ദ്യ രാത്രിയില്‍ പറ്റിയ അബദ്ധമാണ് നൈസിയുടെ ജീവിതത്തില്‍ കണ്ണീര്‍ നിറച്ചത്. ഭര്‍ത്താവിന് സകലതും സമര്‍പ്പിക്കാനുള്ള വെമ്പലിലായിരുന്നു അവള്‍. പ്രാര്‍ഥിച്ച്, ആത്മീയമായി ഒരുങ്ങിയാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ഭര്‍ത്താവുമായുള്ള സ്‌നേഹസംഭാഷണത്തിനിടെ ഉത്സാഹപൂര്‍വമാണ് അവള്‍ തന്റെ പ്രണയത്തെക്കുറിച്ചു പറഞ്ഞത്. പ്രീഡിഗ്രിക്കാലത്തെ ചാപല്യം. അതിനപ്പുറമൊന്നുമില്ലാത്തതുകൊണ്ട് അവളൊരു തമാശയായി വിളമ്പി. എന്തായാലും അതോടെ ഭര്‍ത്താവിന്റെ മൂഡു പോയി. 

പിന്നീടുള്ള ദിനങ്ങളില്‍ കണ്ടത് ഭര്‍ത്താവിന്റെ പ്രതീക്ഷിക്കാത്ത മുഖം. എന്തിനും ദേഷ്യം.തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം. മധുവിധുനാളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. ആദ്യം അവള്‍ എല്ലാം സഹിച്ചു. പിന്നീടൊരിക്കല്‍ പൊട്ടിത്തെറിച്ചു. ' ഇങ്ങനെ ദ്രോഹിക്കാനാണെങ്കില്‍ എന്തിനാ എന്നെ കെട്ടിയത്? 

ദ്രോഹിച്ചത് നീയല്ലേ, കണ്ടവനെയൊക്കെ പ്രേമിച്ച് കൂടെ പൊറുത്തിട്ട് എന്നെ നശിപ്പിക്കാന്‍ വന്നതെന്തിനാ? ആ നിമിഷത്തിലാണ് അയാളുടെ സ്വഭാവമാറ്റത്തിനുള്ള കാരണം നൈസിക്ക് മനസ്സിലായത്. 

ജീവിത വിജയത്തിന് ബി പോസിറ്റീവ് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹ ജീവിതത്തില്‍ യാതൊരു മറയും വേണ്ടെന്നു തീരുമാനിച്ചാണ് അവള്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചത്. ഇനി മറ്റാരെങ്കിലും തമാശയ്ക്ക് പറഞ്ഞ് ഭര്‍ത്താവ് അറിയുന്നതിലും നല്ലത് നേരിട്ട് പറയുന്നതാണെന്നും കരുതി. എന്തായാലും അതവളുടെ ജീവിതം തകര്‍ത്തു. 

jeevitha vijayathinu be positiveഇത് നൈസിക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ല. ജീവിതത്തില്‍ സ്ത്രീകളും പുരുഷന്മാരും സമാനമായ അനുഭവങ്ങള്‍ നേരിടുന്നവരാണ്. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരം നിരവധി പ്രതിസന്ധികള്‍ നമ്മള്‍ ജീവിതത്തില്‍ അനുഭവിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ പരിചയപ്പെടുത്തുകയും ജീവിതത്തെ പുതുക്കിപ്പണിയാന്‍ സന്നദ്ധമാക്കുന്ന പ്രചോദനാത്മക ചിന്തകള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന പുസ്തകമാണ് ജിജോ സിറിയക്കിന്റെ ജീവിത വിജയത്തിന് ബി പോസിറ്റീവ്. 

ജീവിതത്തില്‍ പരാജയപ്പെട്ടുപോകാന്‍ ആരും ആഗ്രഹിക്കാറില്ല. എന്നാല്‍ നമ്മല്‍ പലപ്പോഴും അറിഞ്ഞോ, അറിയാതെയോ എടുക്കുന്ന പല തീരുമാനങ്ങള്‍ക്കും നമ്മുടെ ജീവിത്തെ സ്വാധീനിക്കാന്‍ സാധിക്കും. അത്തരത്തിലുള്ളവയെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് പുസ്തകത്തില്‍ ജിജോ സിറിയക്ക്. മാതൃഭൂമി ബുക്‌സ് തന്നെ പ്രസിദ്ധീകരിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഗ്രന്ഥകാരന്‍ ജീവിത വിജയത്തിന് ബി പോസിറ്റീവ് എഴുതിയിരിക്കുന്നത്.

ജിജോ സിറിയക്കിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

വീട്ടിലും കുടുംബത്തിലും തൊഴില്‍ മേഖലയിലും നമ്മള്‍ നിരന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുകഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും വിവരിക്കുകയാണ് പുസ്തകത്തില്‍ ഗ്രന്ഥകാരന്‍. അവയ്ക്കുള്ള പരിഹാരങ്ങളും അദ്ദേഹം തന്റെ പുസ്തകത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നു. അവനവനെ വിശ്വസിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും പഠിപ്പിക്കുന്ന പുസ്തകം ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ഉത്തമ മാര്‍ഗദര്‍ശിയാണ്.

Content highlights: jeevitha vijayathinu b positive, jijo cyriac, Malayalam Books, Books, Malayalam Literature, Malayalam selfhelp books