രു ശരാശരി മലയാളിയുടെ ലൈംഗികക്കാഴ്ചകളുടെ വിസ്തൃതിക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളോട് സമാനമായ വിധത്തില്‍ അത് വളര്‍ച്ച് പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈലും ഇന്റര്‍നെറ്റുമുള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ നമ്മുടെ രതിസങ്കല്പങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിതുടങ്ങിയിരിക്കുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. 

സെക്സിനെക്കുറിച്ച് സൊറ പറയുവാനും ലൈംഗികാതിപ്രസരമുള്ള ദൃശ്യങ്ങള്‍ ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ കൗതുകത്തോടെ ആസ്വദിക്കാനും മലയാളിക്ക് മടിയില്ല. എന്നാല്‍ വ്യക്തിപരമായി സെക്‌സ് നമുക്ക് ഇന്നും ഒരു രഹസ്യ വിഷയമാണ്. അവിടെ സംഭവിക്കുന്ന താളപ്പിഴകളും ആശയക്കുഴപ്പങ്ങളുമൊക്കെ ആരോടും പറയാതെ നമ്മള്‍ ഒളിപ്പിച്ച് വെയ്ക്കും. 

ശാസ്ത്രീയകാഴ്ചപ്പാടുകളില്‍ നിന്നുമകന്ന് പലരും ലൈംഗികനിരക്ഷരതയില്‍ അഭിരമിക്കുന്നത് ലൈംഗികതയോടുള്ള അടഞ്ഞ മനസ്സുകൊണ്ടാണ്. ഈ മാനസികാവസ്ഥയെ ചൂഷണം ചെയ്ത് വന്‍വിളവെടുപ്പു നടത്തുന്ന വ്യാജ ചികിത്സകരുടെ ബാഹുല്യവും കേരളത്തിലുണ്ട്. സംശയങ്ങള്‍ ആരോടെങ്കിലും ചോദിച്ചാല്‍ നാണക്കേടാവില്ലേയെന്ന ആശങ്കകളും പേറിനടക്കുന്നവരാണ് ഭൂരിപക്ഷവും. 

Malayaliyude theeratha samsayangalഭൂരിപക്ഷം ലൈംഗികപ്രശ്നങ്ങളുടെയും കാരണങ്ങള്‍ മാനസികമാണ്. അജ്ഞതയും പുത്തന്‍ ലൈംഗികക്കാഴ്ചകളിലുടെ പൊട്ടിമുളയ്ക്കുന്ന അകാരണഭീതികളുംകൊണ്ട് ബുദ്ധിമുട്ടുന്നവരും അനവധി. എന്നാല്‍ ശാസ്ത്രീയ ചികിത്സാരീതികള്‍ അവലംബിക്കാതെ സെക്സ് പുഷ്ടിപ്പെടുത്താനുള്ള ഗുളികകളുടെയും യന്ത്രങ്ങളുടെയും സെക്സ് ക്ലിനിക്കുകളുടെയും പിന്നാലെ പോകുന്നവരാണ് അധികവും. ഇവര്‍ക്ക് ശാസ്ത്രീയങ്ങളായ അറിവുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 

ഇക്കാര്യത്തില്‍ ഗുണകരമാകുന്ന പുസ്തകമാണ് പ്രശസ്ത മനോരോഗവിദഗ്ധനും സൈക്കോളജിസ്റ്റുമായ ഡോ. ടി.എം. രഘുറാമിന്റെ സെക്സ് മലയാളിയുടെ തീരാത്ത സംശയങ്ങള്‍. ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. രതിയിലെ താളപ്പിഴകള്‍ക്കുള്ള വിദഗ്ധമായ നിര്‍ദേശങ്ങള്‍ ഡോ. ടി.എം. രഘുറാമിന്റെ കുറിപ്പുകളിലുണ്ട്.  ലൈംഗികനിരക്ഷരതയുടെ ഇരുട്ടില്‍ വഴിതെറ്റിപ്പോകുന്നവര്‍ക്ക് വെളിച്ചമേകുന്ന ഗ്രന്ഥം. 

ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രൂപത്തിലാണ് പുസ്തകത്തില്‍ ഓരോ പ്രശ്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.  ആശയക്കുഴപ്പങ്ങള്‍ക്ക് ഇടം നല്കാത്ത വ്യക്തതയാണ് ഈ പുസ്തകത്തിന്റെ ശക്തി. പ്രശസ്ത മനോരോഗവിദഗ്ധനും സൈക്കോളജിസ്റ്റുമായ ഗ്രന്ഥകാരന്റെ പുസ്തകം ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവുകള്‍ പകര്‍ന്നുതരുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Malayaliyude theeratha samsayangal by Dr T.M. Raghuram