കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മറ്റ് ബിരുദതല പരീക്ഷകള്‍ തുടങ്ങിയവയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍വാര്‍ത്ത തയ്യാറാക്കിയ കെ.എ.എസ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കംബൈന്‍ഡ് ഫാക്ട് ഫയല്‍ പ്രീ ബുക്കിങ് ആരംഭിച്ചു.  

mathrubhumi thozhilvartha combined fact fileപരീക്ഷകളില്‍ പി.എസ്.സി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള സിലബസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കുപുറമെ പൊതുവിജ്ഞാനത്തിലെ ഇതരമേഖലകള്‍ കൂടി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കണക്ക്, മാനസിക ശേഷി പരിശോധന, ഇംഗ്ലീഷ് എന്നിവ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള പഠനക്കുറിപ്പുകളും, മാതൃകാ ചോദ്യങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുന്‍കാല ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും മാതൃകാ പരീക്ഷകള്‍ എന്നിവ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

2016, 2017 വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് പ്രിലിമിനറി ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും വ്യത്യസ്ത മേകലകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും പുസ്തകത്തിലുണ്ട്. 928  പേജുകളുള്ള പുസ്തകത്തിന് 450 രൂപയാണ് വില. 

പുസ്തകം ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content highlights: mathrubhumi thozhilvartha combined fact file, kerala psc exam, kas ecam, secretariat assistant