രോഗ്യകരമായ ശരീരത്തിന് പോഷകമൂല്യമുള്ള ഭക്ഷണം അനിവാര്യമാണ്. ഭാവിപൗരന്മാരായ കുട്ടികളുടെ ആഹാരം രുചികരമെന്നപോലെ ഗുണകരവുമായിരിക്കണം. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന പാഠങ്ങള്‍ മനസ്സിലാക്കുവാനും ഊര്‍ജസ്വലരായിരിക്കുവാനും, സഹായിക്കുന്ന പ്രഭാതഭക്ഷണം, കുട്ടികളുടെ ബ്രെയിന്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. 

അടുക്കളയില്‍, ശിശുക്കള്‍ക്കും സ്‌കൂള്‍ക്കുട്ടികള്‍ക്കും പാചകം ചെയ്യപ്പെടുന്നത്, ഉത്തമഭക്ഷണമായി രൂപപ്പെടണം. ആധുനിക കാലഘട്ടത്തില്‍ ഈ രംഗത്ത് നമുക്ക് മാതൃകകള്‍ കുറവാണ്. ആ കുറവു പരിഹരിക്കുകയാണ് റസിയ ലത്തീഫിന്റെ ലിറ്റില്‍ സ്പൂണ്‍: കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍ എന്ന പുസ്തകം. ആധുനികരീതിയും ലോകോത്തരമെന്നു കീര്‍ത്തിപ്പെട്ട നമ്മുടെ പാരമ്പര്യരീതിയും ഇവിടെ ഭംഗിയായി സമന്വയിക്കപ്പെട്ടിരിക്കുകയാണ്. 

little spoon kuttikalkkulla vibhavangalആറു മാസം മുതല്‍ ഒരു വയസ്സുവരെ, ഒരു വയസ്സുമുതല്‍ മൂന്നു വയസ്സുവരെ, മൂന്നു വയസ്സുവരെ, മൂന്നു വയസ്സുമുതല്‍ 10-12 വയസ്സുവരെ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ പ്രത്യേകം പ്രത്യേകമായി തന്നെ പുസ്തകത്തില്‍ സമാഹിച്ചിരിക്കുന്നു. 

കായ്ക്കുറുക്ക്, ധാന്യക്കുറുക്ക്, മുത്താറിക്കുറുക്ക്, ഏത്തപ്പഴം മുത്താറിക്കുറുക്ക്, പാല്‍ക്കഞ്ഞി, വെജിറ്റബിള്‍ ചേര്‍ത്ത കഞ്ഞി, ധാന്യക്കഞ്ഞി, പഴം വാട്ടിയത്, മുട്ടാട, ക്രീം കാരറ്റ്, ബനാനാ റോള്‍സ്, എഗ്ഗ് റോള്‍, പനീര്‍ ബനാന മില്‍ക്കി, ബനാന കട്‌ലറ്റ്, ചീസ് ബുള്‍സ് ഐ, പൊട്ടറ്റോ റോള്‍സ് എന്നിങ്ങനെ നീണ്ടതാണ് പുസ്തകത്തിലെ പാചക്കകുറിപ്പുകളുടെ നിര. കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് ഒരു വഴികാട്ടിയാണ് ഈ കൊച്ചുഗ്രന്ഥം. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം