കുന്നത്. എന്നാല്‍ വരുമാനം കുറഞ്ഞവര്‍ക്ക് പോലും ചിലപ്പോള്‍ മെച്ചപ്പെട്ട സമ്പാദ്യമുള്ളതായി കാണാറുണ്ട്. ഇവിടെ അവര്‍ സാമ്പത്തിക അച്ചടക്കവും സാമ്പത്തിക ആസൂത്രണവും കാര്യക്ഷമമായി നിര്‍വഹിച്ചു എന്നത് തന്നെയാണ് കാരണം. 

പണം സമ്പാദനവും വിനിമയവും ഒരു കലതന്നെയാണ് എന്നു പറയാം. നമുക്ക് ജീവിക്കുവാന്‍ പണം അത്യാവശ്യമാണ്. എന്നാല്‍ പണം ഉള്ളതുകൊണ്ട് മാത്രം ജീവിതം ഉണ്ടാകണമെന്നില്ല. പണം മാന്യമായി ഉണ്ടാക്കുകയും അതിനെ കാര്യക്ഷമമായി വിനിയോഗം ചെയ്യുന്നതും സമ്പത്തിനെ വളര്‍ത്തിയെടുക്കുന്നതും അഭ്യസിച്ചെടുക്കേണ്ടത് തന്നെയാണ്. എങ്കില്‍ മാത്രമേ ജിവിതത്തില്‍ മുന്നേറാന്‍ നമുക്ക് സാധിക്കുകയുള്ളൂ. 

ഡോ. കൊച്ചുറാണി ജോസഫിന്റെ സമ്പത്ത് സൗഭാഗ്യമാകുവാന്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

sampathu soubhagyamakuvanപണത്തെ നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പണം നമ്മെ ഭരിക്കുന്ന രീതിയാണ് കാണാന്‍ സാധിക്കുക. എല്ലാക്കാലത്തും എല്ലാവരും ഉദ്ധരിക്കുന്നതുപോലെ ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല, എന്നാല്‍ ഒരുവന്‍ ദരിദ്രനായി മരിക്കുന്നത് അയാളുടെ കുറ്റംകൊണ്ടും കൂടിയാണ്. ഇതിന് മാറ്റം വരണമെങ്കില്‍ സാമ്പത്തികാസൂത്രണം എന്ന കല അഭ്യസിക്കണം. വീട്ടമ്മ മുതല്‍ ധനകാര്യമന്ത്രി വരെ ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കേണ്ടതാണ്.

നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത രസകരമായ സാമ്പത്തികാനുഭവങ്ങള്‍ ഉദാഹരണസഹിതം കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് ഡോ. കൊച്ചുറാണി ജോസഫിന്റെ സമ്പത്ത് സൗഭാഗ്യമാകുവാന്‍. സാധാരണക്കാര്‍ക്ക് പുറമേ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാമ്പത്തിക അച്ചടക്ക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉത്തമ റഫറന്‍സ് ഗ്രന്ഥമായിരിക്കും ഇത്.

ലോണ്‍ എടുത്തുകൊള്ളൂ, പക്ഷേ, ശ്രദ്ധിക്കൂ പത്തു കാര്യങ്ങള്‍ - പുസ്തകത്തിലെ ഒരു അധ്യായം വായിക്കാം More Read