'ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും'; അസംഭവ്യമായ ഒരു സംഭവത്തിന്റെ കഥ


നിതാര

ആ ട്രെയിന്‍ ആ റെയില്‍വേ ട്രാക്കിലെങ്ങും ഉണ്ടായിരുന്നില്ല. ട്രാക്കിന് യാതൊരു വിധ കേടുപാടുകളും സംഭവിച്ചിട്ടുമില്ല. ഒരു ട്രെയിനും അതിലെ പത്തിരുന്നൂറ് യാത്രക്കാരും തിന്‍ എയറിലേക്ക് വാനിഷ് ആയെന്ന സത്യം കേട്ട് വായനക്കാര്‍ അന്തം വിടാതിരിക്കുന്നതെങ്ങനെയാണ്...?

പുസ്തകത്തിന്റെ കവർ

പസര്‍പ്പക വിഭാഗത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള പുസ്തകങ്ങളാണ് കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍, ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള, ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് എന്നിവ. ഈ പുസ്തകങ്ങള്‍ക്കെല്ലാം ഒരു കോമണ്‍ ഫാക്ടറുണ്ട്. വായിച്ചു തുടങ്ങിയാല്‍പ്പിന്നെ വായന തീരാതെ നമ്മളാ പുസ്തകം തറയില്‍ വെയ്ക്കില്ല എന്നതാണ് ആ കോമണ്‍ ഫാക്ടര്‍.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പുസ്തകങ്ങളാണിവ മൂന്നും. ഇവയില്‍ ഷെര്‍ലക് ഹോംസ് കഥകള്‍ക്ക് കുറച്ചു കൂടുതലുണ്ട് ഈ കഴിവ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ എനിക്കൊരൊറ്റ ഉത്തരമേ പറയാനുള്ളൂ. ഡോയല്‍ പറയുന്ന ഓരോ കഥകളിലും 'അസംഭവ്യമായ' ഒരു സംഭവമുണ്ടാകും എന്നതാണ്.

അതായത് ഒരിക്കലും സംഭവിക്കാത്തൊരു കാര്യം നടന്നതായി അദ്ദേഹം എഴുതി സ്ഥാപിച്ചു കളയും. ഒരുദാഹരണം പറയാം. ഡോയലെഴുതിയ ഒരു കഥയുണ്ട്. 'The lost special' എന്നാണ് പേര്. ലണ്ടനില്‍ നിന്നും ലിവര്‍ പൂളിലേക്ക് പുറപ്പെടുന്ന ഒരു ട്രെയിനിന്റെ കഥ. രാവിലെ പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരമായിട്ടും ലിവര്‍പൂളില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ ആ റെയില്‍വേ ട്രാക്ക് മുഴുവനും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്.

ആ ട്രെയിന്‍ ആ റെയില്‍വേ ട്രാക്കിലെങ്ങും ഉണ്ടായിരുന്നില്ല. ട്രാക്കിന് യാതൊരു വിധ കേടുപാടുകളും സംഭവിച്ചിട്ടുമില്ല. ഒരു ട്രെയിനും അതിലെ പത്തിരുന്നൂറ് യാത്രക്കാരും തിന്‍ എയറിലേക്ക് വാനിഷ് ആയെന്ന സത്യം കേട്ട് വായനക്കാര്‍ അന്തം വിടാതിരിക്കുന്നതെങ്ങനെയാണ്...? അതിന്റെ ബാക്കിയറിയാതെ എങ്ങനെയാണ് വായനക്കാരന് സമാധാനമുണ്ടാകുക?

ഡോയല്‍ തന്റെ കഥകളുടെ ആദ്യ ഭാഗത്ത് കാണിച്ചു തരുന്ന 'അസംഭവ്യമായ' ആ കാര്യത്തിന് ഒരുദാഹരണമാണ് മേല്പറഞ്ഞ ട്രെയിനിന്റെ കഥ. ഇത്രയും വായിച്ചൊരു വായനക്കാരന് ഒരു ചോദ്യത്തിന് മാത്രം ഉത്തരം കിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ ചോദ്യം.

ആ ചോദ്യത്തിന് ലോജിക്കിന് നിരക്കുന്ന ഒരുത്തരം തരാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഒരു ക്രൈം സ്റ്റോറി ഭംഗിയായി എഴുതാന്‍ സാധിക്കുമെന്ന് അടിവരയിട്ടു പറയാം. അങ്ങനെ ഒരിക്കലും സംഭവിക്കാത്തൊരു കാര്യം നടന്നുവെന്ന് എഴുതി സ്ഥാപിക്കുകയും പിന്നീടത് ലോജിക്കിന് നിരക്കുന്ന രീതിയില്‍ തെളിയിക്കുകയുമാണ് മാതൃഭൂമി ബുക്ക്‌സ് പബ്ലിഷ് ചെയ്ത 'ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും' എന്ന മലയാളം നോവല്‍.

ആദ്യ ചാപ്റ്റര്‍ വായിച്ചു കഴിയുമ്പോള്‍ത്തന്നെ വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഈ നോവലിന് സാധിക്കുന്നുണ്ട്. എന്ന് മാത്രമല്ല, ആ ഉദ്വേഗം ഒരല്‍പ്പം പോലും കുറയാതെ വായനക്കാരനെ അവസാന പേജ് വരെ പിടിച്ചിരുത്താനും ഈ നോവലിന് കഴിയുന്നുണ്ട്. അങ്ങനെയാണ് ഞാനീ നോവലിസ്റ്റിന്റെ പേര് (രഞ്ജു കിളിമാനൂര്‍) ശ്രദ്ധിച്ചതും അയാളെ കണ്ടുപിടിച്ച് അയാള്‍ ആദ്യം പബ്ലിഷ് ചെയ്ത പുസ്തകം വാങ്ങിയതും.

ആ പുസ്തകത്തിലെ അഞ്ചു നോവല്ലകളും വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ആദ്യവസാനം വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥകള്‍ മാത്രമേ ഇയാള്‍ എഴുതിയിട്ടുള്ളൂ. ചുരുക്കം പറഞ്ഞാല്‍ ഞാന്‍ ആദ്യം സൂചിപ്പിച്ചത് പോലെ ടെന്‍ഷനടിപ്പിച്ചു കൊല്ലുന്ന തരത്തിലുള്ള കോനന്‍ ഡോയല്‍ ടൈപ്പ് എഴുത്തുകളാണ് ഈ രണ്ടു പുസ്തകങ്ങളിലുമുള്ളത്.

ഞാന്‍ വെറുതേ ഫെയ്‌സ്ബുക്കില്‍ ഇയാളുടെ പേര് സെര്‍ച്ച് ചെയ്തപ്പോള്‍ ഈ പുസ്തകങ്ങളുടെയെല്ലാം കുറേ റിവ്യൂസ് കിട്ടി. ഞാനതെല്ലാം മെനക്കെട്ടിരുന്ന് വായിച്ചു നോക്കിയിരുന്നു. എല്ലാം വളരെ പോസിറ്റീവ് ആയിട്ടുള്ള റിവ്യൂസ് ആണ്. മിക്കവരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞിരിക്കുന്നത്.

പുസ്തകം വാങ്ങാം

പക്ഷേ ഈ എഴുത്തുകാരന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണെനിക്ക് തോന്നിയത്. ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ പിടിച്ചിരുത്തുന്ന എഴുത്തുകള്‍ മലയാള സാഹിത്യത്തില്‍ എണ്ണം പറഞ്ഞവയാണ്. അവിടെയാണ് ഈ എഴുത്തുകാരന് പ്രാധാന്യം വരുന്നത്. വായനക്കാരെ രണ്ടും മൂന്നും മണിക്കൂര്‍ വരെ ഒരേ ഇരുപ്പില്‍ പിടിച്ചിരുത്താന്‍ ഇയാള്‍ക്കിപ്പോള്‍ സാധിക്കുന്നുണ്ടെന്നത് ഒട്ടും ചെറിയ കാര്യമല്ല.

ഭാഷയിലെ ചില കുറവുകള്‍ രഞ്ജു പരിഹരിച്ചാല്‍ മലയാളത്തില്‍ നിന്നൊരു മികച്ച അപസര്‍പ്പക എഴുത്തുകാരനെന്ന ഖ്യാതി നേടാന്‍ ഉറപ്പായും സാധിക്കും. ഒരു ക്രൈം ത്രില്ലര്‍ വായിച്ച് ടെന്‍ഷനടിക്കാന്‍ താല്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ രണ്ടു പുസ്തകങ്ങളും വാങ്ങി വായിക്കാന്‍ ശ്രമിക്കുക.

ക്രൈം ഫിക്ഷന്‍ പുസ്തകങ്ങള്‍ വിലക്കിഴിവില്‍ വാങ്ങാം

Content Highlights: sherlock holmesum murinja viralukalum mathrubhumi books review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented