'ഖത്തർ ടച്ച്' പുസ്തകത്തിന്റെ കവർ
2022 ഖത്തര്‍ ലോകകപ്പിന്റെ സമഗ്രവിവരങ്ങള്‍ അടങ്ങിയ ജാഫര്‍ സാദിഖിന്റെ 'ഖത്തര്‍ ടച്ച്' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം..
2002-ന് ശേഷം ഏഷ്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പെന്ന വിശേഷണത്തോടെയാണ് 2022-ല്‍ ഖത്തര്‍ ഫിഫ ലോകകപ്പിന് വേദിയായത്. യൂറോപ്പും ലാറ്റിനമേരിക്കയും വിട്ട് ഏഷ്യന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പായതിനാല്‍ തന്നെ സംഘാടനത്തെപ്പറ്റി ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പല അന്താരാഷ്ട്ര മാധ്യമങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെല്ലാം അസ്ഥാനത്താക്കി ഖത്തര്‍ ലോകകപ്പ് മികച്ച രീതിയില്‍ തന്നെ നടത്തി.
ലോകകപ്പിലെ ഓരോ മത്സരങ്ങളുടെയും വിവരങ്ങളും പ്രധാന നിമിഷങ്ങളും റെക്കോഡുകള്‍ അടക്കമുള്ളവയുമെല്ലാം ജാഫര്‍ സാദിഖിന്റെ 'ഖത്തര്‍ ടച്ച്' എന്ന പുസ്തകത്തിലുണ്ട്. 1930 മുതലുള്ള ലോകകപ്പുകളുടെ ചെറുവിവരണങ്ങള്‍ പഠനാവശ്യത്തിനുകൂടി ഉപകരിക്കുന്നവയാണ്. ഖത്തര്‍ ലോകകപ്പിനായി നിര്‍മിച്ച എട്ട് സ്റ്റേഡിയങ്ങളുടെ വിവരണങ്ങളും നമുക്ക് ഇക്കൂട്ടത്തില്‍ പെടുത്താം.
ലേകകപ്പിലെ ശ്രദ്ധേയമായ മത്സരങ്ങളില്‍ ടീമുകള്‍ നടപ്പാക്കിയ തന്ത്രങ്ങളുടെ കൃത്യമായ വിശകലനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഖത്തര്‍ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളില്‍ ഒന്നായിരുന്നു അര്‍ജന്റീനയും സൗദി അറേബ്യയും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരം. ഖത്തര്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്കാണ് അന്ന് ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷിയായത്. ലയണല്‍ മെസ്സിയെന്ന സൂപ്പര്‍ താരത്തിന്റെ നായകത്വത്തില്‍ തുടര്‍ച്ചയായ 36 മത്സരങ്ങള്‍ തോല്‍വിയറിയാതെ വന്ന ആരാധകരുടെ ഇഷ്ട സംഘത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് സൗദി ഫുട്‌ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചു.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായായിരുന്നു അര്‍ജന്റീന ഒരു ഏഷ്യന്‍ ടീമിനു മുന്നില്‍ അടിയറവ് പറഞ്ഞത്. അസാധാരണമായ ഗെയിംപ്ലാന്‍ പുറത്തെടുതത് സൗദി 10 തവണ ഓഫ് സൈഡ് കെണിയൊരുക്കിയതില്‍ മൂന്ന് തവണയും അര്‍ജന്റീന പന്ത് വലയിലെത്തിച്ചിരുന്നു, പക്ഷേ എന്ത് കാര്യം. ടീമിന്റെ പ്രതിരോധ താരങ്ങള്‍ മധ്യവരയ്ക്ക് അരികിലേക്ക് കയറി കളിച്ച് ഓഫ് സൈഡ് കെണിയൊരുക്കുന്ന ഹൈലൈന്‍ ഡിഫന്‍സ് സൗദി വിജയകരമായി നടപ്പാക്കി. പ്രതിരോധം കടന്ന സമയത്ത് രക്ഷകനായി നിന്ന ഗോളി മുഹമ്മദ് അല്‍ ഉവൈസ് സൗദിയുടെ വിജയത്തിലെ മിന്നും താരമായി.
അര്‍ജന്റീന - ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വിവരിച്ചിരിക്കുന്നതും എടുത്തുപറയേണ്ടതാണ്. ഫൈനല്‍ പോരിലെ നിമിഷങ്ങള്‍ ഒന്നുപോലും വിടാതെ ഉള്‍പ്പെടുത്താന്‍ സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. ഒന്നൊഴിയാതെ ലോകകപ്പിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ, റഫറന്‍സ് ആവശ്യത്തിനുകൂടി ഉപകരിക്കുന്ന പുസ്തകമാണ് ഖത്തര്‍ ടച്ച്.
Content Highlights: Qatar touch a journey through the Qatar World Cup, Book review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..