ക്ഷണത്തിന് ഒരു മാന്ത്രികതയുണ്ട്. നല്ല ഭക്ഷണമാണെങ്കില്‍ അത് കഴിക്കുന്നവരുടെയും ഉണ്ടാക്കുന്നവരുടെയും മനസ് ഒരു പോലെ നിറയും. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന് പിന്നിലും ഒരു നല്ല പാചകക്കാരന്റെ അധ്വാനം ഉണ്ടെന്ന് നമുക്കറിയാമെങ്കിലും നമ്മളില്‍ പലരും അത് ഒര്‍മിക്കാന്‍ പോലും ശ്രമിക്കാറില്ല. എന്നാല്‍ നമ്മള്‍ അതിന് മുതിരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയാന്‍ സാധിക്കുന്നത്. 

തുടക്കക്കാര്‍ക്കും ഒറ്റക്ക് താമസിക്കുന്നവര്‍ക്കുമാണ് ഭക്ഷണക്കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ അനുഭവപ്പെടുക. മിക്കവരും തങ്ങള്‍ക്ക് അറിയാവുന്ന പേരിടാത്ത ഭക്ഷണത്തില്‍ അഭയം കണ്ടെത്തുമ്പോള്‍ മറ്റു ചിലര്‍ ഇക്കാര്യത്തിന് പാചക പുസ്തകങ്ങളെയാകും ആശ്രയിക്കുക. പാചകം താല്പര്യമുള്ളവര്‍ക്ക് ഗുണകരമാകുന്ന ചില പുസ്തകങ്ങള്‍ പരിചയപ്പെടാം. 

കോഴിക്കോടന്‍ വിഭവങ്ങള്‍

കോഴിക്കോടിന്റെ തനത് രുചിയറിയാനുള്ള പുസ്തകമാണ് വി.എം. സുഹറ തയ്യാറാക്കിയ 'കോഴിക്കോടന്‍ വിഭവങ്ങള്‍'. പുഡ്ഡിങ്ങുകള്‍, സലാഡുകള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, മീന്‍ കറികള്‍, പാനീയങ്ങള്‍, വിവിധതരം ചിക്കന്‍-മട്ടന്‍-ബീഫ് വിഭവങ്ങള്‍, പലവിധം കേക്കുകള്‍, ഐസ്‌ക്രീമുകള്‍, പായസങ്ങള്‍, പത്തിരി, ഹല്‍വ, അച്ചാറുകള്‍, സൂപ്പുകള്‍ തുടങ്ങി സ്വാദിഷ്ടമായ വിഭവങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു.

തേങ്ങാച്ചോര്‍, ഓട്ടപ്പോള, ഇറച്ചി കലത്തപ്പം, എരിവു പഴംപൊരി, നേന്ത്രപ്പഴം നിറച്ചത്, മീന്‍ വട, ആട്ടിന്‍കാല്‍ പൊരിച്ചത്, മുട്ടമാല, മുട്ടസുറുക്ക, തരിപ്പോള, ഇറച്ചിപ്പത്തിരി, കോഴിക്കോടന്‍ എലീസ, കോഴിക്കോടന്‍ മത്തി വറ്റിച്ചത്, പരിപ്പു കേക്ക്, അരിപ്പൂരി, ഗോതമ്പുറൊട്ടി, ഞണ്ട് മുളക് മസാല, കിളിക്കൂട്, കല്ലുമ്മക്കായ നിറച്ചത്, തേങ്ങാമിഠായി, കപ്പ അട, കോഴിപ്പിടി, ഇറച്ചിപ്പുട്ട്, നാടന്‍ പത്തിരി, മാമ്പഴ ഹല്‍വ, വെളുത്ത ഹല്‍വ, ഈന്തുപിടി എന്നിങ്ങനെ നിരവധി വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

ലിറ്റില്‍ സ്പൂണ്‍: കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍

കുട്ടികളുടെ പ്രായഭേദമനുസരിച്ച് അവര്‍ക്കുവേണ്ടിയുള്ള ഒരു പാചകഗ്രന്ഥം എന്നതാണ് റസിയ ലത്തീഫ് രചിച്ച, ലിറ്റില്‍ സ്പൂണ്‍-കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രസക്തി. ആധുനികരീതിയും ലോകോത്തരമെന്നു കീര്‍ത്തികേട്ട നമ്മുടെ പാരമ്പര്യരീതിയും ഇവിടെ ഭംഗിയായി സമന്വയിക്കപ്പെട്ടിരിക്കുകയാണ്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി നൂറിലധികം വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ അരോഗദൃഢഗാത്രരായി വളരുവാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് ഒരു വഴികാട്ടിയാണ് ഈ കൊച്ചുഗ്രന്ഥം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

മൈക്രോവേവ് കുക്ക് ബുക്ക്

ഓവന്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാദിഷ്ടമായ നിരവധി വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അത്തരത്തിലുള്ള വിഭവങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് തെസ്നിം അസീസിന്റെ മൈക്രോവേവ് കുക്ക് ബുക്ക്. പെപ്പര്‍ ചിക്കന്‍, പാലക് ചിക്കന്‍, ജിന്‍ജര്‍ ചിക്കന്‍, ഷസ്താന്‍, കാബൂളി ചിക്കന്‍, കാഷ്യൂ ചിക്കന്‍ പൊട്ടറ്റോ ആന്‍ഡ് കോണ്‍ സലാഡ്, ആലു ഗോബി സബ്ജി, പൈനാപ്പിള്‍ പച്ചടി, കോക്കനട്ട് ബിസ്‌കറ്റ്, എഗ്ഗ് പേസ്ട്രി, സ്വീറ്റ് ഇഡ്ഡലി, കോക്കനട്ട് ബര്‍ഫി, ഉണ്ടപ്പുട്ട്, കൊഴുക്കട്ട, കലത്തപ്പം, പേഡ, ബനാന നട്സ് ബാര്‍, ഫ്രൂട്ട് സലാഡ് ഗ്ലാസ്സ് പുഡ്ഡിങ്, ബദാം ഗീര്‍, പൈനാപ്പിള്‍ കേസരി,കാരറ്റ് ക്രീം, ഡേറ്റ്സ് ഫഡ്ജ്, ഓറഞ്ച് ട്രിഫിള്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. 

ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍, വിവിധതരം റൈസുകള്‍, ചിക്കന്‍ വിഭവങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, സ്നാക്സുകള്‍, ഡെസേര്‍ട്ടുകള്‍, ചോക്ലേറ്റുകള്‍, വിവിധതരം കേക്കുകള്‍, കുക്കികള്‍,  മത്സ്യം-മുട്ട വിഭവങ്ങള്‍ എന്നിങ്ങനെ മൈക്രോവേവ് അവനില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. ഒപ്പം മെക്രോവേവ് അവനെക്കുറിച്ചും അതിലെ വിവിധ മോഡലുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഓരോ പ്രത്യേക മോഡുകളില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുസ്തകത്തില്‍ തെസ്നിം അസീസ് വിശദമാക്കുന്നുണ്ട്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

തലശ്ശേരി പാചകം

ബിരിയാണിയില്‍ തുടങ്ങുന്ന തലശ്ശേരിയുടെ ഈ രുചി വൈവിധ്യം ഇന്ത്യയ്ക്കകത്തും വെളിയിലും പ്രസിദ്ധിയാര്‍ജിച്ചതാണ്. തലശ്ശേരി വിഭവങ്ങളുടെ വൈവിധ്യവും രുചിഭേദങ്ങളും നിറഞ്ഞ പലഹാരങ്ങളും വിഭവങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് റസിയ ലത്തീഫിന്റെ തലശ്ശേരി പാചകം. മധുരപലഹാരങ്ങള്‍, എരിവുള്ള പലഹാരങ്ങള്‍, ഒറോട്ടികളും പത്തിരികളും, പച്ചക്കറി വിഭവങ്ങള്‍, മുട്ട വിഭവങ്ങള്‍, ബിരിയാണികളും ചോറുകളും, ഇറച്ചിക്കറികളും മീന്‍കറികളും, കഞ്ഞികള്‍, അച്ചാറും ചമ്മന്തിയും, ചായകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാന്നൂറോളം വിഭവങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 

ചിക്കന്‍ ചട്ടിപ്പത്തിരി, തുര്‍ക്കിപ്പത്തിരി, കുമ്പളങ്ങപ്പത്തിരി, പനീര്‍ കട്​ലറ്റ്, ചെമ്മീന്‍ കട്​ലറ്റ്, കിളിക്കൂട്, ബഡ് പോള, കായും മുട്ടയും വറുത്തത്, കായ പൊരിച്ചത്, കായഹലുവ, കായ വറ്റിച്ചത്, കായപോള, തരിപ്പോള, മുട്ടമാലപ്പോള, കടലക്കപ്പോള, വന്‍പയര്‍ പായസം, കുമ്പളങ്ങപ്പായസം, ചക്കരച്ചോറ്, മുത്താറി കാച്ചിയത്, തരി കാച്ചിയത്, ഗോതമ്പ് കാച്ചിയത്, ബദാം കാച്ചിയത്, അരി ഒറോട്ടി, കക്കയൊറോട്ടി, പുഴുങ്ങലൊറോട്ടി, വാട്ടറോട്ടി, മുട്ട ആണം, മുട്ടത്തോരന്‍, മുട്ട കക്കം, കൊഞ്ചന്‍ചോറ്, തേങ്ങാച്ചോറ്, അലിസ, കില്‍സ, ചെമ്മീന്‍ അച്ചാര്‍, തേങ്ങാച്ചമ്മന്തി, ഇഞ്ചിച്ചായ, നാരങ്ങാച്ചായ തുടങ്ങി വിഭവങ്ങളുടെ ഒരു നീണ്ട നിരതന്നെ പുസ്തകത്തിലുണ്ട്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Recipe Book in Malayalam