സെക്‌സ് എന്ന വാക്കിന് എന്താണ് അര്‍ഥം? ഒരു അപേക്ഷാഫോറത്തില്‍ 'സെക്‌സ്' എന്ന കോളം കണ്ടാല്‍ നമുക്ക് പ്രത്യേക വികാരമൊന്നും തോന്നാറില്ല. സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന് എഴുതാന്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കുപോലും അറിയാം. സെക്‌സില്‍ താത്പര്യമില്ല എന്ന രീതിയില്‍ ഈ കോളം ആരും പൂരിപ്പിച്ചതായും കേട്ടിട്ടില്ല! എന്നാല്‍ സെക്‌സ് സിനിമ, സെക്‌സ് പ്രസിദ്ധീകരണം, സെക്‌സ് വെബ്‌സൈറ്റ്, സെക്‌സ് സാഹിത്യം തുടങ്ങിയ വാക്കുകള്‍ കണ്ടാലോ കേട്ടാലോ നമുക്കുണ്ടാകുന്ന വികാരവും ചിന്തയും 'സെക്‌സ്' എന്ന കോളം കാണുമ്പോഴുണ്ടാവുന്നതില്‍നിന്നും അങ്ങേയറ്റം വിഭിന്നമാണ്.

ലൈംഗികചിന്തകള്‍ ആണ് ഈ വാക്കുകള്‍ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത്. ഈ ചിന്തകള്‍ ചിലരില്‍ സന്തോഷവും ഉത്കണ്ഠയും കൊണ്ടുവരുന്നു. മറ്റുചിലരില്‍ ദുഃഖവും സങ്കടവും കൊണ്ടുവരുന്നു. ചിലരെ ഇത് ഭൂതകാലത്തിലേക്ക് നയിക്കുന്നു. പ്രായം, സാഹചര്യം, ആരോഗ്യം, ബന്ധങ്ങള്‍ എന്നിവയ്ക്കനുസരിച്ച് സെക്‌സ് എന്ന വാക്കിന്റെ അര്‍ഥം മാറിമാറി വരുന്നു. അപേക്ഷാഫോറത്തിലെ 'സെക്‌സ്' എന്ന വാക്ക് ജീവശാസ്ത്രപരമായ സ്ത്രീ-പുരുഷ വ്യത്യാസത്തെപ്പറ്റിയുള്ള ചോദ്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന നമ്മുടെ സ്വന്തം മനസ്സുതന്നെ വേറെയെവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്ന 'സെക്‌സ്' എന്ന വാക്കിന് അനുഭൂതിദായകമായ മറ്റൊരര്‍ഥം കല്പിച്ചുതരുന്നു. സെക്‌സ് എന്നത് വെറുമൊരു വാക്കല്ല. ലൈംഗികചോദനകളെ ഉണര്‍ത്തുന്ന ഒരു വാക്കു മാത്രവുമല്ല അത്. ജീവിതത്തിന്റെ അതിസങ്കീര്‍ണമായ ഒരു ഭാഗംതന്നെയാണ് സെക്‌സ്.

സെക്‌സ് എന്നു പറയാന്‍ എളുപ്പമാണ്. അതേസമയം മനസ്സിലാക്കാന്‍ പ്രയാസമുള്ള പദവുംകൂടിയാണത്. സെക്‌സിന് എല്ലാവരും ഒരേയര്‍ഥമല്ല കൊടുക്കുന്നത്. കൗമാരക്കാര്‍ നല്കുന്ന അര്‍ഥമല്ല, വിവാഹിതര്‍ സെക്‌സിനു നല്കുന്നത്. മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉള്ളവര്‍ സെക്‌സിന് വ്യത്യസ്ത അര്‍ഥങ്ങള്‍ നല്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോവുമ്പോള്‍ സെക്‌സിന്റെ അര്‍ഥവും ആഴവും മാറിമാറി വരുന്നു. അത് സന്തോഷമുണ്ടാക്കുന്നു. ആത്മവിശ്വാസവും സ്വാഭിമാനവും വര്‍ധിപ്പിക്കുന്നു, ചിലപ്പോള്‍ അത് ആകാംക്ഷയ്ക്കു വഴിവെക്കുന്നു; മനസ്സംഘര്‍ഷവും അസന്തുഷ്ടിയും വിതയ്ക്കുന്നു. ഒരു ഘട്ടത്തില്‍ സെക്‌സ് ആസ്വദിച്ചവര്‍ മറ്റൊരു ഘട്ടത്തില്‍ അതിനെ വെറുക്കുന്നു. ഇക്കാരണങ്ങളാലാണ് സെക്‌സ് ഗഹനവും സങ്കീര്‍ണവും നിര്‍വചിക്കാന്‍ എളുപ്പമല്ലാത്തതുമായ പദമാവുന്നത്.

എങ്കിലും ഏതൊരു മനുഷ്യനും കൗമാരപ്രായം കഴിയുമ്പോഴേക്കും സെക്‌സിനെക്കുറിച്ച് സാമാന്യമായ അറിവു നേടിയിരിക്കും. സെക്‌സ് ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും അതിനെപ്പറ്റി കൂടുതലൊന്നും മനസ്സിലാക്കാനില്ലെന്നും ചിന്തിക്കുന്നവരാണ് ഏറെയും. സെക്‌സുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉണ്ടാവുമ്പോഴാണ് അവരുടെ ധാരണകള്‍ തകിടംമറിയുന്നത്. സെക്‌സുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നത്തെ മൂന്നു തരത്തിലാണ് വീക്ഷിക്കുന്നത്. ചിലര്‍ അത് ജീവിതത്തിന്റെ ഭാഗമായ ഒരു പ്രശ്‌നമാണെന്നു കരുതും. അതിനാല്‍ ചികിത്സയോ ഉപദേശമോ തേടില്ല. ജീവിതം സാധാരണനിലയില്‍ കൊണ്ടുപോകും. കുറച്ചുപേര്‍ പ്രശ്‌നത്തെ തിരിച്ചറിയുകയും ഉപദേശം അല്ലെങ്കില്‍ ചികിത്സ തേടുകയും ചെയ്യും. ലൈംഗികപ്രശ്‌നത്തെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് മൂന്നാമത്തെ വിഭാഗം. പ്രശ്‌നമുണ്ടെന്നറിയാതെ ജീവിച്ചുപോകുന്നവരാണിവര്‍. അതിനാല്‍ ചികിത്സയും ഉപദേശവും ഇവര്‍ക്ക് അന്യം.

ഭൂരിഭാഗം പേര്‍ക്കും ലൈംഗികവിദ്യാഭ്യാസം അന്യമാണ്. ലൈംഗികവിദ്യാഭ്യാസം നാട്ടുനടപ്പായിരുന്നുവെങ്കില്‍ മൂന്നാം വിഭാഗത്തില്‍ പെട്ടവര്‍ പ്രശ്‌നങ്ങളെ തിരിച്ചറിയാതെ ജീവിക്കേണ്ടിവരുമായിരുന്നില്ല. സാധാരണ ലൈംഗികത അവര്‍ക്കും സാധ്യമായേനേ.
ലൈംഗികപ്രശ്‌നവുമായി ഡോക്ടറായ എന്നെ സമീപിച്ചവരില്‍ ഭൂരിപക്ഷത്തിനും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പ്രശ്‌നമൊന്നുമില്ല എന്ന് അവരെ ബോധ്യപ്പെടുത്തലായിരുന്നു എന്റെ മുന്നിലെ വലിയ വെല്ലുവിളി. സാധാരണ ലൈംഗികത എന്താണെന്നതിനെക്കുറിച്ചുള്ള യഥാര്‍ഥ അറിവ് നേടാനുള്ള അവസരമൊന്നും ലഭിക്കാത്തവരായിരുന്നു അവര്‍. അതിനാല്‍ ഒരു ചെറിയ അപഭ്രംശംപോലും ഇവര്‍ വലിയ ലൈംഗികപ്രശ്‌നമാണെന്ന് വിശ്വസിച്ചു.

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടായ തുടര്‍ച്ചയായ പരാജയങ്ങളോ, പൂര്‍ണ ലൈംഗികസംതൃപ്തി ലഭിക്കാത്തതോ ആണ് തങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്നു വിശ്വസിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവും പ്രശ്‌നമുണ്ടെന്നുള്ള വിശ്വാസവും ഇക്കൂട്ടരില്‍ സ്വന്തം ലൈംഗികക്ഷമതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. പുരുഷന്‍ അഥവാ സ്ത്രീ എന്ന നിലയില്‍ തങ്ങള്‍ പരാജിതരാണെന്ന തെറ്റായ ബോധം ഇവരുടെ ലൈംഗികശേഷിയെയും അതുവഴി മാനുഷികബന്ധങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇത് ഇവരെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു.

സെക്‌സ് എന്തെന്നും അതിനോടനുബന്ധിച്ചുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെന്തൊക്കെയെന്നും എല്ലാവരും അറിഞ്ഞിരിക്കുന്നത് മേല്‍വിവരിച്ച സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. സെക്‌സുമായി ബന്ധപ്പെട്ട് എന്നും ഉയര്‍ന്നുവരാറുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഇനി പറയുന്നത്.

എന്താണ് സെക്‌സ്?


ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതില്‍നിന്നും ഉയിര്‍ത്തുവരുന്ന വികാരങ്ങളും കൂടിച്ചേര്‍ന്ന് സൃഷ്ടിക്കുന്ന ജൈവപരമായ വികാരമാണ് സെക്‌സ്. പുരുഷന്‍, സ്ത്രീ എന്ന നിലയില്‍ ഒരാള്‍ക്കുണ്ടാവുന്ന സ്വാഭിമാനം (ലിംഗവ്യത്യാസം), മറ്റൊരാളോട് ഒരാള്‍ക്കുണ്ടാവുന്ന ആകര്‍ഷണം (ദൃഢമൈത്രി), അതില്‍നിന്നും ഒരാളുടെ മനസ്സിലുണ്ടാവുന്ന ചോദനകള്‍ (സ്‌നേഹം), സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, കാമോദ്ദീപനം), ഏറ്റവും ഒടുവിലായി സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമായി ഉണ്ടാവുന്ന ശാരീരികപ്രവൃത്തി (ലൈംഗികബന്ധം) എന്നീ ഘടകങ്ങള്‍ ചേര്‍ന്നാല്‍ സെക്‌സ് ആയി.

സെക്‌സ് എല്ലാവര്‍ക്കും ഒരുേപാെലയാേണാ?


അല്ല. വ്യത്യസ്തരായ ആള്‍ക്കാര്‍ വ്യത്യസ്തമായ അര്‍ഥമാണ് സെക്‌സിനു നല്കുന്നത്. ചിലര്‍ക്കത് ലൈംഗികപ്രകടനമാണ്. ചിലരെ സംബന്ധിച്ചിടത്തോളം പാവനമാണത്. മറ്റു ചിലരില്‍ ചില സന്ദര്‍ഭങ്ങളില്‍ രൂപം, പരസ്​പര ബന്ധത്തിന്റെ ആഴം, കുട്ടികളെ ജനിപ്പിക്കല്‍ തുടങ്ങി വിവിധ അര്‍ഥങ്ങള്‍ നല്കി ഓരോരുത്തരും സെക്‌സിനെ വിലയിരുത്തുന്നു.

ലൈം​ഗിക ആഗ്രഹങ്ങെള സ്വാധീനിക്കുന്നെതെന്താെക്ക?


ശാരീരികവും മാനസികവും സാംസ്‌കാരികവുമായ ഘടകങ്ങളാണ് ലൈംഗികബന്ധം വേണമെന്ന ആഗ്രഹത്തെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. നാഡികളും ഹോര്‍മോണുകളും ശരീരത്തെ ലൈംഗികതയ്ക്ക് ഒരുക്കിനിര്‍ത്തും. ലൈംഗികത വേണമെന്ന് ശരീരത്തെ മനസ്സ് ഓര്‍മിപ്പിക്കും. നാം ജീവിച്ചുവരുന്ന ചുറ്റുപാടും പിന്തുടരുന്ന മൂല്യങ്ങളും നമ്മുടെ ലൈംഗികചിന്തകള്‍ക്കും ബന്ധങ്ങള്‍ക്കും സാംസ്‌കാരികമായ പിന്‍ബലം നല്കും. ഇവയെല്ലാം ചേര്‍ന്നാലേ നല്ല സെക്‌സ് ഉണ്ടാവൂ. ഒരാള്‍ ജീവിച്ചുവളര്‍ന്ന ചുറ്റുപാട് അയാളുടെ ലൈംഗികജീവിതത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്.

എന്താണ് ലൈംഗികബന്ധം?


പുരുഷന്റെ ലൈംഗികാവയവത്തെ സ്ത്രീയുടെ ലൈംഗികാവയവത്തിലേക്ക് കടത്തിവിടുന്ന പ്രക്രിയയാണ് ലൈംഗികബന്ധംകൊണ്ട് ഭൗതികമായി ഉദ്ദേശിക്കുന്നത്. സ്‌ത്രൈണലൈംഗികാവയവത്തിനു പകരം മറ്റവയവങ്ങള്‍ ഉപയോഗിക്കുന്നവരും കുറവല്ല. പ്രകൃതിവിരുദ്ധം എന്ന് നാം പറയാറുണ്ടെങ്കിലും ലൈംഗികസംതൃപ്തി ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് ഈ മാര്‍ഗത്തിലൂടെയാണ്. അതിനാല്‍ ഇവരെ സംബന്ധിച്ചിടത്തോളം അതാണ് സെക്‌സ്. ഓര്‍ക്കുക-ലൈംഗികാവയവങ്ങളുടെ ആഴങ്ങളിലേക്കുള്ള ഇറക്കവും ആഴങ്ങളിലേക്കുള്ള സ്വീകരണവും കുഞ്ഞുങ്ങളെ ജനിപ്പിക്കലും മാത്രമല്ല സെക്‌സ്. പരസ്​പരം അടുക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും സ്വീകരിക്കുന്ന ലൈംഗികപരമായ മാര്‍ഗങ്ങളെല്ലാം ലൈംഗികബന്ധം തന്നെയാണ്.

ലൈംഗികത ഉത്കണ്ഠ ഉണ്ടാക്കുന്നെതന്തുെകാണ്ട് ?


ലൈംഗികത ചിലരില്‍ അമിതമായ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് കാരണം. പുരുഷലിംഗത്തിന് നല്ല നീളം വേണം, ഉദ്ധരിച്ചാല്‍ പാറപോലെ ഉറപ്പുവേണം, ഉദ്ധാരണം മണിക്കൂറുകളോളം നീണ്ടുനില്ക്കണം തുടങ്ങിയവയാണ് പുരുഷലൈംഗികശേഷിയുടെ അളവുകോലെന്ന് പല പുരുഷന്മാരും കുറെ സ്ത്രീകളും ധരിച്ചുവെച്ചിട്ടുണ്ട്. ഇതാണെങ്കില്‍ യാഥാര്‍ഥ്യവുമായി ഒട്ടും ബന്ധമില്ലാത്തതുമാണ്. പൗരുഷത്തെയും ലൈംഗികശേഷിയെയും ഈ അളവുകോല്‍ വെച്ച് വിലയിരുത്തുമോ എന്ന ഭീതി പുരുഷനില്‍ ആശങ്കയും സമ്മര്‍ദവും സൃഷ്ടിക്കുന്നു. ആദ്യസമാഗമവേളയിലോ പുതിയൊരു ഇണയുമായി ബന്ധപ്പെടുമ്പോഴോ ഈ ആശങ്കകള്‍ പുരുഷനെ സമ്മര്‍ദത്തിലാഴ്ത്തുന്നു. ഇത്തരം ആളുകളില്‍ വിവാഹാനന്തര ലൈംഗികബന്ധം ഒരു വെല്ലുവിളിയായി ദീര്‍ഘനാള്‍ അവശേഷിക്കും. ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരം ഉത്കണ്ഠകള്‍ക്കു കാരണം.

സ്വാഭാവിക ലൈംഗികബന്ധം എെന്നാന്നുേണ്ടാ?


ലൈംഗികതയെ സ്വാഭാവിക ലൈംഗികബന്ധം, അസ്വാഭാവിക ലൈംഗികബന്ധം, അസാധാരണ ലൈംഗികബന്ധം എന്ന് തരംതിരിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ലിംഗ-യോനി ലൈംഗികബന്ധമാണ് സന്താനോത്പാദനത്തിനു സഹായിക്കുന്നത്. അതിനാല്‍ ഈ രീതിയിലുള്ള ലൈംഗികബന്ധത്തെ സ്വാഭാവിക ലൈംഗികബന്ധമായി കരുതുന്നു. വദനസുരതവും ഗുദസുരതവും ഗര്‍ഭത്തിലേക്കു നയിക്കുന്നില്ല എന്ന കാരണത്താല്‍ അത് അസ്വാഭാവിക/പ്രകൃതിവിരുദ്ധ ലൈംഗികബന്ധമാണെന്ന് വിലയിരുത്തുന്നതു ശരിയല്ല. ഇണകള്‍ക്കിരുവര്‍ക്കും താത്പര്യമുള്ള ഏതൊരു ലൈംഗികബന്ധവും സ്വാഭാവിക ലൈംഗികബന്ധമാണ്.

ആദ്യരാത്രിയില്‍ത്തെന്ന 'ശക്തി' തെ​ളിയിക്കേണാ?


എത്ര തവണ ഉത്തരം പറഞ്ഞാലും ഈ ചോദ്യം കാലാകാലങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. നേരത്തെ പറഞ്ഞതുപോലെ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിനു കാരണം. 'വേണ്ട' എന്നുതന്നെയാണ് ഉത്തരം. ഭാര്യയ്ക്കു മുന്നില്‍ താന്‍ ശക്തിമാനാണെന്ന് ആദ്യദിവസംതന്നെ തെളിയിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ പരാജയപ്പെടാറാണു പതിവ്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പങ്കാളിക്കു മുന്നില്‍ മനസ്സു തുറക്കാനും പരസ്​പരവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയുന്നതോടെ പുരുഷന്റെ ആശങ്കകള്‍ വഴിമാറുന്നു.

ഹെല്‍ത്തി സെക്‌സ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദിവസങ്ങള്‍ക്കകം ലൈംഗികബന്ധം ശരിയായ ദിശയിലേക്കു നീങ്ങുന്നു. എന്നാല്‍, ചുരുക്കം ചിലരില്‍ ആദ്യരാത്രിയിലെ പരാജയം കൂടുതല്‍ അപകര്‍ഷബോധത്തിനിടയാക്കുകയും ഭാവിയില്‍ കൂടുതല്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ലൈംഗികകാര്യങ്ങളില്‍ അറിവു കുറഞ്ഞവരും ലൈംഗിക മുന്‍പരിചയം ഇല്ലാത്തവരും ആദ്യരാത്രിയില്‍ 'ശക്തി' തെളിയിക്കാന്‍ മെനക്കെടരുത്. മെല്ലെ മെല്ലെ കാര്യങ്ങളിലേക്കു കടക്കുന്നതാണ് ഉത്തമം. പയ്യെ തിന്നാല്‍ പനയും തിന്നാമല്ലോ!

എന്താണ് ലൈംഗികാേരാഗ്യം?


ലൈംഗികപരമായ ആരോഗ്യം എന്നാല്‍ ശരീരത്തിന് രോഗമില്ലാത്ത അവസ്ഥ എന്നല്ല അര്‍ഥം. ലൈംഗികവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാരീരികമായും വൈകാരികമായും മാനസികമായും സാമൂഹികമായും മികച്ച അവസ്ഥ എന്നാണ് ലോകാരോഗ്യസംഘടന ലൈംഗികാരോഗ്യത്തെ നിര്‍വചിച്ചിരിക്കുന്നത്. അരോഗദൃഢഗാത്രനായ ഒരാള്‍ ലൈംഗികചോദന ഇല്ലാത്തവനും സാംസ്‌കാരികമായി അധഃപതിച്ചവനുമാണെങ്കില്‍ അയാള്‍ക്ക് ലൈംഗികാരോഗ്യം ഉണ്ടാവണമെന്നില്ല. മറിച്ച്, വികലാംഗനായ ഒരാള്‍ക്ക് നല്ല ലൈംഗികാരോഗ്യം ഉണ്ടായിരിക്കുകയും ചെയ്യാം. ശരീരത്തിന്റെ ആരോഗ്യവും വൈകല്യവുമല്ല ലൈംഗികാരോഗ്യം നിര്‍ണയിക്കുന്നത്.

ലൈംഗികതയെ യാഥാര്‍ഥ്യബോധത്തോടെയും ബഹുമാനത്തോടെയും സമീപിക്കാന്‍ ലൈംഗികാരോഗ്യമുള്ളവര്‍ക്കേ കഴിയൂ. ലൈംഗികാരോഗ്യം എന്നത് ഈ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നത്. ഭീഷണിയോ അക്രമമോ ഇല്ലാതെ ഇണയെ ലൈംഗികബന്ധത്തിന് ഒരുക്കിയെടുക്കാനും ലൈംഗികബന്ധത്തിലൂടെ തനിക്കും ഇണയ്ക്കും സന്തോഷകരമായ അനുഭൂതി പകരാനും ലൈംഗികാരോഗ്യമുള്ളവര്‍ക്കേ കഴിയൂ.

ലൈംഗികാവകാശങ്ങള്‍


മനുഷ്യാവകാശംപോലെത്തന്നെയാണ് ലൈംഗിക അവകാശങ്ങളും. ഭീഷണിയോ വിവേചനമോ അക്രമമോ ഇല്ലാതെ നിയമാനുസൃതമായി ഏതൊരാള്‍ക്കും ലൈംഗികജീവിതം നയിക്കാനുള്ള അവകാശം ഉണ്ട്. ലൈംഗികതയെപ്പറ്റി അറിവു നേടാനുള്ള അവകാശം, ലൈംഗികവിദ്യാഭ്യാസത്തിനുള്ള അവകാശം, ലൈംഗിക ആരോഗ്യപരിചരണത്തിനുള്ള അവകാശം, വിവാഹത്തെപ്പറ്റി തീരുമാനമെടുക്കാനുള്ള അവകാശം, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, കുട്ടികള്‍ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം, സന്തോഷകരവും സംതൃപ്തി തരുന്നതുമായ ലൈംഗികജീവിതം നയിക്കാനുള്ള അവകാശം തുടങ്ങിയവ ലൈംഗിക അവകാശങ്ങളില്‍പ്പെടും.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വിവാഹത്തിനും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനും നിയമാനുസൃതമായി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അവകാശങ്ങളെക്കുറിച്ച് ബോധവാനാവുമ്പോള്‍ത്തന്നെ ഇതു സംബന്ധിച്ച നിയമപരമായ വിലക്കുകളെ സംബന്ധിച്ചും അറിവുണ്ടായിരിക്കണം. ലൈംഗിക അവകാശം എന്നത് മറ്റൊരാള്‍ക്കുമേല്‍ നടത്തുന്ന ലൈംഗിക അതിക്രമമാകരുത്. അത് ഗുരുതരമായ നിയമനടപടികള്‍ ക്ഷണിച്ചുവരുത്തും.

സെക്‌സ് : ഡ്രൈവിങ്ങും ക്രിക്കറ്റും പോലെ...


സെക്ഷ്വാലിറ്റി ജന്മസിദ്ധമാണോ? അല്ല. ചുറ്റുപാടുകളില്‍ നിന്നും ആര്‍ജിക്കുന്ന അറിവിലൂടെ കാലക്രമത്തില്‍ ലൈംഗികസ്വഭാവം ഒരാളില്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ആദ്യശ്രമത്തില്‍ത്തന്നെ ഡ്രൈവിങ്ങും ക്രിക്കറ്റ് കളിയും സ്വായത്തമാക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? അതുപോലെത്തന്നെ സെക്‌സും. ആദ്യശ്രമത്തില്‍ത്തന്നെ ശരിയായ രീതിയില്‍ സെക്‌സ് ആവാമെന്നാണ് പലരുടെയും വിശ്വാസം. പക്ഷേ, ഒരാളും ആദ്യശ്രമത്തില്‍ത്തന്നെ മികച്ച ഡ്രൈവറും ക്രിക്കറ്ററും ആവില്ല.

പലതവണ പരിശീലിക്കേണ്ടിവരും. ആദ്യ പരിശീലനങ്ങള്‍ തികഞ്ഞ പരാജയങ്ങളാവാം. കുറ്റങ്ങളും കുറവുകളും ഉണ്ടാവണം. അവ കണ്ടെത്തിയും പരിഹരിച്ചും പാഠമുള്‍ക്കൊണ്ടുമാണ് മുന്നോട്ടു പോവേണ്ടിവരിക. ഒടുവില്‍ ഡ്രൈവിങ്ങിന്റെ മാസ്റ്ററും സിക്‌സര്‍ മാത്രം അടിക്കുന്ന ക്രിക്കറ്റര്‍മാരുമുണ്ടാവും. സെക്‌സും ഇതുപോലെത്തന്നെയാണ്. അപൂര്‍ണതയില്‍നിന്നാണ് പൂര്‍ണതയിലേക്കു നീങ്ങേണ്ടത്.

(ഹെല്‍ത്തി സെക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)