പ്രാദേശികഭാഷയുടെ സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നോവലുകള്‍ മലയാളത്തില്‍ ഒരുപാടുണ്ട്. കുട്ടനാടിന്റെയും പാലക്കാടിന്റെയും തിരുവനന്തപുരത്തിന്റെയും തൃശ്ശൂരിന്റെയും കോട്ടയത്തിന്റെയുമൊക്കെ ഭാഷാപരമായ പ്രത്യേകതകള്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയുന്നത് ഇത്തരത്തില്‍ പല നോവലുകളിലൂടെയും ഉള്ളില്‍ കയറിക്കൂടിയ കഥാപാത്രങ്ങളിലൂടെയാണ്. എന്നാല്‍ കണ്ണൂര്‍ ഭാഷയുടെ സൗന്ദര്യത്തിന്റെയും വന്യതയുടെയും സാധ്യതകള്‍ ഒരുപോലെ പരീക്ഷിച്ച കൃതികള്‍ മലയാളത്തിലുണ്ടായിട്ടില്ല എന്നത് ഒരു പരിമിതി തയൊയിരുന്നു. ആ പരിമിതിയാണ് ആര്. രാജശ്രീ എഴുതിയ കല്യാണിയെും ദാക്ഷായണിയെും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിലൂടെ തിരുത്തിയെഴുതപ്പെടുന്നത്. അര നൂറ്റാണ്ടു മുമ്പത്തെ മലബാര്‍ ജീവിതത്തിലേക്കുള്ള ഒരു വാതില്‍ തുറക്കല്‍ കൂടിയാണീ നോവല്‍. ഉത്തര തിരുവിതാംകൂറിന്റെയും മദ്ധ്യമലബാറിന്റെയും ഗ്രാമീണത്തനിമയും ഗ്രാമീണരുചികളും നോവലില്‍ മിന്നിമറയുന്നുണ്ട്. തെക്കന്‍ കേരളവും വടക്കന്‍ കേരളവും തമ്മിലുള്ള സംസ്കാരസമന്വയവും വിപര്യയവും നോവലിന്റെ അടിയൊഴുക്കാണ്. അതിലൂടെ തെക്കരും വടക്കരും തമ്മില്‍ പല കാര്യങ്ങളിലുമുളള മത്സരബുദ്ധിയും പോരാട്ടവീര്യവും അത് കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന അസ്വാരസ്യവും നോവല്‍ പ്രശ്നവത്കരിക്കുന്നു. ദേശചരിത്രത്തിന്റെ കയ്പേറിയ യാഥാര്‍ത്ഥ്യം വരഞ്ഞിടാനുള്ള ശ്രമവും ഇതിലൂടെ നടത്തുന്നുണ്ട്.
വിവാഹത്തിലൂടെ പലതരത്തില്‍ പുരുഷനു വിധേയയാകേണ്ടവളാണ് സ്ത്രീ എന്ന പരമ്പരാഗത സങ്കല്പത്തിന് തെക്കന്കേരളമൊേ വടക്കന്കേരളമെന്നോ വിദ്യാഭ്യാസമുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ല എന്ന് നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. ആണിക്കാരന്റെയും ദാക്ഷായണിയുടെയും കഥയിലൂടെ, പട്ടാളക്കാരന്റെയും കുഞ്ഞിപ്പെണ്ണിന്റെയും കഥയിലൂടെ, കോപ്പുകാരന്റെയും കല്യാണിയുടെയും കഥയിലൂടെ, എന്‍ജിനീയറുടെയും ലിസിയുടെയും കഥയിലൂടെ, വിനയന്റെയും ആഖ്യാതാവിന്റെയും കഥയിലൂടെ ഈ അടിമ ഉടമ ബന്ധത്തിന്റെ സങ്കുചിതത്വങ്ങള്‍ ഒുകൂടി ഉറപ്പിച്ചെടുക്കുകയാണ്. അടിമ ഒരിക്കലും ഒന്നിന്റെയും ഉടമയായിക്കൂടാ എന്ന ബോദ്ധ്യത്തിലാണ് ദാക്ഷായണിയുടെ പശുവാങ്ങല്‍ ശ്രമത്തെ ആണിക്കാരന് എതിര്‍ക്കുത്. അതുപോലെ ചിത്രസേനനുമായുള്ള ബന്ധത്തിന് പട്ടാളക്കാരനോ അമ്മയോ കുഞ്ഞിപ്പെണ്ണിന്റെ സമ്മതം ചോദിക്കുില്ല. അതുകൊണ്ടുതന്നെ, സ്വന്തം ഭര്ത്തൃഗൃഹങ്ങളില്നിന്നുള്ള കല്യാണി - ദാക്ഷായണിമാരുടെ ഇറങ്ങിപ്പോക്ക് നമ്മുടെ തെറ്റായ അധികാരവ്യവസ്ഥകളോടുള്ള ചെറുത്തുനില്‍പ്പായിട്ടാണ് നോവലില്‍ ആഖ്യാനം ചെയ്യപ്പെടുത്. വിവാഹത്തില്‍ പലപ്പോഴും സ്ത്രീകള്‍ ഉപകരണങ്ങള്‍ മാത്രമാവു സാമൂഹ്യ വ്യവസ്ഥയോടുള്ള ശക്തമായ പ്രതിഷേധം നോവലിസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തെ വെല്ലുവിളിക്കു തരത്തിലായിരുന്നു നമ്മുടെ വിവാഹ സമ്പ്രദായങ്ങള്‍. കഴിക്കുന്ന ഭക്ഷണം പോലെ, അതിനവരോട് അനുവാദം ചോദിക്കേണ്ട ആവശ്യമില്ല എന്ന് സമൂഹം അനുശാസിച്ചിരുന്ന കാലം ഏറെ ദൂരെയായിട്ടില്ല. ഭര്‍ത്തൃഗൃഹത്തിലും സമൂഹത്തിലും സ്ത്രീ എങ്ങനെ പെരുമാറണമെന്ന സാമ്പ്രദായിക നിലപാടുകളെ നോവല്‍ പരിഹസിക്കുന്നുണ്ട്. കുടുംബത്തിനകത്ത് ആണിയടിച്ച് തറപ്പിക്കപ്പെട്ട പെണ്‍ജീവിതങ്ങളെ സമൂഹം തൃപ്തിയോടെ വീക്ഷിക്കും. അല്ലാത്തവരിലേക്കാണ് ആരോപണശരങ്ങള്‍ പായുന്നത്.
കോപ്പുകാരന് മുമ്പ് വിവാഹിതനായിരുന്നുവെന്നതോ പുരുഷത്വത്തിന്റെ ലക്ഷണങ്ങള്‍ തികഞ്ഞവനല്ലെന്നതോ ഉള്ള കാര്യങ്ങള്‍ കല്യാണിയെ അറിയിക്കേണ്ടത് ഒരു വലിയ കാര്യമായി അയാള്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ പുഴുങ്ങിയ കോഴിമുട്ടയുടെ നിറത്തില്‍ കറുത്ത മാങ്ങകളും സ്വര്ണ്ണനൂലുകളുമുള്ള ദുബായ് സാരി കപടാഢ്യതയുടെ പ്രതീകമായി നോവലില്‍ പല സ്ഥലത്തും മിന്നിമറയുന്നുണ്ട്. 'പെണ്ണിനെ അടക്കാനറിയണം' എന്ന ചേയിക്കുട്ടിയുടെ പ്രതിഷേധം ആ വാചകത്തിന്റെ തന്നെ പരിഹാസ്യതയാവുന്നു.
സഹനം പോലെതന്നെ അതിജീവനത്തിനുവേണ്ടിയുള്ള മറ്റൊരു കലയാണ് എതിര്‍പ്പ്. കല്യാണി-ലക്ഷ്മണന് ബന്ധത്തെ അങ്ങനെയും വ്യാഖ്യാനിക്കാം. ലക്ഷ്മണനില്‍നിന്ന് ഗര്‍ഭിണിയായ കല്യാണിയുടെ, 'ഉണങ്ങിയ പാമ്പ്ന്തല പോല്ണ്ടല്ലോ' എന്ന നാരായണനോടുള്ള പരിഹാസം വളരെ മൂര്‍ച്ചയേറിയതാണ്. കല്യാണിയുടെ ഇറങ്കല്ലില്‍ പ്രത്യക്ഷപ്പെട്ട അബൂബക്കറിന്റെ ചെരിപ്പുകള്‍ ഒരു വലിയ സൂചകമാണ്. ആണ്തുണയുണ്ടെന്ന വ്യാജസത്യം പ്രചരിപ്പിക്കുതിലൂടെ സാദ്ധ്യമാവുന്ന പെണ് സുരക്ഷിതത്വം ഈ ചെരിപ്പു കഥയിലൂടെ വായിച്ചെടുക്കാം. എന്നാല്‍, ഇതയാളുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുന്നു എന്നു പറയുന്നിടത്ത് പല സംഭവകഥകളുടെയും സൂചനകളുണ്ട്. സ്ഥാപിത താത്പര്യക്കാരുടെ കൈകടത്തലുകള്‍, നേര്‍വഴിക്കല്ലാതെയുള്ള അന്വേഷണങ്ങള്‍, രാഷ്ട്രീയ-സാമ്പത്തിക പ്രഭാവങ്ങള്‍ തുടങ്ങിയവ എങ്ങനെ ഒരു വ്യക്തിയുടെ സാമൂഹ്യജീവിതം ഇല്ലായ്മ ചെയ്യുന്നുവെതിന്റെ നേര് ചിത്രം കല്യാണി - അബു കഥയിലൂടെ തുറന്നിടുന്നു.
സമൂഹത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട പുരുഷനീതികളെ വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുന്ന രചനയാണിത്. ഇതില്‍ പലതും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന ഉറച്ച ബോദ്ധ്യം നോവലിസ്റ്റിനുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിനകത്തെ ആണധികാരവ്യവസ്ഥയോട് പരസ്യമായി കലഹിക്കുന്ന എല്ലുറപ്പുള്ള സ്ത്രീകളാണ് ഇതിലെ നായികമാര്‍. ഇത്തരം സ്ത്രീകളെ തുള്ളിച്ചികള്‍ എന്നാക്ഷേപിച്ച് മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നത് പുരുഷന്മാര് മാത്രമല്ല, മുതിര്‍ന്ന സ്ത്രീകളും കൂടിയായിരുന്നു എന്ന് നോവല്‍ അടിവരയിടുന്നു. ഒരിക്കലും തുളളിച്ചികളെ അനുവദിക്കാത്ത സംസ്കാരമാണ് നമ്മുടേത്. കോപ്പുകാരന്റെ ആദ്യ ഭാര്യയുടെ ഏറ്റവും വലിയ കുറ്റം അവള് തുള്ളിച്ചിയായിരുന്നു എതാണ്.
'പൂമാനിനിമാര്‍കളായാലടക്കം വേണം' എന്ന അലിഖിതനിയമത്തെ അംഗീകരിക്കുന്നവരെയാണ് കെട്ടുറപ്പുള്ള കുടുംബത്തിനാവശ്യം. അതുകൊണ്ടുതന്നെ പുരുഷത്വമില്ലാത്ത കോപ്പുകാരന്റെ സകല ഔദാര്യങ്ങളും അര്‍ഹിക്കുന്ന പുച്ഛത്തോടെ ചവിട്ടിമെതിച്ച് കടുപോയ കല്യാണിക്ക് സ്വഗൃഹത്തില്‍പ്പോലും സ്ഥാനമില്ലാതാവുന്നു. ആണിക്കാരനെ ഉപേക്ഷിച്ചിറങ്ങി വന്ന ദാക്ഷായണി വീട്ടിലും നാട്ടിലും ഒറ്റപ്പെടുന്നു. നബീസുവിനാകട്ടെ, പ്രാകൃതമായ നിയമങ്ങളുടെ പിന്‍ബലത്തില്‍ സ്വന്തം പിതാവ് നിര്‍മ്മിച്ച വീട് മറ്റുള്ളവര്‍ കൈയേറുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നു.
പട്ടാളക്കാരനില്‍നിന്ന് ലഭിക്കാത്ത സംഗീതത്തിന്റെയും പ്രണയത്തിന്റെയും ലോകം കുഞ്ഞിപ്പെണ്ണിന് സാധ്യമാവുന്നത് ചിത്രസേനനിലൂടെയാണ്. സാമ്പത്തിക സുരക്ഷിതത്വത്തേക്കാളേറെ, പരസ്പരസ്നേഹവും കരുതലും പ്രണയവുമാണ് കുടുംബജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ തത്ത്വം ഈ ഉപകഥയിലൊളിപ്പിച്ചുവെച്ചിട്ടുണ്ട്. കുഞ്ഞിപ്പെണ്ണ് ചിത്രസേനനെ പരിചരിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്, ഈ പരസ്പരധാരണയുടെ ആഴവും പരപ്പുമാണ്. എന്നാല്‍ വിവാഹത്തിലൂടെപ്പോലും സഫലമാവാത്ത സ്നേഹപ്രണയങ്ങള് തന്നായാണ് കല്യാണിയെയും ദാക്ഷായണിയെയും പ്രതിഷേധത്തിന്റെ ആള്‍രൂപങ്ങളാക്കി മാറ്റുന്നത്. തന്റെ ഉള്ളിലൊളിപ്പിച്ചുവെച്ച പ്രണയാംശങ്ങളാണ് സിനിമാഗാനങ്ങളായും ഗായകനോടൊത്തുള്ള സാങ്കല്പിക യാത്രകളായും മദ്യലഹരിയില്‍ അവളില്‍നിന്നും പുറത്തേക്കൊഴുകുന്നത്. വീടിനു ചുറ്റുമുള്ള 'ഇരിയുന്ന' ജീവികളിലൂടെ, ലക്ഷ്മണന്റെ ഭാര്യയായ കമലയെ നിഷ്കാസിതയാക്കാനുള്ള ശ്രമം കല്യാണി നടത്തുന്നുണ്ട്. ഒടുവില്‍ താനാണ് പുറത്തുപോവേണ്ടവള് എന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ 'ഇരിയുന്ന' ജീവികളുടെ ശല്യമവസാനിപ്പിച്ചുകൊണ്ട് കല്യാണി പടിയിറങ്ങുുണ്ട്.
അസംതൃപ്തരായ മനുഷ്യരാണ് പ്രതികാരത്തിന്റെ പ്രതീകമായും, ശാന്തി കിട്ടാത്ത ആത്മാക്കളായും, ക്രമേണ മിത്തുകളായും രൂപം കൊള്ളുന്നത്. അത്തരത്തില്‍, പെണ്‍കരുത്തിന്റെ സൂചകമായി വടക്കന്‍ മലബാറില്‍ പ്രചാരത്തിലുള്ള ചോന്നമ്മ മിത്തിനെ നോവലില്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്രകഥാപാത്രമായ കല്യാണിയുടെ സാഹസിക ജീവിതം ചോന്നമ്മ മിത്തുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ചോന്നമ്മയുടെ ഐതിഹ്യം വിവരിക്കുന്നതിലൂടെ കഥാഗതിയില്‍ അതിനുള്ള സ്ഥാനം എടുത്തു കാട്ടുന്നുമുണ്ട്. ഇത്തരത്തില്‍ മിത്തിക്കല്‍ മാനമുള്ള മറ്റൊരു ദുരന്തകഥയാണ് ചെട്ട്യാരുടേത്.
ചേയിക്കുട്ടിയുടെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്ന വെല്യേച്ചിയുടെ ജീവിതവും മരണവും ഗതികിട്ടാതെയുള്ള അലച്ചിലും മറ്റൊരു ദുരന്തചിത്രം വരച്ചിടുന്നു. അവിഹിതബന്ധങ്ങള്‍ കുടുംബത്തിനകത്തുണ്ടാക്കുന്ന അസ്വാരസ്യവും അരക്ഷിതത്വവും ഈ കഥയിലൂടെ സംവദിക്കപ്പെടുന്നു. ചേയിക്കുട്ടിയുടെ ഉള്ളില്‍ നിറഞ്ഞുവിങ്ങുന്ന, എത്രതന്നെ പശ്ചാത്തപിച്ചാലും വിട്ടുമാറാത്ത കുറ്റബോധംതന്നെയാണ് ഇടയ്ക്കിടെയുള്ള വെല്യേച്ചീദര്ശനമായി പരിണമിക്കുന്നത്. ഇവരുടെ സംഭാഷണത്തിലൂടെ ചുരുളഴിയുന്ന നിഗൂഢതകള്‍ വായനക്കാരെ ഞെട്ടിക്കാന്‍ പര്യാപ്തമാണ്.
സൈക്യാട്രിസ്റ്റിനു മുന്നിലവതരിപ്പിക്കപ്പെടു അനുഭവകഥയുടെ ആഖ്യാനമായാണ് നോവലിന്റെ ക്രിയാംശം വികസിക്കുന്നത്. ക്രിക്കറ്റ് കമന്ററിയിലൂടെ ആവിഷ്കരിക്കപ്പെടുന്ന ജീവിതവീക്ഷണങ്ങള്‍, ബോധാബോധങ്ങള്‍ക്കിടയിലെ മനുഷ്യസഞ്ചാരങ്ങളുടെ ആവിഷ്കാരം എന്നിവ ആഖ്യാനത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. റിപ്പര്‍ ചന്ദ്രന്റെ ആക്രമണം, ഏ.കെ.ജിയുടെ മരണം, ശൂരനാട്ട് കലാപം, ബാബറി മസ്ജിദ് പൊളിക്കല്‍ തുടങ്ങിയ ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ കഥയുടെ കാലത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. സങ്കല്പയാഥാര്ത്ഥ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ് ചേയിക്കുട്ടിയുടെയും വെല്യേച്ചിയുടെയും കഥ. തത്ത്വചിന്തകള്‍ പറയിക്കുന്നത് പശുക്കളെക്കൊണ്ടാണ്. ഇത് സമകാലികമായ ഒരു രാഷ്ട്രീയ പരിഹാസത്തിനിട നല്‍കുന്നുണ്ട്.
കുളത്തിലെ മീനുകളില്‍ നിന്നാരംഭിച്ച ശൂരനാട്ടുകലാപം പോലുള്ള വിപ്ലവങ്ങള്‍ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും കാരണമാകുതെങ്ങനെയെന്ന് വികാരതീവ്രമായി നോവലില്‍ ആവിഷ്കരിച്ചിട്ടുണ്ട്. സായുധവിപ്ലവങ്ങളുടെ മറുവശത്തിന്റെ ദയനീയചിത്രം കണ്ണു നിറയ്ക്കുന്നതാണ്. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ നാട്ടിന്‍പുറം ജാതിമതഭേദമെന്യേ ഒന്നിച്ചുനിന്ന് അതിനെ പ്രതിരോധിക്കുന്ന കാഴ്ച, റിപ്പര്‍ ചന്ദ്രന്റെ കഥയിലൂടെ വായിച്ചെടുക്കാം. ബാബറി മസ്ജിദ് പൊളിച്ചതും കൈശുമ്മ മരിച്ചതും തമ്മില്‍ ബന്ധിപ്പിച്ച് കഥ പറയുന്നതിലൂടെ, ഒരു കാലത്തുണ്ടായിരുന്ന മതേതരസൗഹാര്ദ്ദങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുന്നത് അടയാളപ്പെടുത്തുന്നു. ഇത്തരത്തില്‍ ചരിത്രസംഭവങ്ങളെ ഫലപ്രദമായി നോവലിസ്റ്റ് പുനരവതരിപ്പിക്കുന്നുണ്ട്.
സാഹിത്യത്തില്‍ അശ്ലീലം പാടില്ല എന്ന ഹിഡന്‍ അജണ്ടയെ പൊളിക്കാനുള്ള ധൈര്യം രാജശ്രീ കാണിച്ചിട്ടുണ്ട്. ജീവിതത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒല്ല അശ്ലീലം. അതിന് അനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടാവും. അതുകൊണ്ടുതന്നെ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും പ്രയോഗത്തിലുള്ള നിരവധി അശ്ലീല പദങ്ങള്‍ നോവലിന്റെ ജീവനാഡിയാകുന്നുണ്ട്. ഗ്രാമീണ ജനതയുടെ പച്ചയായ സ്വത്വാവിഷ്കരണോപാധിയായി ഇതിനെ വ്യാഖ്യാനിക്കാം. പല അശ്ലീല പദങ്ങളും സാമൂഹ്യ പ്രതിഷേധത്തിനുള്ള ഉപകരണങ്ങളായും മാറുന്നുണ്ട്. ഉദാഹരണത്തിന് ദാക്ഷായണിക്ക് 'സ്വാതന്ത്ര്യ' മെന്ന വാക്ക് എഴുതാനറിയാതെ വരുമ്പോള്‍ 'ചന്തീന്റെ' 'ന്ത' എന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും പ്രഹസനങ്ങളാവുന്നതിന്റെ രൂക്ഷവിമര്‍ശം ഇവിടെ വായിച്ചെടുക്കാം.