നന്ദി സിയാഫ്, യാത്രകളുടെ ഈ പുസ്തകത്തിന്, ഓര്‍മകള്‍ക്ക്..


മനോജ് വെങ്ങോല

വളരെ വ്യത്യസ്തമായ ഈ യാത്രയെഴുത്ത് എനിയ്ക്ക് വീണ്ടും വീണ്ടും വായിക്കേണ്ടിവരുമെന്ന് തോന്നുന്നു. കാരണമായി സിയാഫ് എഴുതി അവസാനിപ്പിച്ച ആ വരികള്‍ തന്നെ കുറിക്കണം: ' യാത്ര തുടരുക തന്നെയാണ്.

കൊങ്കണ്‍ റയില്‍വേയില്‍ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്ന സിയാഫ് അബ്ദുല്‍ഖാദിറിന്റെ പുതിയ പുസ്തകമാണ് തീവണ്ടിയാത്രകള്‍. യാത്രക്കിടയില്‍ സംഭവിക്കുന്ന കാഴ്ചകളുടെ പുസ്തകമാണ് ഇത്. വിചിത്രസ്വഭാവികളായ മനുഷ്യരും മുല്ലത്തോട്ടവും കാടുകളും മയിലുകളും കടുകുപാടങ്ങളും, മദ്യശാലകളും ഓരോ പേജിലും നിറയുന്നു. ചക്രവാളത്തോളം അവസാനിക്കാത്ത പാളങ്ങളിലൂടെ കുതിച്ചോടുകയാണ് ജീവിതം. തീവണ്ടി. ജനലരികില്‍ നാം ഇരിക്കുന്നു. കാര്‍ണിവല്‍ ഘോഷയാത്രകളും ബാവുള്‍ഗായകരും ഗോശാലകളും കാറ്റും മഴയും വേനലും ഹേമന്തവും നമ്മെ കടന്നുപോകുന്നു. ഒരിക്കലും തീരാത്ത കാഴ്ചകളുടെ പ്രളയത്തില്‍ മുങ്ങി നാം ഇരിക്കുന്നു. പുസ്തകവായനക്കിടയില്‍ ഒരിക്കല്‍ പോലും നമ്മുടെ ശ്രദ്ധ മാറുന്നില്ല. ഉറക്കം വരുന്നില്ല. എഞ്ചിന്‍ ഡ്രൈവര്‍മാരും അങ്ങനെതന്നെ. അവര്‍ക്കും ഉറക്കമില്ല.

നോക്കൂ, ഒരിടത്ത് ഒരു രാത്രിസഞ്ചാരം വിവരിക്കുന്നതിനിടയില്‍ സിയാഫ് എഴുതുന്നു: 'പാതയോരത്തെ വീടുകള്‍ ഉറങ്ങുന്നു. മരങ്ങള്‍ ഉറങ്ങുന്നു. അവയുടെ ഓരോ ചില്ലകളിലും കിളികള്‍ ഉറങ്ങുന്നു. പക്ഷേ ഞങ്ങള്‍ ഉറങ്ങിക്കൂടാ. ജോലി പോകും. ചിലപ്പോള്‍ ജീവനും പോകും. അതൊന്നുമില്ലെങ്കിലും നല്ല ശിക്ഷ കിട്ടും. ഉറങ്ങാതിരിക്കുക എന്നതുതന്നെ വലിയൊരു ശിക്ഷ ആണല്ലോ. നേരിയ തണുപ്പുള്ള, കുടമുല്ലപ്പൂക്കളുടെ മണമുള്ള കാറ്റ് നിങ്ങളെ ഉറക്കത്തിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ പ്രത്യേകിച്ചും. തീവണ്ടി പൊയ്‌ക്കൊണ്ടിരിക്കുന്നത് കടപ്പയിലൂടെയാണ്. കടപ്പ മുല്ലപ്പൂകൃഷിയ്ക്ക് പേരുകേട്ട ഇടമാണ്. രാത്രികാലങ്ങളില്‍ ഏതു ഗന്ധര്‍വന്‍മാരെ മോഹിപ്പിക്കുവാനായിരിക്കും ഈ മുല്ലയിങ്ങനെ വിരിയുന്നത്..?'

ഈ പുസ്തകത്തില്‍ അടയാളപ്പെടുന്ന മനുഷ്യരുടെ പ്രദര്‍ശനസൌഭാഗ്യം എന്നെ മോഹിപ്പിക്കുന്നു. അവര്‍ സ്‌നേഹത്തിലേയ്ക്ക് പുനര്‍ജ്ജന്മം ലഭിച്ചവര്‍. ചിറകുകളുള്ള തീവണ്ടിയില്‍ ദൈവത്തിന്റെ നിഴല്‍ തേടി പോകുന്നവര്‍. യാത്രകളില്‍ യാത്രയല്ലാതെ മറ്റൊന്നുമില്ല. ഓരോന്നോര്‍ത്തിരിക്കാം എന്നല്ലാതെ മറ്റൊന്നിനും സമയമില്ല. വഴിവക്കിലെ ഏതോ ക്ഷേത്രമുറ്റത്ത് യക്ഷഗാനം നടക്കുന്നു. വണ്ടിയിലേയ്ക്ക് അതിന്റെ സംഗീതധാരകള്‍ തെറിച്ചുവീഴുന്നു. വണ്ടി നിര്‍ത്തണമെന്നും അല്‍പ്പനേരം അതൊന്ന് കേട്ടുനില്‍ക്കണം എന്നുമുണ്ട്. പക്ഷേ കഴിയില്ല. ഓരങ്ങളെ വിറപ്പിച്ചുകൊണ്ട് തീവണ്ടി പാഞ്ഞുപോവുകയാണ്.

ഈ പുസ്തകത്തിന്റെ വായനയും അങ്ങനെതന്നെ. ഏതോ കാലങ്ങളിലേയ്ക്ക്, അപരിചിത ദൂരങ്ങളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു. വശ്യഗന്ധങ്ങള്‍ വായനക്കാരനെ ചുഴലുന്നു. തല പെരുക്കുന്നു. കവാബാത്ത യാസുനാരിയുടെ ആ വരികള്‍ ഞാന്‍ തല കുത്തനെ വായിക്കുന്നു.
''He had thought on the train of sending his head to a laundry, it was true, but he had been drawn not so much to the idea of the laundered head as to that of the sleeping body. A very pleasant sleep, with head detached.'

വളരെ വ്യത്യസ്തമായ ഈ യാത്രയെഴുത്ത് എനിയ്ക്ക് വീണ്ടും വീണ്ടും വായിക്കേണ്ടിവരുമെന്ന് തോന്നുന്നു. കാരണമായി സിയാഫ് എഴുതി അവസാനിപ്പിച്ച ആ വരികള്‍ തന്നെ കുറിക്കണം: ' യാത്ര തുടരുക തന്നെയാണ്. ഓരോ യാത്രയിലേയും താല്‍ക്കാലിക വിരാമങ്ങള്‍ കടന്ന് എത്ര നദികള്‍. എത്ര മലകള്‍. എത്ര വനങ്ങള്‍. എത്ര പട്ടണങ്ങള്‍. എല്ലാ ദിവസവും കണ്ടിട്ടും പുതുമ മാറാതെ അവ സ്വയം മാറിക്കൊണ്ടിരിക്കുന്നു.'നന്ദി സിയാഫ്. യാത്രകളുടെ ഈ പുസ്തകത്തിന്. ഓര്‍മകള്‍ക്ക്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Siyaf Abdulkhadir new Malayalam Book Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented