പുഴയില്‍ മുങ്ങി പലതരം വെള്ളാരംകല്ലുകള്‍ ശേഖരിക്കുന്ന കമ്പത്തില്‍ നിന്നും രത്‌നാടനത്തിലേക്ക്...


സേതു



പുസ്തകത്തിന്റെ കവർ

സലിംതൊടുകയില്‍ എഴുതി ഗ്രാസ്‌റൂട്‌സ് പ്രസിദ്ധീകരിച്ച രത്‌നാടനം എന്ന പുസ്തകം എഴുത്തുകാരന്‍ സേതുവിന്റെ വായനയില്‍.

പൊതുവെ ഒരുപാട് യാത്ര ചെയ്യുന്നവരാണ് മലയാളികള്‍. ഏതു ജലപ്പരപ്പിനും ഒരു മറുകരയുണ്ടെന്ന ആത്മവിശ്വാസത്തില്‍ അങ്ങനെ അവര്‍ പുഴയും കടലും കടന്നുദേശാന്തരയാത്രകളില്‍ മുഴുകുന്നു. അധികവും അവരുടെ ജീവിതപ്രശ്നങ്ങള്‍ നേരിടാന്‍ വേണ്ടിയാകാം. അല്ലെങ്കില്‍ ഒരു ടൂറിസ്റ്റ് എന്ന നിലയില്‍. പക്ഷെ അത്തരമൊരു യാത്രയുടെ കഥയല്ല ഇത്. സഞ്ചാരപ്രിയനും സാഹിത്യരസികനുമായ സലിം തൊടുകയില്‍ തികച്ചും വ്യത്യസ്തമായ കാണാമണ്ണിലേക്ക് യാത്ര ചെയ്തത് അത്യപൂര്‍വമായ രത്നങ്ങള്‍ തേടിയായിരുന്നു. അങ്ങനെ ചെന്നെത്തിയ സ്ഥലങ്ങളാണെങ്കില്‍ മിക്കതും കേട്ടു
കേള്‍വിയില്ലാത്തതും. കാരണം, അദ്ദേഹത്തിന് കാണേണ്ടിയിരുന്നത് പൊതുവെ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ വിശിഷ്ടമായ സ്ഥലങ്ങളായിരുന്നില്ല. മറിച്ചുഅധികമാരും ചെന്നെത്താത്ത രത്നഖനികളായിരുന്നു. അതുകൊണ്ട് തന്നെ ഈ വേറിട്ട യാത്രകള്‍ ഒരു അന്വേഷകന്റെ സാഹസിക സഞ്ചാരങ്ങള്‍ കൂടിയാകുന്നു. സുഹൃത്തായ ജി. ജ്യേതിലാലിനോട് പറയുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.

പഠനം മുഴുവനാക്കുന്നതിന് മുമ്പ് തന്നെ രത്നങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ ഇറങ്ങിതിരിച്ചയാളാണ് താനെന്ന് ഗ്രന്ഥകാരന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു
ണ്ട്. കുട്ടിക്കാലത്തു പുഴയില്‍ മുങ്ങി വിവിധ നിറങ്ങളുള്ള വെള്ളാരംകല്ലുകള്‍ ശേഖരിച്ചുവെയ്ക്കുന്ന കമ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. അതില്‍ നിന്നായിരിക്കണം യഥാര്‍ത്ഥ രത്നങ്ങള്‍ തേടിയിറങ്ങാനുള്ള കമ്പം തുടങ്ങിയത്. അങ്ങനെ മുംബൈയില്‍ ജെമ്മോളജി പഠിക്കാന്‍ ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ രത്നങ്ങളുടെ മൂല്യനിര്‍ണയങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. പിന്നീട് അദ്ദേഹം നടത്തിയ സാഹസികയാത്രകളുടെ പാതകള്‍ ആഫ്രിക്കയും ദക്ഷിണ അമേരിക്കയും ഓസ്ട്രേലിയയും കടന്നുനീണ്ടുപോയി. ഇക്കൂട്ടത്തില്‍ മുപ്പത്തഞ്ചോളം രാജ്യങ്ങള്‍ കണ്ടിട്ടുണ്ട് അദ്ദേഹം. ഇതിനിടയില്‍ മഹാരഹസ്യങ്ങള്‍ മറഞ്ഞുകിടക്കുന്ന ആമസോണ്‍ മഴക്കാടുകളും ആസ്ട്രേലിയയിലെ നീണ്ട വനമേഖലകളും കാണാതെ പോയില്ല. അങ്ങനെയങ്ങനെ നിരവധി കാണാപ്രദേശങ്ങളിലും വീണ കാല്‍പ്പാടുകള്‍. അവയെല്ലാം വിസ്തരിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ഈ കൃതിയില്‍ എന്നെ ആകര്‍ഷിച്ച ഒരു പ്രധാന കാര്യം ചെല്ലുന്നയിടങ്ങളിലെല്ലാം വളരെ എളുപ്പത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ്. ഈ യാത്രകളിലെല്ലാം കണ്ണും കാതും സദാ തുറന്നിരിക്കുന്ന ഒരു കുട്ടി അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. അതുകൊണ്ടു തന്നെ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഓരോ യാത്രയും അദ്ദേഹത്തിന് പുതിയൊരു വഴിത്താരയാണ്. ആ യാത്രകളിലെല്ലാം ആ കണ്ണുകള്‍ തിരയുന്നത് അതേവരെ കണ്ടെത്താത്ത ഏതോ കാണാമുത്തുകളാണ്. സാഹസിക യാത്രകള്‍ക്കിടയിലും കോഹിനൂര്‍ രത്നം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം, ഷേക്സ്പിയര്‍ സ്മാരകം എന്നിവ കാണാന്‍ അദ്ദേഹം മറക്കുന്നില്ല. ചുരുക്കത്തില്‍, പാരായണ സുഖമുള്ള, ഏറെ പുതുമയുള്ള ഒരു യാത്രാവിവരണമാണ് സലിം തൊടുകയിലിന്റെ രത്നാടനം.

Content Highlights: Sethu, Salim Thodukayil, Ratnadanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented