അന്താരാഷ്ട്രമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിവിക് ജോണിന്റെ നോവല്‍ ഷാങ്ഹായി


കേശവന്‍ നായര്‍

ഈ നോവലിന്റെ പശ്ചാത്തലം ചൈന വികസിത രാജ്യവും ആ വികസിത രാജ്യത്തിന്റെ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെ ചൂഷണവശങ്ങളും കൃത്യമായിട്ട് തന്നെ പ്രതിപാദിക്കുന്ന ഒരു നോവലാണിത്.

പുസ്തകത്തിന്റെ കവർ

സിവിക് ജോണ്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഷാങ്ഹായി എന്ന നോവലിന് കേശവന്‍ നായര്‍ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.

പുതുമ നിറഞ്ഞ അന്തരീക്ഷത്തില്‍ വിദേശ രാജ്യത്ത് നിന്നും ഒരു കുറ്റാന്വേഷണരീതിയെ മികച്ച അവതരണം കൊണ്ട് ശ്രദ്ധേയമാക്കുന്ന ഒരു നോവലാണ് ഷാങ്ഹായി. കേവലം ഒരു കുറ്റാന്വേഷണം എന്നതിലുപരിയായി ആധുനിക സാങ്കേതിക വിദ്യയുടെ പ്രവണതകളും പ്രവര്‍ത്തനങ്ങളും കൃത്യമായി വിനിയോഗിക്കുന്ന ഒരു നോവല്‍ കൂടിയാണിത്.

എണ്ണപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ നോവലില്‍ കഥയെ കേന്ദ്രീകരിക്കുന്ന കഥാപാത്രങ്ങളുടെ പ്രായം 60 വയസ്സും അതിനുമുകളിലും ആണ്. ഈ നോവലിന്റെ പശ്ചാത്തലം ചൈന വികസിത രാജ്യവും ആ വികസിത രാജ്യത്തിന്റെ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെ ചൂഷണവശങ്ങളും കൃത്യമായിട്ട് തന്നെ പ്രതിപാദിക്കുന്ന ഒരു നോവലാണിത്.

14 വയസ്സുള്ള അന്ന എന്ന് പേരുള്ള റഷ്യന്‍ പെണ്‍കുട്ടി മോഡല്‍ ആയിട്ട് ജോലി ചെയ്യുവാന്‍ വേണ്ടി ചൈനയില്‍ വരികയും ഭക്ഷണത്തിലെ ഫംഗസ് ബാധ ഏറ്റ് അത്യാസന്ന നിലയില്‍ ഈ കുട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയും രണ്ടുദിവസത്തിനുശേഷം ഈ കൂട്ടി മരണപ്പെടുകയും ചെയ്യുന്നു. റൂയിജിന്‍ ആശുപത്രിയിലെ മിടുക്കനായ ഡോക്ടര്‍ ബെനഡിക്ട് വോങ്ങ് അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ ജീവിതത്തിലെ മുഴുവന്‍ വിജ്ഞാനവും എടുത്തു കൊണ്ട് അന്ന എന്നു പറയുന്ന 14 വയസ്സുള്ള റഷ്യന്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മരണത്തിനു മുന്നിലേക്ക് ആ കുട്ടി നീങ്ങുകയാണ്.

അന്താരാഷ്ട്ര മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നോവലാണിത്. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക്, വിശിഷ്യാ ചൈന എന്ന രാജ്യത്തില്‍ എത്തിപ്പെടുമ്പോള്‍ വേണ്ടതായിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായിട്ടുള്ള അവബോധം ഈ നോവലിന്റെ കഥയുടെ ഒരു പ്രധാന തന്തുവായി മാറുന്നു. ഈ കുട്ടിയുടെ മരണം സ്വാഭാവിക മരണമല്ല എന്ന ആശങ്ക ഉടലെടുക്കുന്ന ഇന്ത്യക്കാരനായി ജനിച്ച് പാക്കിസ്ഥാനില്‍ ചാര ജോലിക്കായി നിയോഗിക്കപ്പെട്ട യൂസഫ് എന്ന നാമധേയത്തിലുള്ള 60 വയസ്സോട് പ്രായത്തിലേക്ക് എത്തുന്ന കഥാപാത്രത്തിന് തോന്നുന്ന ഒരു സംശയം, അദ്ദേഹത്തിന്റെ സുഹൃത്തും റഷ്യന്‍ വംശജനുമായ മിഖായേലിനോട് ബോധിപ്പിക്കുന്നു. മിഖായേല്‍ തന്റെ സുഹൃത്തും ചൈനക്കാരനും ആയിട്ടുള്ള ബെന്നി ചാന്‍ എന്ന 70 വയസ്സുകാരനിലേക്ക് ഇത് എത്തിക്കുന്നു. ഈ മൂവര്‍ സംഘം നയതന്ത്ര മേഖലയില്‍ ചാരപ്പണികള്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാരാണ്. ഇവരുടെ സംശയങ്ങളില്‍ നിന്നും ഒരുത്തിരിയുന്ന വിവരങ്ങള്‍ വെച്ചുകൊണ്ടാണ് ഈ നോവല്‍ മുന്നോട്ട് പോകുന്നത്.

അന്വേഷണാത്മകമായിട്ടുള്ള അവതരണം കൊണ്ടും, ആധുനിക സാങ്കേതികവിദ്യകളില്‍ എങ്ങനെ കേസുകളെ ബന്ധിപ്പിച്ച് അന്താരാഷ്ട്ര മാനങ്ങള്‍ കൈവരുന്നു എന്നുള്ള രീതിയിലും, ആധുനിക സമൂഹത്തിലെ ലൈംഗിക ആസ്വാദനരീതികളിലെ മാറ്റങ്ങളെ സംബന്ധിച്ചും, ഒരു ഗവേഷകന്‍ കൂടിയായിട്ടുള്ള നോവലിസ്റ്റ് അതിവിപുലമായ രീതിയില്‍ എന്നാല്‍ ഒതുക്കത്തോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

സെക്ഷ്വല്‍ ഗ്രൂമിങ് പോലെയുള്ളവയെ ചൈല്‍ഡ് പോണോഗ്രാഫിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിനകത്ത് ചില ഏജന്‍സികള്‍ നടത്തിവരുന്ന പ്രവണതകളെ തുറന്നുകാട്ടുകയാണ് നോവല്‍. എന്നാല്‍ അറ്റമില്ലാത്ത ഈ കണ്ണികളില്‍ എവിടെയോ മാത്രം മുറിവ് സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രതികരണങ്ങള്‍ മാത്രമാണ് നോവലില്‍ കഥയായി അവതരിപ്പിച്ചിട്ടുള്ളത്.

160 പേജുള്ള ഈ നോവല്‍ ഒറ്റയിരിപ്പിന് വാങ്ങിച്ചു തീര്‍ക്കാന്‍ പറ്റുന്നുണ്ട്. എഴുത്തുകാരന്‍ തന്റെ ആദ്യ നോവല്‍ മികവുറ്റ രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. മിഖായേല്‍ എന്ന റഷ്യക്കാരനെ എനിക്കിതില്‍ ഏറെ ഇഷ്ടമായി. കരാട്ടെ അഭ്യാസക്കാരനായ ഡോക്ടര്‍ വോങ്ങിന്റെ അവസാന സ്റ്റണ്ട് ആവേശം പകരുന്ന ഒന്നായിരുന്നു.

ചൈനയില്‍ ഈ കേസ് പുനരന്വേഷിക്കുന്ന ഫ്രാങ്കും റഷ്യയില്‍ ഈ കേസ് പുനരന്വേഷിക്കാര്‍ വേണ്ടി നടപടികള്‍ സ്വീകരിക്കുന്ന തോമസും തമ്മില്‍ സംസാരിക്കുന്ന അവസാന ഭാഗത്ത് ഫ്രാങ്ക് ഇങ്ങനെ പറയുന്നു. 'നീയൊന്ന് കാണണമായിരുന്നു തോമസ്. ഇറ്റ് വാസ് എ ബ്ലഡി മെസ്സ്. കുറച്ചു വയസ്സന്മാര്‍ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടും എന്ന് കരുതിയിരുന്ന നമുക്കാണ് തെറ്റുപറ്റിയത്'.

വായനക്കാരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ടാണ് സിവിക്ക് നോവല്‍ എഴുതിയിട്ടുള്ളത്. അന്ന മരണപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തുതരം ഫംഗസ് അവയുടെ പ്രത്യാഘാതങ്ങള്‍ എങ്ങനെ അവ നമ്മളിലേക്ക് എത്തുന്നു തുടങ്ങി ഉദ്വേഗജനകമായുള്ള രീതിയിലും ഗവേഷണപരമായിട്ടുള്ള രീതിയിലും അതിലുപരി വായനക്കാര്‍ക്ക് ആവേശം പകരുന്ന രീതിയിലുമാണ് സിവിക് ഷാങ്ഹായിയെ അണിയിച്ച് ഒരുക്കിയിട്ടുള്ളത്.

മരിയ റോസിന്റെ അവതാരികയോടെ നമ്മുടെ കൈകളിലേക്ക് എത്തിയിരിക്കുന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ഒരു ആവിഷ്‌കാരമാണ് ഈ നോവല്‍.

Content Highlights: Civic John, Kesavan Nair, Shanghai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented