'തുണിക്കടയുണ്ടല്ലോ, സ്വര്‍ണക്കടകൂടി തുടങ്ങിക്കൂടേ സ്വാമീ...' നിര്‍ണായകമായത് ആ ചോദ്യം


ടി.എസ്. കല്യാണരാമൻ

തുണിയില്‍ തുടങ്ങി സ്വര്‍ണത്തിലെത്തിയ വ്യാപാരി. സുതാര്യതയും വിശ്വാസ്യതയും കൈമുതലാക്കിയ ടി.എസ്. കല്യാണരാമന്‍ എന്ന സംരംഭകന്റെ ജീവിതം പറയുന്ന പുസ്തകമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'ആത്മവിശ്വാസം'. കല്യാണ്‍ ജ്വല്ലേഴ്‌സ് എന്ന ബ്രാന്‍ഡ് കെട്ടിപ്പടുത്തതിന്റെ കഥ കൂടിയാണ് ഈ പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.

കുടുംബ ബിസിനസായ തുണിക്കച്ചവടവുമായി മുന്നോട്ടുപോകുന്നതിനിടെ വൈവിധ്യവത്കരണം എന്ന ആശയത്തിലേക്കു നയിച്ചത് സ്ഥിരംഉപഭോക്താക്കള്‍ തന്നെയാണെന്ന് ടി.എസ്. കല്യാണരാമന്‍ ഓര്‍ക്കുന്നു. സാധാരണയായി കല്യാണത്തിന് വസ്ത്രവും സ്വര്‍ണവുമാണല്ലോ ഒരുമിച്ച് എടുക്കാറുള്ളത്. 'തുണിക്കടയുണ്ടല്ലോ, എന്നാല്‍പ്പിന്നെ ഇതിന്റെ കൂടെ സ്വര്‍ണക്കടകൂടി തുടങ്ങിക്കൂടേ സ്വാമീ...' എന്ന അവരുടെ ചോദ്യമാണ് സ്വര്‍ണവ്യാപാരരംഗത്തേക്ക് ചുവടുവെയ്ക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്. ഉപഭോക്താക്കളുടെ നിര്‍ദേശത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ അത് നല്ല ആശയമാണെന്ന് അദ്ദേഹത്തിനും തോന്നി.കേരളത്തിലെയും തമിഴ്നാട്ടിലെയുമൊക്കെ സ്വര്‍ണക്കടകളില്‍ ചെന്ന് അതേക്കുറിച്ച് പഠിച്ചു. കട തുടങ്ങണമെങ്കില്‍ 75 ലക്ഷം രൂപ വേണം. അതില്‍ 25 ലക്ഷം കൈയിലുണ്ട്. ബാക്കി 50 ലക്ഷം വായ്പയെടുത്തു. ഒടുവില്‍, 1993-ല്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ 4,200 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് തുടക്കമായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സ്വര്‍ണവ്യാപാര രംഗത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളിലൊന്നായി അത് വളര്‍ന്നു. ബിസിനസില്‍ സത്യസന്ധത, പ്രായോഗികത, ആത്മവിശ്വാസം, ആഗ്രഹ സാഫല്യത്തിനായുള്ള കഠിനാധ്വാനം എന്നിവയുടെ പ്രാധാന്യം എന്താണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കിത്തരുന്നുണ്ട് ഈ ഗ്രന്ഥം. സമ്പാദ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവരിക്കുന്നു.

ചെറുപ്പത്തില്‍ സിനിമാനിര്‍മാണത്തില്‍ പങ്കാളിയായി പരാജയം രുചിച്ച കഥയും കല്യാണ്‍സ്വാമി തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 'അംബാള്‍ ഫിലിംസി'ന്റെ ബാനറില്‍ നിര്‍മിച്ച 'അഷ്ടപദി' എന്ന ചിത്രത്തിന്റെ റിലീസിങ് മൂന്നു മികച്ച സിനിമകള്‍ക്കൊപ്പമായിരുന്നു. ചിത്രം എട്ടുനിലയില്‍ പൊട്ടി. മറ്റുള്ളവരുടെ വാക്കുകേട്ട് നമുക്ക് പരിചിതമല്ലാത്ത മേഖലയിലേക്ക് എടുത്തുചാടരുതെന്ന പാഠമാണ് ആ പരാജയം തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം എഴുതുന്നു. ചില തോല്‍വികള്‍ നമുക്ക് വരുംകാലത്തെ വിജയങ്ങള്‍ക്കുള്ള ഉപകരണമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ബോളിവുഡ് ഇതിഹാസവും കല്യാണ്‍ ജ്വല്ലേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ''നാലുതരത്തില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിയറിയാം - ഉരച്ച്, മുറിച്ച്, ചൂടാക്കി, തല്ലിപ്പരത്തി. അതുപോലെ തന്നെ ഒരു മനുഷ്യന്റെ പരിശുദ്ധിയറിയാനും നാലു മാര്‍ഗങ്ങളു ണ്ട് - ത്യാഗത്തിലൂടെ, സംസ്‌കാരത്തിലൂടെ, ഗുണങ്ങളിലൂടെ, ജോലിയിലൂടെ...'' ടി.എസ്. കല്യാണരാമന്റെ യാത്രയ്ക്കും ഈ അലങ്കാരം അങ്ങേയറ്റം യോജിക്കുമെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. സംരംഭകവഴിയിലേക്ക് ചുവടുവെയ്ക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമേകുന്ന പുസ്തകമാണ് ടി.എസ്. കല്യാണരാമന്റെ ആത്മകഥയായ 'ആത്മവിശ്വാസം'.

Content Highlights: ts kalyanaraman kalyan jewellers autobiography


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented