നുഷ്യസമൂഹത്തില്‍ എന്നും ഉത്തമമാതൃകകളായ വ്യക്തികള്‍ ഉണ്ടായിട്ടുണ്ട്. ചെളിയില്‍ വേരൂന്നി വളര്‍ന്നു നില്‍ക്കുന്ന നിര്‍മലവും മനോഹരവുമായ താമരപ്പൂക്കള്‍ പോലെയാണവര്‍. മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്കു വളര്‍ന്നു ശോഭിക്കുവാനുള്ള ചെളിയും ചെളിവെള്ളവും നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ ഒട്ടും കുറവല്ലല്ലോ! അതിനു സമൃദ്ധമായ ജീവനും ഉത്സാഹവും നിശ്ചയദാര്‍ഢ്യവുമേ വേണ്ടു. നമുക്കും പൂര്‍ണതയിലേക്കു വളരുവാന്‍ കഴിയും.

നമ്മള്‍ തന്നെയാണ് നമുക്ക് എന്തും അനുവദിക്കുന്നതും നിഷേധിക്കുന്നതും. നിര്‍മലമായ ഒരു മനസും സംശുദ്ധമായ ജ്ഞാനവും അചഞ്ചലമായ ബോധവും നമുക്കും അവകാശപ്പെട്ടതും നേടിയെടുക്കാവുന്നതും ആണ്. അതിനു മറ്റൊരവസരമോ മറ്റൊരു ദിവസമോ മറ്റൊരു മുഹൂര്‍ത്തമോ മറ്റൊരു ജന്മമോ കാത്തിരിക്കേണ്ടതുണ്ടോ? തുടക്കം ഇന്ന ഇപ്പോള്‍ തന്നെയാകട്ടെ! പ്രബുദ്ധവിചാരങ്ങള്‍ ഉണര്‍ന്നു നില്ക്കുന്ന ഈ മുഹൂര്‍ത്തം തന്നെയാണ് ഏറ്റവും അനുയോജ്യവും ഉത്തമവുമായ മുഹൂര്‍ത്തം. 

മനസ്സിന്റെ അവസ്ഥയും സംശുദ്ധമായ ജ്ഞാനത്തിന്റെ ശക്തിയും നിറഞ്ഞ ബോധത്തിന്റെ അക്ഷോഭ്യതയും നമ്മെ മോഹിപ്പിക്കം; ആകര്‍ഷിക്കണം. നമുക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ അതില്‍നിന്നു ഭക്തിപൂര്‍വം നാം ഏറ്റുവാങ്ങണം. ഒരു പുതുയുഗത്തിന് നമ്മെ ആവശ്യമുണ്ട്. 

ജീവിതവിജയം വഴികളും ചുവടുകളും വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

jeevitha vijayam vazhikalum chuvadukalumഇത്തരത്തില്‍ ആത്മീയവും ഭൗതികവുമായ ജീവിതവികാസത്തിനു സഹായകമായ ആശയങ്ങളിലൂടെ ജീവിത വിജയം സുഗമമാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ഉജ്ജ്വല്‍ ജോര്‍ജ് ഫിലിപ്പിന്റെ ജീവിത വിജയം വഴികളും ചുവടുകളും. ചെറിയ ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും ജീവിത വിജയത്തിലേക്കുള്ള വഴികളും ചുവടുകളും പുസ്തകം കാട്ടിത്തരുന്നു. 

വെറുതെ കരഞ്ഞു തീര്‍ക്കുവാനുള്ളതല്ല, നമ്മില്‍ മറഞ്ഞിരിക്കുന്ന മഹത്വത്തെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ആനന്ദിക്കുവാനുള്ളതാണ് ജീവിതമെന്ന് പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. വര്‍ത്തമാനകാലത്തെ ഭ്രാന്തമായ ശബ്ദകോലാഹലങ്ങളിലൂടെയും പരക്കം പാച്ചിലുകളിലൂടെയും പ്രശാന്തമായി കടന്ന് വിജയത്തിലെത്താന്‍ നിങ്ങളെ ഈ ഗ്രന്ഥം സഹായിക്കും.

 Content Highlights :Jeevitha Vijayam Vazhikalum Chuvadukalum, sSelf Help Books, Malayalam Self Help Books, Malayalam Books