വിജ്ഞാനത്തിന്റെ അക്ഷയഖനി, അറിവിന്റെ അവസാന വാക്ക് എന്നീ വിശേഷണങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട് മാതൃഭൂമി ഈയര്‍ബുക്ക് പ്ലസ് 2020 ഇംഗ്ലീഷ് വിപണിയിലെത്തുന്നു. യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍, കേരള പി.എസ്.സി, ബാങ്ക് മുതലായ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ വിലയിരുത്തി തയ്യാറാക്കിയ ഉള്ളടക്കം പരീക്ഷാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നുറപ്പാണ്.

ഇത്തവണ മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2020 (ഇംഗ്ലീഷ്) തയ്യാറാക്കിയിരിക്കുന്നത് ജനറ്റിക് റവല്യൂഷന്‍ മുഖ്യവിഷയമാക്കിയാണ്.  5 ജി, ഇന്ത്യന്‍ ഇക്കോണമി, ക്ലൈമറ്റ് ചെയ്ഞ്ച്,  സ്‌പെയിസ് ആന്‍ഡ് സയന്‍സ് തുടങ്ങിയ വിവിധ മേഖലകള്‍ സമഗ്രമായി ഈയര്‍ ബുക്കില്‍ കടന്നുവരുന്നു.

ഇയര്‍ബുക്ക് പ്ലസ് 2020 (ഇംഗ്ലീഷ്) വാങ്ങുന്നവര്‍ക്ക് yearbook.mathrubhumi.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് ഒരു വര്‍ഷത്തെ സൗജന്യ മെമ്പര്‍ഷിപ്പ് ഓരോ വരിക്കാരനും ലഭിക്കുന്നു. ആനുകാലിക- സമകാലിക വിഷയങ്ങള്‍ ഈ വെബ് പേജിലൂടെ വരിക്കാര്‍ക്ക് യഥാസമയം ലഭിക്കുന്നതാണ്. ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇയര്‍ബുക്കിനോടൊപ്പം ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

1028 പേജുകളുള്ള പുസ്തകത്തിന്റെ മുഖവില 300 രൂപയാണ്. buybooks.mathrubhumi.com വഴി ബുക് ചെയ്യുന്നവര്‍ക്ക് 270 രൂപയ്ക്ക് ഇയര്‍ബുക്ക് പ്ലസ് 2020 (ഇംഗ്ലീഷ്) സ്വന്തമാക്കാം.

Mathrubhumi Year Book Plus 2020 ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Pre-order Mathrubhumi YearBook Plus 2020 (English)