-
ഗോപാലന്‍കുട്ടി മാഷ് പ്രകാശനേയും വായിക്കുന്ന പുസ്തകത്തെയും മാറി മാറിനോക്കി എല്ലാവരും കേള്‍ക്കേ പുച്ഛത്തോടെ പറഞ്ഞു: ഇ.എം.എസ്സിന്റെ പ്രസംഗങ്ങളോ... ഇവനോ? മര്യാദയ്ക്ക് വര്‍ത്തമാനം പറയാന്‍ കഴിയാത്ത ഇവനൊക്കെ ഇതും വായിച്ച് എന്തുണ്ടാക്കാനാണ്?
ഗോപാലന്‍കുട്ടി മാഷ് ചിരിച്ചപ്പോള്‍ കൂടെയുള്ള നാലഞ്ചുപേരും അയാളേക്കാള്‍ ഉച്ചത്തില്‍ ചിരിച്ചു.
ലൈബ്രേറിയന്‍ പ്രകാശന്റെ കൈയില്‍ നിന്നും ഇ.എം.എസ്സിന്റെ പുസ്തകം തിടുക്കത്തില്‍ മേടിച്ച് ഷെല്‍ഫിലേക്ക് വെക്കുന്നതിനിടയില്‍ ചോദിച്ചു: നീയിവിടെ കുറേനേരമായല്ലോ, ആടിനെപ്പോലെ പൊടിപാറ്റിനടക്കാന്‍ തുടങ്ങിയിട്ട്... ഏതു പുസ്തകമാണ് നിനക്കുവേണ്ടത്?
പ്രകാശന്‍ കണ്ണുകളടച്ച് ശ്വാസം ആഞ്ഞുവലിച്ച് ഹെലന്‍ കെല്ലറുടെ ആത്മകഥ എന്ന പേര് മനസ്സില്‍ നിറച്ച് ഉള്ളിലുള്ള ശബ്ദത്തെ ആവുന്നത്രയും ഊക്കോടെ പുറത്തേക്കു വലിച്ചു. എന്നാല്‍ വിക്കല്ലാതെ വാക്കുകളൊന്നും തരിപോലും പുറത്തേക്കു വന്നില്ല.
ഇവനെന്താ... ഇ.എം.എസ്സിനെ പരിഹസിക്കുകയാണോ...ഗോപാലന്‍കുട്ടിമാഷ് ആക്രോശിച്ചു.

പുത്തന്‍ സാമ്പത്തികശ്രേണികളുടെ അധിനിവേശം ഗ്രാമങ്ങളില്‍ എന്തുവിധത്തിലുള്ള ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കഥാകൃത്ത് അടയാളപ്പെടുത്തുന്നു. സമകാലമനുഷ്യന്റെ അനുഭവങ്ങളിലും ചിന്തകളിലും വന്നുംപോയുമിരിക്കുന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഈ കഥകളുടെ അന്തസത്ത. ഇടയ്‌ക്കെപ്പോഴൊക്കെയോ വായനക്കാരനും കഥാപാത്രങ്ങളായി മാറുന്നുവെങ്കില്‍ സംശയിക്കാനില്ല നമ്മുടെ ഉള്ളിലും ഇ.എം.എസ്സിനെ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രകാശന്‍ എക്കാലവും കുടിയിരിക്കുന്നുണ്ടാവും. ബൂര്‍ഷ്വാ സാമ്പത്തിക-സാമൂഹിക ചരിത്രത്തെ വിശകലനം ചെയ്യുന്ന കഥയാണ് നമ്പ്യാര്‍സ് ബ്ലാക്ക് മാജിക്ക്. ഇനിയും വരാനിരിക്കുന്ന എന്തോ ആണ് ആഗോളീകണം എന്ന് വിശ്വസിക്കുന്നവരായി നമ്മെ മാറ്റാനും നമ്പ്യാര്‍സ് ബ്ലാക്ക് മാജിക്കിനു കഴിയുന്നു.
കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമാണ് ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍. മേല്‍ജാതിക്കാരുടെ ക്രൂരതയാല്‍ കൊല്ലപ്പെട്ട അലങ്കാരന്‍ എന്ന കീഴാളന്‍ പൊട്ടന്‍തെയ്യമായി രൂപാന്തരം പ്രാപിക്കുന്ന ഭാവുകത്വപരിസരമാണ് അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം എന്ന കഥ നല്കുന്നത്.
അലങ്കാരനെ സൗകര്യപൂര്‍വം തഴഞ്ഞുകൊണ്ട് ശങ്കരാചാര്യരുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുകവഴി സവര്‍ണബുദ്ധിയുടെ കുടിലതയും ഇവിടെ പ്രകടമാണ്. മലയാളമണ്ണിലെ ദളിതചിന്തകള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുണ്ട് കഥാകൃത്ത്. വര്‍ത്തമാനകാല മലയാളിയുടെ ജീവിതപരിസരങ്ങളെ ഇത്രമേല്‍ അടയാളപ്പെടുത്തിയ കഥകള്‍ അടുത്തകാലത്തൊന്നും വായിക്കാനിടയില്ല. തീര്‍ച്ച.
Content Highlight: Malayalam Writer V. Sureshkumar bookreview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..