ഭരണനിര്‍മാണം ഇന്ന് ഒരു ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് സ്വര്‍ണംമാത്രം അണിഞ്ഞിരുന്നവര്‍ ഇന്ന് പല തരത്തിലുള്ള ആഭരണങ്ങളാണ് ധരിക്കുന്നത്. സ്ത്രീകള്‍ ഇന്ന് അവരെ മറ്റുള്ളവരില്‍നിന്നും വേറിട്ടു നില്ക്കാന്‍വേണ്ടി വസ്ത്രധാരണത്തിലെന്നപോലെ ആഭരണങ്ങള്‍ ധരിക്കുന്നതിലും വ്യത്യസ്തത പുലര്‍ത്തുന്നു. 

ചില സ്ത്രീകള്‍ക്കെങ്കിലും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കളറുകള്‍ക്ക് അനുയോജ്യമായ ആഭരണങ്ങള്‍ ഉപയോഗിക്കണമെന്നാണ് ആഗ്രഹം. അത് സ്വന്തമായി നിര്‍മിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആനന്ദം ഒന്നു വേറെത്തന്നെയാണ്. വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ നിര്‍മിക്കാന്‍ സഹായകമാകുന്ന പുസ്തകമാണ് സമ്പൂര്‍ണ ആഭരണ നിര്‍മാണ സഹായി. 

sampoorna abharana nirmana sahayiപ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാവുന്ന ഒരു സ്വയംതൊഴില്‍ കൂടിയാണിത്. ഇതോടൊപ്പം ഈ പുസ്തകത്തില്‍ വിവിധ തരത്തിലുള്ള സ്വയംതൊഴില്‍ പരിശീലനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തുച്ഛമായ മുതല്‍മുടക്കില്‍ ഒരു വലിയ വരുമാനം നേടിത്തരുന്നതാണ് അനീഷ് ആര്‍. മൈനാഗപ്പള്ളിയുടെ ഈ പുസ്തകം.

സമ്പൂര്‍ണ ആഭരണ നിര്‍മാണ സഹായി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കുട്ടികള്‍ക്ക് സ്‌കൂള്‍പഠനത്തോടൊപ്പം ഇന്ന് ക്രാഫ്റ്റ് ക്ലാസുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുന്നു. പല സ്‌കൂളുകളിലും ക്രാഫ്റ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും ഈ പുസ്തകം വളരെ സഹായകമാകും.

നിര്‍മിക്കുന്ന ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില കണക്കുകൂട്ടിയ ശേഷം ആ വിലയോട് അത്രയും കൂട്ടി വില്ക്കാം. (ഉദാ: നിര്‍മാണച്ചെലവ് 50 രൂപ വരുന്ന ഒരു മാല 100 രൂപയ്ക്ക് വില്ക്കാം). ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണമേന്മയനുസരിച്ച് നിര്‍മിക്കുന്ന ആഭരണങ്ങളുടെ വിലയില്‍ വ്യത്യാസം വരുത്താം.

content highlight : ornament making, Sampoorna Abharana Nirmana Sahayi, Abharana Nirmanam