പരിണാമവിധേയമായ ഒരു പാല്‍ തു ജാന്‍വര്‍


കെ.പി. പ്രസീത മനോജ്

ഞാനിതെഴുതിയില്ലല്ലോ എന്ന് വായനക്കാരനെക്കൊണ്ട് ചിന്തിപ്പിയ്ക്കുന്നത് കഥാകാരിയുടെ സൃഷ്ടിപ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നതുകൊണ്ടാണ്. നമുക്കെല്ലാം പരിചിതമായ പശ്ചാത്തലത്തിലിരുന്നുകൊണ്ട് തികച്ചും അപരിചിതമായ അത്ഭുതങ്ങള്‍ കഥാകാരി മെനയുന്നുണ്ട്.

-

മുഖത്തിലൂടെ കഥയുടെ കിളിവാതില്‍ നമുക്കുമുന്നില്‍ തുറന്നുകൊണ്ടാണ് ഷാഹിന കെ. റഫീഖ് 'ഏക് പാല്‍ തു ജാന്‍വര്‍' എന്ന കഥാസമാഹാരം സമര്‍പ്പിക്കുന്നത്. ജീവിതവും ഭാവനാലോകവും ഇഴപിഴിഞ്ഞ് കിടക്കുന്ന ആഖ്യാനശൈലി. ഞാനിതെഴുതിയില്ലല്ലോ എന്ന് വായനക്കാരനെക്കൊണ്ട് ചിന്തിപ്പിയ്ക്കുന്നത് കഥാകാരിയുടെ സൃഷ്ടിപ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നതുകൊണ്ടാണ്. നമുക്കെല്ലാം പരിചിതമായ പശ്ചാത്തലത്തിലിരുന്നുകൊണ്ട് തികച്ചും അപരിചിതമായ അത്ഭുതങ്ങള്‍ കഥാകാരി മെനയുന്നുണ്ട്. 'വാക്കുകളുടെ മാന്ത്രികപ്പരവതാനിയെന്നാണ്' അനീസ് സലിം അവതാരികയില്‍ ഷാഹിനയുടെ കഥാലോകത്തെ വിശേഷിപ്പിയ്ക്കുന്നത്. കേരളത്തിന്റെ സവിശേഷ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയലോകത്തെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനവിധേയമാക്കുമ്പോള്‍ കഥാകാരിയുടെ ശക്തമായ പ്രതിഷേധങ്ങള്‍കൂടി മുദ്രിതമാകുന്നു.

മലയാളി മനുഷ്യരുടെ മനസ്സില്‍ വളരുന്ന മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്ന ഇടങ്ങള്‍ കഥകളിലൂടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട് എഴുത്തുകാരി.'അന്നിരുപത്തൊന്നില്‍' എന്ന കഥയില്‍ വൈയക്തികാനുഭവങ്ങളുടെ കാല്പനികസൗന്ദര്യത്തിലൂടെ പിടിച്ചുനടത്തി ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഗൗരവത്തോടെ ചിന്തിപ്പിയ്ക്കുന്ന തലത്തിലേയ്ക്ക് വായനക്കാരനെ ഉയര്‍ത്തുന്നു. ഒരു സിനിമാകാഴ്ചയിലൂടെ തുടങ്ങുന്ന രസങ്ങള്‍, സ്ത്രീയുടെ സൂക്ഷ്മചിന്തകളിലേയ്ക്കും, അവളുടെ ആഹ്ലാദങ്ങളും ഉന്മാദങ്ങളും ചേരുന്ന ഭ്രമാത്മകതയുടെ ലോകങ്ങളിലേക്കുമാണ് വഴി തുറക്കുന്നത്. എഴുത്തുകാരിയ്ക്ക് ചുറ്റും തിരിയുന്ന ജിന്നും, അവരിരുവരുമായുള്ള സംഭാഷണങ്ങളിലൂടെ മലബാര്‍കലാപകാലത്തെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിപ്പറ്റിയുള്ള പാട്ടും ചരിത്രവുമൊക്കെയായി കഥ വികസിക്കുന്നു. ഇല്ലാക്കഥകള്‍ സൃഷ്ടിയ്ക്കുന്ന ചരിത്രമെഴുത്തുകാരുടെ താളുകള്‍ ചീന്തിയെറിയേണ്ടതല്ലേയെന്ന ചോദ്യം കഥയ്ക്കുള്ളില്‍ മുഴങ്ങുന്നുണ്ട്. ഒടുവില്‍ ഒരു നോവലെഴുതാനുള്ള സഹായാഭ്യര്‍ത്ഥന കേട്ടപ്പോള്‍ ജിന്ന് ഒരു മനുഷ്യനെപ്പോലെ പൊടുന്നനെ അപ്രത്യക്ഷനാവുന്നു. സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ സൂക്ഷ്മമായ അടരുകള്‍ അടുക്കി വെച്ചിട്ടാണ് കഥാകാരി എഴുത്തില്‍ ശ്രദ്ധാലുവായിരിക്കുന്നത്.

തികച്ചും ശക്തമായ രാഷ്ട്രീയമാനങ്ങള്‍ പ്രകടമാകുന്ന കഥയാണ് 'ഏക് പാല്‍ തു ജാന്‍വര്‍' ഷാഹിനയുടെ സ്വതസിദ്ധമായ നര്‍മ്മബോധം പൊളിറ്റിക്കല്‍ സറ്റയറിന്റെ ഗണത്തിലേക്ക് കഥയെ ഉള്‍പ്പെടുത്തുന്നു. 'പശു' ബിംബമാകുന്ന സംഭവപരമ്പരകള്‍ സൃഷ്ടിയ്ക്കുന്ന കഥയ്ക്ക് തികച്ചും വ്യക്തിനിഷ്ഠവും അതേസമയം സാമൂഹികവുമായ പ്രശ്‌നങ്ങളെ അനാവരണം ചെയ്യാന്‍ സാധിക്കുന്നു. രതിയും പ്രണയവും രാഷ്ട്രീയവുമെല്ലാം ഒരേ പ്ലാറ്റ്‌ഫോമില്‍ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യാനാവുന്നതും കഥയുടെ ആകര്‍ഷണീയതയാണ്.

വരുണിന്റെയും സ്പന്ദനയുടെയും ജീവിതത്തില്‍ ഒരു പശു വരുത്തുന്ന മാറ്റങ്ങള്‍, അതുമാത്രമല്ല അതേസമയം പൊതുസമൂഹത്തിലും ഈ മാറ്റങ്ങളുടെ പ്രകമ്പനങ്ങള്‍ പ്രകടമാകുന്നതിന്റേയും ചിത്രങ്ങളാണ് കഥ പങ്കുവയ്ക്കുന്നത്. ജാതിമതാന്ധതയില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ചിന്താവൈകല്യങ്ങളില്‍ തകര്‍ന്നടിയുന്ന ജീവിതവും കഥയില്‍ വ്യക്തമാണ്. ബാധ്യതയാകുന്ന മൃഗത്തെ ഉപേക്ഷിക്കാന്‍ തുനിയുമ്പോഴും പിന്നില്‍ രൂപംകൊള്ളുന്ന ആള്‍ക്കൂട്ടം സമകാലികസമൂഹത്തില്‍ സമീപകാലങ്ങളിലായി ഉടലെടുക്കുന്ന ആള്‍ കൂട്ടകൊല പാതകങ്ങളെ ഓര്‍മിപ്പിയ്ക്കുന്നു.
'കിതാബ്' എന്ന കൊച്ചുകഥ ഒരു തീക്കൊള്ളിപ്പോലെ വായനക്കാരനെ വന്ന് കുത്തുന്ന ഒന്നാണ്. അസംതൃപ്തമായ ദാമ്പത്യബന്ധത്തിന്റെ അരക്ഷിതാവസ്ഥ അല്പം മൂര്‍ച്ചയിലാണ് ആവിഷ്‌ക്കരിക്കുന്നത്. പാത്തുവെന്ന സ്ത്രീയുടെ വിചാരവും തന്റേടവും, ആണ്‍കോയ്മയെ പരോക്ഷമായി തോല്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ കഥയില്‍ സൃഷ്ടിയ്ക്കുന്നു. മുക്രിന്തു എന്ന കഥയിലൂടെ ജീവിതത്തിന്റെ തികച്ചും സ്വകാര്യമായ സമയത്തെ പകര്‍ത്തുമ്പോള്‍, സ്ത്രീജീവിതത്തിന്റെ ചില ദൗര്‍ബല്യങ്ങളെ ഒളിഞ്ഞുനോക്കിയ ഉത്തരത്തിലെ ഗൗളിയായി കഥാകാരിമാറുന്നു.

നിങ്ങടാള്‍ക്കാര് എന്ന കഥ പേര് സൂചിപ്പിയ്ക്കുംപോലെ ഏകത്വത്തിന്റെ ലോകത്തെ തച്ചുടയ്ക്കുന്ന വിഭാഗീയചിന്തകള്‍ ഉള്‍പ്പേറുന്ന മനുഷ്യരുടെ ലോകമാണ് അടയാളപ്പെടുത്തുന്നത്. 'വാക്ക്' ബിംബമായി മാറുന്നതാണ് ഈ കഥയുടെ ആഖ്യാനസവിശേഷത. ദാമ്പത്യത്തില്‍, സൗഹൃദങ്ങളില്‍, സമൂഹത്തിലെല്ലാം പോറലുകള്‍ ഉണ്ടാക്കുന്ന വാക്കിന്റെ മൂര്‍ഛയാണ് ഈ കഥയുടെ ടൂള്‍. പറയുന്നവന്റെയുള്ളില്‍നിന്ന് നിഷ്‌കളങ്കമായും സ്വാഭാവികമായും പ്രവഹിക്കുന്നതാണെങ്കിലും കേള്‍വിക്കാരന്റെയുള്ളില്‍ അസ്ത്രംപോലെ തറയ്ക്കുന്ന ആയുധമായി വാക്ക് രൂപാന്തരപ്പെടുന്നു. സിനിമാലോകവുമായി ബന്ധമുള്ള ദമ്പതികള്‍, അവരിലെ സ്ത്രീ കഥാപാത്രം തന്റെ കണ്‍മുന്നില്‍ തെളിയുന്നതെല്ലാം സിനിമാ തിരക്കഥയായി മെനഞ്ഞെടുക്കുന്നു. ഈ പശ്ചാത്തലത്തിലൂടെയാണ് എഴുത്തുകാരി പലപ്പോഴും കഥയിലെത്തുന്നത്. അന്യന്റെ ജീവിതത്തിന്റെ സ്വകാര്യതയും സെക്‌സും ചികയാനുള്ള ആഗ്രഹങ്ങള്‍, ചിലരുടെ ഉള്ളിലെ കടുത്ത മുസ്ലീം വിരുദ്ധത, സ്വന്തം കൂട്ടുകാരന്റെ ആപ്പിള്‍ ഗ്രീന്‍ ഷര്‍ട്ട് നന്നായെന്ന് പറയുമ്പോള്‍പോലും, നിങ്ങക്കീ നിറമിഷ്ടമാവുമെന്ന് പുച്ഛിയ്ക്കുന്ന സുഹൃത്ത് ഒടുവില്‍ പച്ചയ്‌ക്കെന്ത് പതര്‍ച്ചയെന്ന് വേദനയോടെ പരിതപിക്കുന്ന വാചകത്തിലൂടെ എഴുത്തുകാരി വിഭാഗീയതയുടെ കരിങ്കല്‍മതിലുകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവരെയാണ് ചൂണ്ടികാണിക്കുന്നത്. ഒരാക്‌സിഡന്റിലുണ്ടായ മരണങ്ങള്‍ കണ്ടപ്പോള്‍പ്പോലും നമ്മടാള്‍ക്കാരല്ല എന്ന് സമാധാനിക്കുന്നു നിര്‍വ്വികാരരും സങ്കുചിതരുമായ മനുഷ്യര്‍ക്കുനേരെ കല്ലെറിയുകയാണ്.

'പുസ്തകപ്രകാശന'മെന്ന കഥയില്‍, അക്ഷരത്തെറ്റുകളില്ലാത്ത ജീവിതത്തിന് ഒരു പെണ്‍കുട്ടിയെ ഒരുക്കിയെടുക്കാന്‍ അച്ഛന്‍ ശ്രമിച്ചത് അവളെ അടിച്ചൊതുക്കിക്കൊണ്ടാണ്. വലുതായപ്പോള്‍ അവളിലൂടെ വളര്‍ന്ന കഥകള്‍ക്കൊപ്പം പ്രതികാരവാഞ്ചയും വളരുന്നു. അവള്‍ പരിചയിച്ച സാഹിത്യലോകത്തെ പുറംപൂച്ചുകളേയും അര്‍ഹതയില്ലാത്ത ആദരവുകളേയും പുരസ്‌കാരങ്ങളേയുമെല്ലാം പരിഹസിക്കുന്നതോടൊപ്പം ഇവയെല്ലാം നല്‍കുന്നവര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് കരുതുകയും ചെയ്യുന്നു. സത്യം പറയുന്ന അവള്‍ മനോരോഗിയെന്ന് പൊതുസമൂഹം വിധിയെഴുതുന്നു. പൈങ്കിളിസാഹിത്യത്തില്‍ അഭിരമിച്ച് ഉന്മാദികളായിത്തീരുന്ന സാഹിത്യലോകത്തെ പ്രശംസകര്‍ക്ക് നേരെയും നിറയൊഴിക്കുന്ന പെണ്‍കുട്ടിയിലൂടെ കഥാകാരിയുടെ ശക്തമായ വിമര്‍ശനഭാഷ വെളിപ്പെടുന്നു.

'നതോന്നത' തുഴക്കാരന്‍ രാഘവന്റെ ചിന്തയുടെ ഉയര്‍ച്ചതാഴ്ചകള്‍ തന്നെ. തുഴക്കാരന്റെ ജീവിതത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിയുള്ള ജീവിതം, ഒരിക്കല്‍ സിംഗപ്പൂരിലെ ഒരു വള്ളംകളി മത്സരത്തില്‍ തുഴക്കാരനാകുന്നതോടെ രാഘവന്റെ ചിന്തയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍. ജീവിതത്തിലാദ്യമായി തന്റെ കഴിവിനെ മുന്‍നിര്‍ത്തി മനുഷ്യനെന്ന രീതിയില്‍ ബഹുമാനിക്കപ്പെടുകയും, വിഭാഗീയതകളില്ലാത്ത ആചാരബന്ധിതമല്ലാത്ത മനുഷ്യജീവിതം കണ്‍മുന്നില്‍ കാണുകയും അതിന്റെ താളത്തില്‍ മയങ്ങുകയും ചെയ്യുന്ന രാഘവനെ സരസമായി അവതരിപ്പിയ്ക്കുന്നു ഈ കഥയില്‍. വവ്വാലെന്ന കൊച്ചുകഥയില്‍ രോഗബാധിതയാകുന്ന ഒരു പെണ്ണിന്റെ ജീവിതത്തോടുള്ള കൊതിയുടെ ഭ്രാന്തമായ മുഹൂര്‍ത്തങ്ങളാണ് കാവ്യാത്മകമായി ഷാഹിന അടയാളപ്പെടുത്തുന്നത്.

shahina
പുസ്തകം വാങ്ങാം

ഓരോ കഥയും തികച്ചും വ്യത്യസ്തമായ പ്രതലങ്ങളിലൂടെയും ആഖ്യാനവൈശിഷ്ട്യത്തോടെയും മുന്നേറുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെ വിഷാദതാളവും പ്രതിഷേധത്തിന്റെ മുറുക്കവും ഒരുപോലെ ഷാഹിനയുടെ കഥകളില്‍ പ്രതിധ്വനിക്കുന്നത് കേള്‍ക്കാം. തീവ്രമായ രാഷ്ട്രീയബോധം ഓരോ എഴുത്തിന്റേയും ആന്തരികധ്വനിയായിത്തീരുന്നു. എഴുത്തുകാരിയുടെ ആത്മാംശത്തിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൃതിയുടെ തെളിമയാണ്. സമകാലികസാമൂഹികലോകവും സ്ത്രീയുടെ സ്വത്വവിചാരങ്ങളുമെല്ലാം സമന്വയിച്ചപ്പോള്‍ ഷാഹിനയുടെ കഥാലോകം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

ഷാഹിന കെ റഫീഖിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Shahina K Rafeeq Malayalam Book Review Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented