ഭൂപടത്തില്‍ വിരിയുന്ന വിചിത്ര ലോകം


പി. എസ്. ജോസഫ്

.

മിത്തുകളിലും ഫാന്റസികളിലും അഭിരമിക്കുക എന്നത് സമീപകാല മലയാള സാഹിത്യത്തിലെ പ്രവണതയാണ്. സമകാലിന ജീവിതത്തില്‍ നിന്ന് അകന്നു ചരിത്രത്തിലോ പഴങ്കഥകളിലോ അഭയം തേടുന്ന ഈ രചനകള്‍ ആ ഭൂവിഭാഗത്തെ തന്നെ സ്വാഭാവികമായി ആശ്ലേഷിക്കാന്‍ കഴിയാതെ ശക്തികുറഞ്ഞ വ ആകുന്നതും നാം സ്ഥിരമായി കാണുന്നു. ജീവിതം നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും മാറ്റി സ്ഥാപിക്കാം, പക്ഷെ അതില്‍ ജീവിതം നിറഞ്ഞു നില്‍ക്കണം. അവിടെയാണ് എഴുത്തുകാരന്റെ മാജിക്. മിത്തിലും ഫാന്റസിയിലും അനുഭവത്തിന്റെ ഒരു പുതിയ ഭൂപടം സൃഷ്ടിക്കുമ്പോള്‍ സമകാലിക ലോകത്തെ മറ്റൊരു കണ്ണിലൂടെ വീക്ഷിക്കാന്‍ എഴുത്തുകാരന് വലിയ സാധ്യത നല്‍കുന്നുണ്ട്. അത് സ്വാഭാവികമായും വാര്‍പ്പ് മാതൃകകളെ നിരാകരിക്കും. ജീവിതത്തിന്റെ ഋജുവും വ്യത്യസ്തവുമായ ധാരകളെ വിശകലം ചെയ്തു ഒരു അനുഭവ പ്രപഞ്ചം സൃഷ്ടിക്കാന്‍ നോവലിസ്റ്റുകള്‍ക്ക് കഴിയുന്നുവോ എന്നതാണ് പ്രധാനം. അതില്‍ യെല്ലൂരം വിസ്മയകരമായ മാറ്റമാണ് കാണിക്കുന്നത്.

തന്റെ ഇരുപത്തിയൊമ്പതാം ജന്മദിനത്തില്‍ ഒരു അര്‍ദ്ധരാത്രിയില്‍ താന്‍ സൃഷ്ടിച്ച ഭൂപടം മാത്രം അവശേഷിപ്പിച്ച് ഒരു യുവാവ് ആത്മഹത്യ ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ കരയായി രൂപം കൊണ്ട അഭിശപ്തരായ മനുഷ്യരുടെ ആ ആവാസ ഭൂമിയുടെ കഥ മറ്റൊരാള്‍ ഏറ്റെടുക്കുന്നു. യെല്ലൂരം എന്ന ആ ദ്വീപ് ആധുനിക ലോകത്ത് നിന്നും ഏറെ അകലെയാണ്. എന്നാല്‍ സമീപകാല മനുഷ്യരെ ആവാഹിച്ചു നിര്‍ത്തിയാണ് അയാള്‍ നദിയിലെവഞ്ചിയില്‍ ഇരുന്നു ആ ഭൂവിഭാഗം സൃഷ്ടിക്കുന്നത്. അയാളുടെ കണ്ണില്‍ ആ ദേശത്തെ മനുഷ്യര്‍ ഒരേ സമയം വ്യക്തികളും അതേസമയം ഒരു ആധുനിക ഗെയിമിലെ പോലെ ആരോ ചലിപ്പിക്കുന്ന ചരടില്‍ ആടിക്കളിക്കുന്നവരുമാണ് .തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ആകസ്മികമായ സംഭവങ്ങളും വേദനാജനകമായ ഓര്‍മ്മകളും പേറുന്ന ഒരു ഭൂവിഭാഗമാണ് യെല്ലൂരം. നദിയുടെ ഓരത്തു ഒറ്റപ്പെട്ടു കഴിയുന്ന ഈ ഭൂവിഭാഗം ജീവിതത്തില്‍ നിന്ന് നിരാകരികപ്പെട്ടവരുടെയും കുറ്റങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരുടെയും ആഗ്രഹങ്ങള്‍ ഒളിച്ചു വെച്ചു ജീവിതം തള്ളി നീക്കുന്നവരുടെയും അഭയകേന്ദ്രമാണ്. അവിടെ നിന്ന് ആരെങ്കിലും കാണാതായാല്‍ അതൊരു സംഭവമല്ല. ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ആ ഗ്രാമത്തിനു അതില്‍ പങ്കില്ല. സ്വയം രചിക്കപ്പെടുന്ന ഒരു ഭൂപടത്തില്‍ ഓരോരുത്തരും സ്വയം പ്രത്യക്ഷപെടുന്നു. മറയുന്നു.

അങ്ങനെ വി ആര്‍ സന്തോഷിന്റെ ആദ്യത്തെ ഈ നോവല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളുടെ കഥയാണ്. പോകുന്നിടത്തെല്ലാം കുഴികള്‍ കുഴിക്കുന്ന മീത്തെല്‍. വഞ്ചികള്‍ ഒരുമിച്ചിറങ്ങുന്ന ദിവസത്തെ കുറിച്ചു പ്രവചിക്കുന്ന മീത്തെല്‍. പുഴ നിങ്ങളെ കാണാന്‍ വരുന്ന ദിവസത്തെ പറ്റി ഓര്‍മിപ്പിക്കുന്ന പ്രവാചകന്‍. ജനം ഉപ്പുവെള്ളം കുടിച്ചു മരിക്കുമെന്ന പ്രവചനം ഓര്‍മിപ്പിക്കുന്ന യോഹന്നാന്‍ സ്‌നാപകന്‍. പുഴയില്‍ പ്രത്യക്ഷപ്പെട്ട അപരിചിതമായ വഞ്ചി പുഴയില്‍ പ്രത്യക്ഷപ്പെട്ടതറിഞ്ഞു അതന്വേഷിച്ച് അറിയാത്ത കയങ്ങളിലേക്ക് കൂപ്പു കുത്തുന്ന പഴുതാണ്. പുഴയോളം വലിയ കടലാസ്സില്‍ യെല്ലൂരത്തിലെ ജീവജാലങ്ങള്‍ സഞ്ചരിക്കുന്നത് കാണുന്നത് അയാളാണ്. തന്റെ ദേഹത്ത് ഏറ്റ ആണ്‍ മുറിവുകള്‍ ഓര്‍ക്കുന്ന നാറാത്ത എന്ന ഗ്രാമവേശ്യ. അസാധാരണമായ പ്രണയകഥയിലെ നായിക കൂടിയാണ്, ഒരിക്കല്‍ സമ്പന്നയായിരുന്ന നാറാത്ത. സൈക്കിള്‍ യജ്ഞക്കാരന്‍ ചെറു. ചെല്ലുന്നിടത്തു സ്ത്രീകളുമായി പോകുന്ന മുക്കാരു. തങ്ങളുടെ ഉള്ളില്‍ ഉള്ള മുക്കാരുവിനെ കെട്ടഴിച്ചു വിടാതെ പൂഴ്ത്തി വെയ്ക്കുന്ന സ്ത്രീകള്‍ ..

അവിടെ 2010 നു ജൂണ്‍ പത്തിന് ഇരുപത്തിയൊമ്പതാം വയസ്സില്‍ സമയത്തിന്റെ അഗാതതയില്‍, ജീവിതത്തില്‍ ഭൂപടത്തില്‍ സ്വയം സമര്‍പിക്കുന്ന ഭൂപടകാരന്‍ (Cartographer). കഥാപാത്രങ്ങള്‍ അവരുടേതായ സ്വപ്നങ്ങളില്‍ ജീവിക്കുമ്പോള്‍; അതിന്റെ സൃഷ്ടാവ് മരിക്കുന്നതാണ് നല്ലത് എന്ന് കരുതുന്ന ഭൂപടകാരന്‍. തന്റെ അച്ഛനമ്മമാരുടെ മരണത്തിന്റെ മൂന്നാം വാര്‍ഷികം കൂടിയായിരുന്നു അയാളുടെ മരണദിനം. എന്നാല്‍ അയാള്‍ പ്രവചിച്ചത് പോലെ ആ ഭൂപടത്തിലെ വ്യക്തികള്‍ മൂര്‍ത്ത രൂപം പ്രാപിക്കുന്നു. രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ കഥയില്‍ നിഷേധാത്മകതയുടെയും സമകാലീക ലോകത്തിന്റെയും ദുരന്തങ്ങള്‍ കാണാം. സ്ത്രീകളെ വശീകരിച്ച കുട്ടികളെ സമ്മാനിക്കുന്ന നെടുമ്പന്‍. നാട്ടിലെങ്ങും പ്രത്യക്ഷപെടുന്ന തലയില്ലാത്ത ജഡങ്ങള്‍. ഭൂവിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍. വരത്തപ്പടക്കെതിരെയുള്ള സൈദ്ധാന്തിക സമരങ്ങള്‍.. യെല്ലൂരം സമകാലിക ലോകത്തിന്റെ പരിച്ഛേദമാകുകയാണ് ഇവിടെ.

സമയത്തിന്റെ തുരുത്തില്‍ ഒരു ഭൂപടത്തിന്റെ ഉള്ളില്‍ തളക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ കഥപറയുകയാണ് വി ആര്‍ സന്തോഷ്. സമീപകാലത്തേക്ക് അത് എത്തുമ്പോള്‍ മൈത്തീക സ്വഭാവം ഒഴിവാക്കി ദുരന്തങ്ങളുടെ രേഖപ്പെടുത്തലുകളാകുന്നു. കലുഷിതമായ ലോകത്തിന്റെ കാര്‍ട്ടോഗ്രാഫുകളാകുന്നു. പക്ഷെ അദൃശ്യമായ വഞ്ചിയിലെ കാര്‍ട്ടോഗ്രഫര്‍ക്കൊപ്പം അവരെല്ലാംമാറുന്നു കുട്ടികള്‍ പടം വരക്കുമ്പോള്‍ പോലും രൂപം കൊള്ളുന്നത് 'ശിരസ്' നഷ്ടപ്പെട്ട യെല്ലൂരമാണ്. സമകാലിക ലോകത്തിന്റെ ഘടനയില്‍ വന്നു കൊണ്ടിരിക്കുന്ന അഴിച്ചുപണികളേയും ആസുരതകളേയും ഇത് വല്ലാതെ ഓര്‍മപ്പെടുത്തുകയും നമ്മുടെ നഷ്ടപ്പെടലുകള്‍ എന്തെന്ന് അറിയിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വലിയ ഒരു ലോകത്തിനു് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുസൂചനകള്‍ ഈ നോവല്‍ കൈമാറുന്നു.

പ്രളയത്തിന്റെ ഭീതിയില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ നാശത്തിന്റെ അന്തകവിത്തുകള്‍ രൂപപ്പെടുന്നത് സന്തോഷ് വരച്ചു കാട്ടുന്നു. പ്രളയം ഒരു വിധിയായി ജീവിതം ഒരു കഥയായി മാറുന്നു. ആ കഥ പറയാനുള്ള ഭൂപടമാകാം യെല്ലൂരം. സമീപകാല നോവലുകളില്‍ കാണാത്ത ഒതുക്കവും ഭാഷയുടെ തിളക്കവുമാണ് ഈ നോവലിന്റെ പ്രത്യേകത. അര്‍ഥം ഒളിച്ചിരിക്കുന്ന കരുത്തുള്ള നല്ല ഭാഷ. വികാരം നിറഞ്ഞിരിക്കുന്ന സംഭാഷണ ഭാഷ. അതോടൊപ്പം വ്യത്യസ്തരായ ചില കഥാപാത്രങ്ങള്‍. സംഭവങ്ങള്‍. അവസാനം എല്ലാം നശിപ്പിക്കുന്ന ഒരു മഹാപ്രളയം. പ്രളയം സാഹിത്യത്തിലെ വലിയ ഒരു സാധ്യതയായി മാറുകയാണ് ഇവിടെ. പക്ഷെ നറെറ്റര്‍ ദുര്‍ഗ്രഹമായ ഒരു പുഴയില്‍ ആര്‍ക്കും പ്രാപിക്കാനാകാത്ത ഒരു വഞ്ചിയില്‍ ഒളിച്ചിരിക്കുന്നു. അതൊരു സാധ്യതയാണ്. അസാധ്യമായ എഴുത്തിന്റെ സൂചനകള്‍ തന്നു കൊണ്ട് കാര്‍ട്ടോഗ്രാഫര്‍ മാറിനില്‍ക്കുന്നു .മാത്രമല്ല അയാളുടെ മരണത്തോടെ മറ്റൊരാളെ കൊണ്ടു കഥ പറയിപ്പിക്കുന്നു ഇത് സംഭവമല്ല, യാഥാര്‍ത്യമല്ല, വെറും കഥമാത്രമാണെന്ന സാക്ഷ്യപ്പെടുത്തലിലൂടെയും ആണ്. അയാള്‍ അത് എല്ലാ കഥാപാത്രങ്ങളോടും പറയുന്നുമുണ്ട്. കഥയില്‍ മാത്രം അസ്ഥിത്വം ഉള്ളവരാണ് ഇതിലെ കഥാപാത്രങ്ങള്‍. ഒരു പ്രളയത്തോടെ ഈ ലോകം ഇല്ലാതാകും അറം പറ്റുമെന്ന എഴുത്തുകാരന്റെ ഭയം ഒരു ഫാന്റസിയായി കരുതാമെങ്കിലും ജാതി ഉന്മൂലനം ചെയ്യപ്പെടുന്ന ഒരു ലോകത്തിന്റെ വരവ് ഇതില്‍ കാണുന്നുവെന്നത് മറ്റൊരു ലോകത്തിന്റെ സാധ്യതയല്ലേ എന്ന ചോദ്യവും നോവല്‍ ഉന്നയിക്കുന്നു.

മലയാളത്തില്‍ കാണാത്ത കൗതുകകരമായ ഒരു രചനാരീതിയാണ് നോവല്‍ രചനയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കഥയില്‍ ജ്വലിച്ചു നില്‍ക്കുന്ന ചില ജീവസുള്ള മനുഷ്യരാണ് ഈ നോവലിന്റെ ശക്തി. ആദ്യനോവല്‍ എന്ന നിലയില്‍ ഏറെ അഭിമാനിക്കാവുന്ന കൃതിയാണ് യെല്ലൂരം. വലിയ പ്രതീക്ഷ നല്‍കുന്ന ഒരു നോവലിസ്റ്റിനെ ഇതില്‍ നിങ്ങള്‍ക്ക് കാണാം.

Content Highlights: yelluram novel book review vr santhosh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented