കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെ.എ.എസ്.), സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള സമ്പൂര്‍ണ പഠന പാക്കേജാണ് മാതൃഭൂമി തൊഴില്‍വാര്‍ത്ത കമ്പൈന്‍ഡ് ഫാക്ട്ഫയല്‍. സിവില്‍ സര്‍വീസസ് പരീക്ഷയുടെയും ഡെപ്യൂട്ടി കളക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകളുടെയും സിലബസില്‍ തയ്യാറാക്കിയ ഫാക്ട്ഫയല്‍ കെ.എ.എസ്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള മികച്ച പുസ്തകമാണ്. 

പുതിയ രീതിയിലുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കും ബിരുദതലത്തിലുള്ള മറ്റ് മത്സരപരീക്ഷകള്‍ക്കും പ്രയോജനപ്പെടുത്താം. സിവില്‍ സര്‍വീസസ് അക്കാദമികളിലെ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയത്. പരീക്ഷകളില്‍ പി.എസ്.സി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 

നിലവിലുള്ള സിലബസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കുപുറമെ പൊതുവിജ്ഞാനത്തിലെ ഇതരമേഖലകള്‍ കൂടി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കണക്ക്, മാനസിക ശേഷി പരിശോധന, ഇംഗ്ലീഷ് എന്നിവ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള പഠനക്കുറിപ്പുകളും, മാതൃകാ ചോദ്യങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

സിവില്‍ സര്‍വീസസ് പരീക്ഷയുടെ സോള്‍വ്ഡ് പേപ്പറുകളും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മുനിസിപ്പല്‍/ബ്ലോക്ക് സെക്രട്ടറി, ഡെപ്യൂട്ടി കളക്ടര്‍, കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷകളുടെ സോള്‍വ്ഡ് പേപ്പറുകളും മാതൃകാ ചോദ്യപ്പേപ്പറുകളും ചേര്‍ത്തിട്ടുണ്ട്.

2016, 2017 വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് പ്രിലിമിനറി ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും വ്യത്യസ്ത മേകലകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും പുസ്തകത്തിലുണ്ട്. 928 പേജുകളുള്ള പുസ്തകത്തിന് 450 രൂപയാണ് വില.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക