ലശ്ശേരി അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിലെ ഫ്രാന്‍സിസ് കാര്‍ണാക്ക് ബ്രൗണ്‍ സായിപ്പിന് വേണ്ടിയായിരുന്നു കേരളത്തില്‍ ആദ്യമായി ഒരു കേക്ക് ഉണ്ടാക്കിയത്. തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പുവായിരുന്നു അത് തയ്യാറാക്കിയത്. ബാപ്പുവിന്റെ റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയിലെത്തിയ സായിപ്പ് ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന കേക്കിന്റെ ഒരു കഷ്ണം ബാപ്പുവിന് സമ്മാനിച്ചു. ക്രിസ്മസ് ആഘോഷിക്കാന്‍ ഇത്തരം ഒരു വിഭവം ഉണ്ടാക്കിത്തരണമെന്ന് സായിപ്പ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ചരിത്രം. കേക്ക് മണത്തുനോക്കിയ ബാപ്പു കൂട്ടുകള്‍ മനസ്സിലാക്കുകയും പത്തുദിവസംകൊണ്ട് കേക്കുണ്ടാക്കി നല്‍കുകയും ചെയ്തുവെന്നുമാണ് ചരിത്രം. 

അതെന്തായാലും ഇന്ന് കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങളിലെ ഒഴിച്ചുകൂട്ടാന്‍ സാധിക്കാത്ത വിഭവങ്ങളില്‍ ഒന്നാണ് കേക്ക്. ഇംഗ്ലണ്ടില്‍ നിന്ന് സായിപ്പ് കൊണ്ടു വന്ന ഈ വിഭവം അത്രത്തോളം നമ്മുടെ ആഘോഷങ്ങളോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മധുരപ്രേമികളുടെ ഇഷ്ടവിഭവങ്ങളുടെ കണക്കെടുത്താല്‍ പ്രഥമസ്ഥാനത്ത് തന്നെയുണ്ടാകും കേക്ക്. കേക്കുകളുടെ രുചി വൈവിധ്യം ആസ്വദിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവല്ല. ക്രിസ്മസ് നാളുകള്‍ക്ക് പുറമേ വിവാഹങ്ങള്‍, ജന്മദിനങ്ങള്‍ എന്നിങ്ങനെ ഏതൊരു ആഘോഷദിനത്തിലും ഒഴിവാക്കാനാവാത്ത സ്ഥാനമാണ് ഇന്ന് കേക്കിനുള്ളത്. 

deliecious cakesഇതൊക്കെയാണെങ്കിലും കേക്കുണ്ടാക്കുക എന്നത് ബാലികേറാമലയായി തന്നെയാണ് നമ്മളില്‍ പലരും കരുതുന്നത്. മറ്റ് പല വിഭവങ്ങളും വീട്ടില്‍ പരീക്ഷിക്കുന്ന പലരും കേക്ക് ഉണ്ടാക്കാന്‍ ഒന്ന മടിക്കും. അതിന്റെ സങ്കീര്‍ണമായ പാചകരീതിയും ബേക്കിങ്ങുമെല്ലാമാണ് പലരേയും കേക്കുണ്ടാക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ എന്നാല്‍ പാചകത്തിനോടുള്ള അഭിരുചിയും താല്പര്യവുമുണ്ടെങ്കില്‍ കൊതിയൂറും കേക്കുകള്‍ നമുക്കും വീട്ടില്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന പുസ്തകമാണ് ലില്ലി ബാബു ജോസിന്റെ ഡെലീഷ്യസ് കേക്ക്‌സ്.

കേക്കുകളുടെ പാചകക്കുറിപ്പുകള്‍ മാത്രം  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകമല്ല ഡെലീഷ്യസ് കേക്ക്‌സ്. വ്യത്യസ്തങ്ങളായ കേക്കുകള്‍, അവയുടെ ചേരുവകള്‍, അളവുകള്‍, പാചകവിധികള്‍, അവ തയ്യാറാക്കുന്ന പാത്രങ്ങള്‍, ബേക്കിങ്ങിനായി പാത്രങ്ങള്‍ ഒരുക്കുന്ന വിധം, കേക്കുണ്ടാക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും വിവിധതരം ക്രീമുകള്‍, ഐസിങ്ങുകള്‍ എന്നിങ്ങനെ കേക്കുകളെപ്പറ്റി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഡെലീഷ്യസ് കേക്ക്‌സ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

തുടക്കക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ബേസിക് കേക്കുകള്‍, വിശേഷാവസരങ്ങള്‍ക്കുള്ള കേക്കുകള്‍, പോപ്പുലര്‍ കേക്കുകള്‍, ഹെല്‍ത്തി കേക്കുകള്‍, ടീ ടൈം കേക്കുകള്‍, കപ്പ് കേക്കുകള്‍ എന്നിവയുടെ പാചകക്കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്. കൂടാതെ ക്രീമുകള്‍, ഐസിങ്ങുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടത്തിയിട്ടുണ്ട്. കേക്കുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാചകത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കും ഗുണകരമായിരിക്കും ഈ പുസ്തകം. ഈ ക്രിസ്മസ് കാലത്ത് സ്വയം പാചകം ചെയ്ത കേക്കുകള്‍ നുണയാന്‍ ഡെലീഷ്യസ് കേക്ക്‌സ് നിങ്ങളെ സഹായിക്കും.

Content Highlights : cakes, deliecious cakes, lilly babu jose, christmas cake, cake recipe, simple christmas cake recipe