'മോനേ, മനു എഴുനേല്‍ക്ക്... എന്തൊരുറക്കമാണിത്?'
'എന്താ അമ്മേ ഇത്... കുറച്ചു നേരംകൂടി ഉറങ്ങട്ടെ... എന്തായാലും സ്‌കൂള്‍ ഇല്ലലോ​ ? അവധിക്കാലത്തല്ലേ ഇങ്ങനെ കിടന്നുറങ്ങാന്‍ പറ്റുകയുള്ളൂ... പ്ലീസ് അമ്മേ'
'കൊള്ളാം, നല്ല കാര്യമായി... അവധിക്കാലത്ത് ഒരു സമയം... സ്‌കൂളുള്ളപ്പോള്‍ വേറെ സമയം.. മനുക്കുട്ടാ അതു ശരിയാകില്ല'
'അതെന്താ അമ്മേ ശരിയാവാത്തത്... ഹോംവര്‍ക്കില്ല... യൂണിഫോമിടണ്ട... ബുക്‌സ് എടുത്തുവെക്കേണ്ട... പിന്നെന്താ കിടന്നുറങ്ങിയാല്‍ ? '

ഇത് മനുവിന്റെ മാത്രം കാര്യമല്ല. ഒട്ടുമിക്ക വീടുകളിലും കുട്ടികള്‍ ഇങ്ങനെയാണ്. സ്‌കൂള്‍ ദിനങ്ങളില്‍ പിന്തുടരുന്ന പല ശീലങ്ങളും അവധി ദിനങ്ങളിലോ അവധിക്കാലത്തോ പിന്തുടരാന്‍ അവര്‍ ശ്രമിക്കാറില്ല. കുട്ടികളെ തിരുത്താന്‍ മാതാപിതാക്കളും മെനക്കെടാറില്ല. 

നാളെയുടെ വാഗ്ദാനങ്ങളാണ് നമ്മുടെ മക്കള്‍. നിരവധി പ്രതീക്ഷകള്‍ നെഞ്ചിലേറ്റി നമ്മള്‍ വളര്‍ത്തുന്നവര്‍. അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അവരോടൊപ്പം നമ്മളും വളരുകയാണ്. പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. എന്നാല്‍ അവരുടെ വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ അവര്‍ നമുക്ക് അന്യരാകുന്നതായി തോന്നാം. അവരുടെ പെരുമാറ്റ ശീലങ്ങള്‍ ശരിയാകുന്നില്ലെന്ന് നമുക്ക് പലപ്പോഴും തോന്നും. 

നല്ല ശീലങ്ങള്‍ വളര്‍ത്താം വലിയവരാകാം എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തില്‍ അച്ചടക്കവും കൃത്യനിഷ്ടയും നല്ല സ്വഭാവമുള്ളവരുമായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ കുറിപ്പുകളാണ് പുസ്തകത്തില്‍ nalla seelangal valartham valiyavarakamസമാഹരിച്ചിരിക്കുന്നത്. പുസ്തകത്തിലെ ഓരോ കുറിപ്പും ഓരോ പാഠങ്ങളാണ്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രോത്സാഹനമേകുന്ന നിരവധി നുറുങ്ങ് കാര്യങ്ങളാണ് ഇതില്‍ പങ്കുവെയ്ക്കുന്നത്. 

മനുക്കുട്ടന്‍ എന്ന മകനോട് അമ്മ നടത്തുന്ന സംഭാഷണ രീതിയിലാണ് ഓരോ കാര്യങ്ങളും പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പെരുമാറ്റ ശീലങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ സഹായിക്കുന്ന ഈ പുസ്തകം കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു വഴികാട്ടിയാണ്.