മനുഷ്യജീവിതം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള വെല്ലുവിളികള്‍ ഓരോ ദിവസവും നമ്മളെ തേടിയെത്തും. അത് ചിലപ്പോള്‍ സ്വകാര്യ ജീവിതത്തിലേതാകാം. അല്ലെങ്കില്‍ തൊഴില്‍പരമായ പ്രശ്‌നങ്ങളാകാം അല്ലെങ്കില്‍ ജീവിതപരിസരങ്ങളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളാകാം. 

ചില പ്രശ്‌നങ്ങലെ നമുക്ക് പെട്ടന്ന് പരിഹരിക്കാന്‍ സാധിക്കുമെങ്കിലും മറ്റ് ചിലത് പരിഹരിക്കാന്‍ സാധിക്കാതെ നിലനില്‍ക്കും. എന്നാല്‍ ജീവിത വിജയത്തിനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ വേഗത്തില്‍ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും. അത്തരത്തെ സാധിച്ചിരുന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും ആഗ്രഹിക്കാറുണ്ട്.

ആത്മീയവും ഭൗതികവുമായ ജീവിതവികാസത്തിനും സഹായകരമായ ആശയങ്ങളിലൂടെ ജീവിത വിജയം സുഗമമാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ജീവിത വിജയം വഴികളും ചുവടുകളും. മനുഷ്യ മനസില്‍ നിറഞ്ഞിരിക്കുന്ന മഹത്വം അന്വേഷിച്ച് കണ്ടെത്തി ജീവിതം അര്‍ഥമുള്ളതാക്കാനുള്ള വഴികളാണ് ലളിതങ്ങളായ പത്ത് അധ്യായങ്ങളിലൂടെ ഉജ്ജ്വല്‍ ജോര്‍ജ് ഫിലിപ്പ് വ്യക്തമാക്കിത്തരുന്നത്.

ജീവിതവിജയം വഴികളും ചുവടുകളും വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ജീവിതനേട്ടങ്ങളുടെ വിജയരഹസ്യങ്ങളും സുനിശ്ചിതമായ വിഴികളും വിദഗ്ധമായ ചുവടുകളും സ്വന്തം മനസ്സില്‍നിന്നുതന്നെ പുറത്തെടുക്കാനും അവ പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനും പുസ്തകം സഹായിക്കുന്നു. മനുഷ്യഭാഗധേയത്തിന്റെ അര്‍ഥവും മൂല്യവും അറിഞ്ഞു സമൃദ്ധിയിലേക്കും സൗഭാഗ്യത്തിലേക്കും വളരണമെന്ന് പുസ്തകം നിങ്ങളെ പ്രചോദിപ്പിക്കും. 

ഏതു മനുഷ്യ മനസ്സിനെയും സഹജസ്‌നേഹത്തോടെയും പ്രബുദ്ധതയിലേക്കും അനുഭൂതികളിലേക്കും കൈപിടിച്ചുയര്‍ത്തുവാന്‍ പറ്റിയ ചിന്തകള്‍ ഇതിലുണ്ട്. ജീവിതം വെറുതേ കരുഞ്ഞു തീര്‍ക്കുവാനുള്ളതല്ല, നമ്മില്‍ മറഞ്ഞിരിക്കുന്ന മഹത്വത്തെ തിരിച്ചറിഞ്ഞ് ആസ്വദിക്കാനുള്ളതാണെന്ന് പുസ്തകം കാട്ടിത്തരുന്നു.